Month: June 2023
-
Crime
ഹോംസ്റ്റേക്ക് അനുമതിക്കായി സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി! ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. കെ ജെ ഹാരിസ് എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. മാരാരിക്കുളം സ്വദേശിയാണ് പരാതിക്കാരൻ. ഇയാളുടെ വീടിനോട് ചേർന്ന് പുതുതായി നിർമ്മിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതുവരെ അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്നറിഞ്ഞു. പരാതിക്കാരൻ കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസറായ കെ ജെ ഹാരിസിനെ ഓഫീസിൽ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോൾ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ കൈവശം മുന്നൂറ് രൂപ മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ 5,000 രൂപയുമായി വരാൻ അറിയിച്ചു. പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡിവൈ എസ് പി ഗിരീഷ് പി സാരഥിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ…
Read More » -
LIFE
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഡ്രൈ ഫ്രൂട്ട്സുകളും നട്ട്സുകളും
വണ്ണം കുറയ്ക്കുകയെന്നത് തീര്‍ച്ചയായും നിസാരമായ കാര്യമല്ല. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചാണ് നാം ശരീരഭാരം സൂക്ഷിക്കേണ്ടത്. എന്നാല്‍ ചിലര്‍ക്ക് ഇതിനൊന്നും ആനുപാതികമല്ലാതെ വലിയ വണ്ണമുണ്ടായിരിക്കും. പലപ്പോഴും ഇത്തരത്തില്‍ വണ്ണം കൂടുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. അതുകൊണ്ട് തന്നെ പ്രായത്തിനും ഉയരത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് വണ്ണം സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാലിത് ആദ്യമേ സൂചിപ്പിച്ചത് പോലെ എളുപ്പമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. പല ഭക്ഷണങ്ങളും പൂര്‍ണമായോ ഭാഗികമായോ നാം ഒഴിവാക്കേണ്ടി വരാം. പല ഭക്ഷണങ്ങളും ഡയറ്റിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തുകയും വേണ്ടിവരാം. എന്തായാലും ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഡ്രൈ ഫ്രൂട്ട്സുകളെയും നട്ട്സുകളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പലര്‍ക്കും സംശയമാണ്, ഇവയെല്ലാം കഴിച്ചാല്‍ വണ്ണം വയ്ക്കുമോയെന്ന്. അതുകൊണ്ട് തന്നെ ഇവ കഴിക്കാൻ മടിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ മിതമായ അളവിലാണെങ്കില്‍ ഇവയെല്ലാം നിങ്ങള്‍ക്ക് നല്ലതാണ്. അതേസമയം അളവ് കൂടിയാല്‍ പ്രശ്നവുമാണ്. ബദാം… മിക്കവര്‍ക്കും കഴിക്കാനിഷ്ടമുള്ളൊരു നട്ട് ആണ് ബദാം. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെയെല്ലാം നല്ല സ്രോതസാണ് ബദാം.…
Read More » -
NEWS
സൗദി അറബ്യയിലേക്കുള്ള വിസ സ്റ്റാംപിംഗ് ഇനി കോഴിക്കോട്ടും
കോഴിക്കോട്:സൗദി അറബ്യയിലേക്കുള്ള വിസ സ്റ്റാംപിംഗ് ഇനി കോഴിക്കോട്ടും.നേരത്തെ കൊച്ചിയില്‍ മാത്രമായിരുന്നു ഇതിന് അവസരം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കുടുംബസമേതം കൊച്ചിയിലെത്തി വിരലടയാളം നല്‍കേണ്ടിവരുന്നതിന്റെ പ്രയാസം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. തുടർന്ന് സഊദി അറേബ്യയിലേക്കുള്ള ഫാമിലി, ബിസിനസ്, സ്റ്റുഡന്റസ്, വിസിറ്റിംഗ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാംപിംഗ് വി എഫ് എസ് കേന്ദ്രങ്ങള്‍ മുഖേനയാക്കിയത് മൂലമുള്ള പ്രയാസം നീക്കണമെന്നാവശ്യപ്പെട്ട് സഊദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിഎഫ്‌എസ് കോഴിക്കോട് കേന്ദ്രം വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തത്. സഊദി വിസകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള vc(dot)tasheer(dot)com എന്ന വെബ്സൈറ്റിലാണ് കോഴിക്കോട്ട് കേന്ദ്രം കൂടി ഉൾപ്പെടുത്തിയത്. ഇവിടെ നിന്നുള്ള ബുക്കിങ് സ്ലോടുകള്‍ ഉടൻ തന്നെ ലഭ്യമാകും എന്നാണ് സൂചന.
