Movie

ഡാർവിൻ കുര്യാക്കോസിന്റെ ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രീകരണം പൂർത്തിയായി

  നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. രണ്ടു ഷെഡ്യൂകളിലായി എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്.

കോട്ടയം, കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട. കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലായിട്ടാണ്  ചിത്രീകരണം പൂർത്തിയായത്.
സമീപകാല മലയാള സിനിമയിലെ ഏറ്റവും താരസമ്പന്നവും വൻ ബഡ്ജറ്റിലും ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത്.
തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു .വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
‘കാപ്പ’ക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തോടൊപ്പം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഡിനോഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്കയുടെ’ ചിത്രീകരണവും നടന്നു വരുന്നുണ്ട്.
കമൽ- ആസിഫ് അലി ചിത്രം, വൈശാഖ് – ജിനു.വി.ഏബ്രഹാം – പ്രഥ്വിരാജ് ചിത്രം തുടങ്ങിയവയാണ് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ അടുത്ത പ്രൊജക്റ്റുകൾ
അന്വേഷകരുടെ കഥയല്ല
അന്വേഷണങ്ങളുടെ കഥയാണ്
എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. എസ്.ഐ.ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.
എഴുപതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുള്ള ഈ ചിത്രത്തിൽ
ഷമ്മി തിലകൻ, സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ്, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട്,  അനഘ സുരേന്ദ്രൻ, റിനി ശ്രരണ്യ  എന്നിവരൊക്കെ അഭിനേതാക്കളിലെ പ്രധാനികളാണ് ‘
ജിനു.വി.ഏബ്രഹാമിൻ്റെ തിരക്കഥ.
സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു ‘
ഗൗതം ശങ്കറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്‌ – സൈജു ശ്രീധർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ.
പ്രൊഡക്ഷൻ എക്സിക്യട്ടീസ്- പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.

Signature-ad

വാർത്ത: വാഴൂർ ജോസ്.

Back to top button
error: