Month: June 2023
-
Kerala
ജനം ബഹിഷ്കരിച്ചു;സംസ്ഥാനത്ത് കുതിച്ചുകയറിയിരുന്ന കോഴിയിറച്ചി വില കുറഞ്ഞുതുടങ്ങി
കോഴിക്കോട്: വ്യാപാരികൾ കടയടച്ചിട്ടും ജനങ്ങൾ വാങ്ങാതെയുമിരുന്നതോടെ സംസ്ഥാനത്ത് കുതിച്ചുകയറിയിരുന്ന കോഴിയിറച്ചി വില കുറഞ്ഞുതുടങ്ങി. കിലോയ്ക്ക് 200 രൂപയോളം എത്തിയ ശേഷമാണ് വില താഴേയ്ക്ക് പോയത്. നിലവില്‍ 140 മുതല്‍ 160 വരെയാണ് വിവിധ കേന്ദ്രങ്ങളിലെ കോഴിവില.അന്യസംസ്ഥാന മൊത്തക്കച്ചവടക്കാര്‍ വില കൃത്രിമമായി വര്‍ധിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ അടുത്തിടെ കടകള്‍ അടച്ച് സമരം സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് നേരിയ തോതില്‍ വില താഴ്ന്ന് തുടങ്ങിയത്. എന്നാല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ ചിക്കന് ആവശ്യക്കാര്‍ കൂടിയത് വില വലിയ തോതില്‍ കുറയാതിരിക്കാനും കാരണമായിട്ടുണ്ട്. ട്രോളിംഗ് നിരോധനം കാരണം സംസ്ഥാനത്ത് മത്സ്യവിലയും ഉയര്‍ന്നു തന്നെയാണ്.
Read More » -
India
രാത്രി വൈദ്യുതി നിരക്ക് കൂടും;വൈദ്യുതി ചട്ടങ്ങളില്‍ ഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി:ഉപഭോക്താക്കളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട, 2020ലെ വൈദ്യുതി ചട്ടങ്ങളില്‍ ഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ടൈം ഓഫ് ഡേ (ToD) താരിഫ് അവതരിപ്പിക്കല്‍, സ്മാര്‍ട്ട് മീറ്ററിംഗ് വ്യവസ്ഥകള്‍ യുക്തിസഹമാക്കല്‍ എന്നിവയാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ മാറ്റങ്ങള്‍. ടൈം ഓഫ് ഡേ (ToD) താരിഫ് പ്രകാരം, ഒരു ദിവസത്തിലെ എല്ലാ സമയത്തും ഒരേ നിരക്കായിരിക്കില്ല ഈടാക്കുക. സംസ്ഥാന ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനുകള്‍ സൗരോര്‍ജ്ജ മണിക്കൂറുകള്‍ എന്നു വിളിക്കുന്ന പകല്‍ സമയത്തെ എട്ടു മണിക്കൂറുകളില്‍ സാധാരണ നിരക്കാവും ഈടാക്കുക. അതേസമയം വൈദ്യുതി ഉപഭോഗം കൂടിയ തിരക്കേറിയ മണിക്കൂറുകളില്‍ ഈടാക്കുക 10-20% കൂടുതല്‍ തുകയായിരിക്കും. 10 കിലോവാട്ടിന് മുകളില്‍ പരമാവധി ആവശ്യകതയുള്ള വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 2024 ഏപ്രില്‍ 1 മുതല്‍ ടിഒഡി താരിഫ് നടപ്പാക്കും. കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെയുള്ള മറ്റെല്ലാ ഉപഭോക്താക്കള്‍ക്കും 2025 ൽ ആകും പുതുക്കിയ താരിഫ് സമ്ബ്രദായം നിലവില്‍ വരിക. സ്‍മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച ശേഷം, സ്‍മാര്‍ട്ട് മീറ്ററുകളുള്ള ഉപഭോക്താക്കളുടെ…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റിൽ
കോഴിക്കോട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. പേരാമ്ബ്ര പഞ്ചായത്തിലെ എരവട്ടൂര്‍ കുണ്ടുങ്കരമുക്കില്‍ അരക്കുന്നുമ്മല്‍ സോമൻ (42) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രണ്ടുദിവസം മുമ്ബാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മന്ത്രവാദം നടത്തിയ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.കുറ്റ്യാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Read More » -