Read More » -
Crime
പണപ്പെട്ടികള്‍ അയല്‍വാസിയുടെ ടെറസിലേക്കെറിഞ്ഞ് സബ് കളക്ടര്‍; റെയ്ഡിനെത്തിയ സംഘം ഞെട്ടി! കണ്ടെടുത്തത് രണ്ട് കോടി!
ഭുവനേശ്വർ: അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപണം നേരിടുന്ന സബ് കളക്ടറുടെ വീട്ടിലെത്തിയപ്പോൾ ഞെട്ടി വിജിലൻസ്. പെട്ടിയിലൊളിപ്പിച്ച രണ്ട് കോടി രൂപ ഉദ്യോഗസ്ഥൻ അയൽവാസിയുടെ ടെറസിൽ ഒളിപ്പിച്ചതായി കണ്ടെത്തി. ഒഡിഷയിലെ അഡീഷണൽ സബ് കളക്ടർ പ്രശാന്ത് കുമാർ റൗട്ടിനെതിരെയാണ് കൈക്കൂലി ആരോപണമുയർന്നത്. ആരോപണത്തെ തുടർന്ന് വിജിലൻസ് ഇയാളുടെ വസതിയിൽ പരിശോധനക്കെത്തുകയായിരുന്നു. എന്നാൽ വിജിലൻസ് എത്തി തിരച്ചിൽ നടത്തുമ്പോൾ സബ്കളക്ടർ പണം അയൽവാസിയുടെ ടെറസിലേക്ക് മാറ്റി. എന്നാൽ വിജിലൻസ് നടത്തിയ തിരച്ചിലിൽ ഭുവനേശ്വറിലെ കാനൻ വിഹാർ ഏരിയയിലെ റൗട്ടിന്റെ അയൽവാസിയുടെ ടെറസിൽ നിന്ന് ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ ഒഡീഷ വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വീട് റെയ്ഡ് ചെയ്തപ്പോൾ സബ് കളക്ടർ പെട്ടികൾ അയൽവാസിയുടെ ടെറസിലേക്ക് എറിഞ്ഞതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. ഭുവനേശ്വറിലെ കാനൻ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, അദ്ദേഹത്തിന്റെ ഓഫീസ് ചേംബർ, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവ ഉൾപ്പെടെ 9 സ്ഥലങ്ങളിൽ ഒരേസമയം തിരച്ചിൽ നടത്തി. ഇതുകൂടാതെ,…
Read More » -
LIFE
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ ട്രെയിലർ പുറത്ത്
ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കോമഡി മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സത്യനാഥൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിനൊപ്പം ജോജു ജോർജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, സിദ്ദിഖ്, ജോജു ജോർജ്, രമേശ് പിഷാരടി, വീണാ നന്ദകുമാർ, ജഗപതി ബാബു എന്നിവരും ദിലീപിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജാഫർ സാദിഖ് (വിക്രം ഫൈയിം), ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അനുശ്രീ അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫിയാണ്. സിനിമ ഉടന്‍ റിലീസിനെത്തും. ഒരിടവേളയ്ക്ക് ശേഷം തിയറ്ററില്‍ എത്തുന്ന ദിലീപ് ചിത്രം കൂടിയാകും ഇത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും…
Read More » -
LIFE
പൂവച്ചൽ ഖാദർ രചിച്ച “അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ..” ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനം: മന്ത്രി ഡോ. ആർ. ബിന്ദു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചൽ ഖാദറിന്റെ രണ്ടാം ചരമ വാർഷികദിനത്തിൽ പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി സംഘടിപ്പിച്ച ‘ സിന്ദൂരസന്ധ്യ 2023′ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പൂവച്ചൽ ഖാദർ രചിച്ച ” അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ… ” ആണ് ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനമെന്ന് മന്ത്രി പറഞ്ഞു. ഒരുപാട് ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനങ്ങളാണ് പൂവച്ചൽ ഖാദർ രചിച്ചതെന്ന് മന്ത്രി ഓർമിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കവിതാരചന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്നു . കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എൽ. ആർ. മധുജൻ പൂവച്ചൽ ഖാദറിന്റെ കവിതകളെ പരിചയപ്പെടുത്തി. പുത്തൻകട വിജയൻ, ടി. പി. ശാസ്തമംഗലം, കെ. അനിൽ കുമാർ, സി. എസ്. ശങ്കരൻകുട്ടി, ഹനീഫ, സമിതി കൺവീനർ യൂ. എം.…
