പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലാണ് നാല് മാസം പ്രായമായ ആണ്‍കുട്ടിയുടെ മൃതദേഹം വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
വാണിയംകുളം സ്വദേശിനിയായ യുവതി ബന്ധുവിന് കൂട്ടിരിക്കുന്നതിനായി ആശുപത്രിയില്‍ എത്തിയതായിരുന്നു. ബുധനാഴ്ച രാത്രിയോടെ് യുവതി നാലുമാസം പ്രായമായ ആണ്‍കുഞ്ഞിന് ജന്മം നല്കി. പ്രസവത്തെ തുടര്‍ന്ന്് പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് മരണപ്പെട്ടതോടെ യുവതി ശുചിമുറിക്ക് സമീപത്തെ വേസ്റ്റ് ബിന്നില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
സംഭവം നടന്ന് തൊട്ടടുത്ത ദിവസം പുലര്‍ച്ചെയാണ് സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പ്രസവിച്ച യുവതി ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുകയാണ്.