Kerala
ഹിന്ദുക്കൾ അകന്നാലും ന്യൂനപക്ഷ പിന്തുണയിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി
വടകര: അടുത്ത പൊതു തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാറിന്റെ ഹാട്രിക് വിജയമാകും അതെന്നും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വി. ലോകത്ത് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ ഭാരതത്തിലാണുള്ളത്.അവര്‍ക്ക് ലോകത്ത് മറ്റെങ്ങുമില്ലാത്ത അവകാശങ്ങളും അവസരങ്ങളും സുരക്ഷയുമാണ് രാജ്യം നൽകുന്നതും. എന്നാല്‍ ചില രാജ്യദ്രോഹ ശക്തികള്‍ ന്യൂനപക്ഷത്തെ മുൻനിർത്തി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.ചില രാഷ്ട്രീയ കക്ഷികള്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ യശ്ശസ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ച പ്രധാനമന്ത്രിയെ താഴെയിറക്കാനും, ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുമുള്ള സാമ്രാജ്യത്വ ശക്തികളുടെ മോഹം ജനം പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഒൻപത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്ബര്‍ക്ക സേ സമര്‍ത്ഥന്‍ കാമ്ബയിനിന്റെ ഭാഗമായാണ് നഖ്വി വടകരയില്‍ എത്തിയത്. മതനിരപേക്ഷതയേയും രാഷ്ട്രത്തിന്റെ ഭദ്രതയേയും തകര്‍ക്കാന്‍ ചില വര്‍ഗ്ഗീയ, രാഷ്ട്രീയ ശക്തികള്‍ നടത്തുന്ന ക്രിമിനല്‍…
Read More » -
Kerala
കാമുകൻ ഉണ്ടെങ്കിലും ശ്രീകാര്യത്തെ ടീച്ചറിനിഷ്ടം പെൺകുട്ടികളുമായുള്ള ലൈംഗിക വേഴ്ച
തിരുവനന്തപുരം:പതിനേഴുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ ശ്രീകാര്യം സ്വദേശിനിയായ 22കാരിക്ക് വേറ്റിനാട് സ്വദേശിയായ 24 കാരൻ കാമുകനായുണ്ടെങ്കിലും പെണ്‍കുട്ടികളുമായി ലൈംഗിക വേഴ്ച്ചയാണ് താത്പര്യം.ഇക്കാര്യം കാമുകനും അറിയാം.പെണ്‍കുട്ടികളുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ നേരത്തെയും യുവതിക്കെതിരെ കേസുണ്ട്. കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയ പെൺകുട്ടിക്ക് ട്യൂഷനെടുത്തിരുന്നത് യുവതിയായിരുന്നു.ഇതിനിടെ പെണ്‍കുട്ടിയോട് യുവതിക്ക് പ്രണയം ആരംഭിച്ചു.ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവതിക്കെതിരെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. രണ്ടു ദിവസം മുമ്ബാണ് പെണ്‍കുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അങ്കമാലി ബസ് സ്റ്റാന്റില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടിയ്ക്ക് 18വയസായാല്‍ ഒന്നിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് തൽക്കാലം പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം മടങ്ങി.
Read More » -
Crime
തൊപ്പിയുടെ ലാപ്പില്‍ തപ്പി പോലീസ്; കണ്ണൂരിലും കേസ്
കൊച്ചി: വളാഞ്ചേരി തെറിപ്പാട്ട് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരേ മറ്റൊരു കേസ് കൂടി. ഐടി ആക്ട് അനുസരിച്ച് കണ്ണപുരം പോലീസ് ആണ് കേസെടുത്തത്. ഐടി ആക്ടിലെ 57-ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയോടെയാണ് തൊപ്പിയെ സ്റ്റേഷനില്‍ എത്തിച്ചത്. നിലവില്‍ ജാമ്യമില്ലാ വകുപ്പുകളൊന്നും തൊപ്പിക്കെതിരേ ചുമത്തിയിട്ടില്ല. അതിനാല്‍ ആരെങ്കിലും വന്നാല്‍ വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു. യൂട്യൂബര്‍ ‘തൊപ്പി’ കസ്റ്റഡിയില്‍; വാതില്‍ ചവിട്ടിപ്പൊളിച്ച് പോലീസ് എത്തിയതും ‘ലൈവി’ല്‍ അതിനിടെ, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മുഹമ്മദ് നിഹാലിനെതിരായ പരാതികള്‍ പോലീസിന്റെ മുന്നിലുണ്ട്. ഇതിന്റെ ഭാഗമായാണ് തൊപ്പിയുടെ ലാപ്പ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തത്. ഇത് സൈബര്‍ പോലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിക്കും. പരിശോധനയില്‍ പുതിയതായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അശ്ലീലപ്രയോഗം അതിരുകടക്കുന്നു; ‘തൊപ്പി’ക്കെതിരേ പോലീസ് കേസ് മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ ആദ്യം കേസെടുത്തത്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ അശ്ലീലപദങ്ങള്‍…
Read More » -
Crime
ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്‌നയുടെ ജാമ്യം നീട്ടി, ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരും
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. സരിത്തിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്കുശേഷം തീരുമാനം എടുക്കും. സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ഇ.ഡിക്കെതിരേ കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം, ശിവശങ്കറിന്റെ റിമാന്‍ഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. ശിവശങ്കര്‍ ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇ.ഡി കോടതിയില്‍ അറിയിച്ചത്. കേസില്‍ ഫെബ്രുവരി 14 നാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇ.ഡി. കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.
Read More » -
Kerala
കരുവാറ്റ പള്ളിക്ക് സമീപം കഞ്ചാവുചെടി കണ്ടെത്തി
പത്തനംതിട്ട:അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം കഞ്ചാവുചെടി കണ്ടെത്തി.വ്യാഴാഴ്ച രാവിലെ 11.30നാണ് സംഭവം. 50 സെന്‍റീമീറ്റര്‍ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവുചെടി അടൂര്‍ ബൈപാസില്‍ കരുവാറ്റ പള്ളിക്ക് സമീപം നടപ്പാതയില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍നിന്നാണ് കണ്ടെത്തിയത്. അടൂരിലെ പല പ്രദേശങ്ങളും ലഹരിമാഫിയയുടെ വിഹാര കേന്ദ്രമാണ്. അടൂര്‍ ബൈപാസില്‍ ഇരുട്ടിന്റെ മറവില്‍ കഞ്ചാവിന്‍റെ കൈമാറ്റവും വില്‍പനയും നടക്കാറുണ്ടെന്ന ആരോപണം ശക്തമാണ്. ഇങ്ങനെ നടന്ന കൈമാറ്റത്തിനിടെ വീണുപോയത് പുല്ലുകള്‍ക്കിടയില്‍ കിടന്നു വളര്‍ന്നതായാണ് കരുതുന്നത്. പത്തനംതിട്ട എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ മാത്യു ജോണ്‍, സി.ഇ.ഒമാരായ ബിനു വര്‍ഗീസ്, ബി.എല്‍. ഗിരീഷ്, ഐ.ബി ഇൻസ്പെക്ടര്‍ ശ്യാംകുമാര്‍, ഐ.ബി ഉദ്യോഗസ്ഥൻ സി.കെ. മനോജ് റെജി എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Read More » -
Crime
ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിജിലന്‍സ് പിടിയില്‍
ആലപ്പുഴ: ജില്ലാ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ജെ ഹാരിസ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം. റിസോര്‍ട്ട് ലൈസന്‍സുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി യു. മണിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്. റിസോര്‍ട്ടിന്റെ ലൈസന്‍സിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നടപടിയൊന്നും ഇല്ലാത്തതിനാല്‍ ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് ഇയാള്‍ മണിയില്‍ നിന്നും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് മണി വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. രാവിലെ ഹാരിസ് ആവശ്യപ്പെട്ട തുകയുടെ ആദ്യ ഗഡുവായ 2000 രൂപ നല്‍കുന്നതിനിടെ ഇയാളെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
Read More »