Read More » -
Business
മുതിർന്ന പൗരൻമാർക്ക് 9.50 % വരെ പലിശ! കിടിലൻ എഫ്ഡി പ്ലാനുകൾ! അറിയേണ്ടതെല്ലാം
ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങൾ ആകർഷകമാക്കാൻ മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുകയും, കൃത്യമായ ഇടവേളകളിൽ പലിശനിരക്കുകൾ പുതുക്കുകയും ചെയ്യാറുണ്ട്. മുതിർന്ന പൗരൻമാർക്ക് സാധാരണ പൗരൻമാരേക്കാൾ ഉയർന്ന നിരക്കുകൾ നൽകുകയും ചെയ്യും. ഈ ഉയർന്ന പലിശ നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും റിട്ടയർമെന്റ് വർഷങ്ങളിൽ മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും സഹായകരമാകും. അടുത്തിടെ, ചെറുകിട ധനകാര്യ ബാങ്കായ യൂണിറ്റി സ്മോൾഫിനാൻസ് ബാങ്കും സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. നിലവിൽ മുതിർന്ന പൗരൻമാർക്കായി 9.50 ശതമാനം വരെ പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ പലിശ നിരക്ക് 2023 ജൂൺ 14 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 4.50 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശയാണ് യൂണിറ്റി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1,001 ദിവസത്തെ നിക്ഷേപ കാലാവധിയിൽ, മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനവും, റഗുലർ നിക്ഷേപകർക്ക് 9…
Read More » -
NEWS
അര്‍ജന്‍റീനയെ കേരളത്തിലേക്ക് കളിക്കാൻ ക്ഷണിച്ച് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ
കോഴിക്കോട്: സാക്ഷാൽ ലയണൽ മെസ്സിയേയും കൂട്ടരേയും കേരളത്തിൽ പന്ത് തട്ടാൻ ക്ഷണിച്ച് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സൗഹൃദ മത്സരം കളിക്കാനുള്ള അര്‍ജന്‍റീനയുടെ ക്ഷണം സ്വീകരിക്കാതിരുന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ നടപടിയെ വിമർശിച്ചുകൊണ്ടായിരുന്നു അബ്‌ദുറഹ്‌മാന്റെ പ്രതികരണം. ‘അര്‍ജന്‍റീനയെ കേരളം എന്നും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാർ. കേരളത്തിന്‍റെ ഫുട്ബോള്‍ വികസനത്തിനായി അര്‍ജന്‍റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിച്ചു. കായികമന്ത്രി എന്ന നിലയില്‍ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെയും അവരുടെ ഫുട്ബോള്‍ അസോസിയേഷനെയും അഭിനന്ദിച്ച് കത്തയച്ചു. മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു’ – വി അബ്‌ദുറഹ്‌മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ലോകത്തെ മുൻനിര രാജ്യങ്ങള്‍ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ഇന്ത്യൻ ഫുട്ബോളിന് അതു പകരുന്ന ഉത്തേജനത്തിന്‍റെ തോത് അളക്കാൻ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലാരു സുവര്‍ണാവസരമാണ് തട്ടിക്കളഞ്ഞത്. ഇത്തരത്തില്‍ ഒരു മത്സരത്തിന് പണം കണ്ടെത്തുക എന്നതാണോ പ്രധാനം. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാല്‍ സ്പോണ്‍സര്‍മാരുടെ വലിയ ക്യൂ തന്നെ ഉണ്ടായേനെ. പണത്തിനും അപ്പുറം…
Read More » -
Movie
ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യിലെ താരങ്ങളുടെ വരവറിയിച്ച് ഗംഭീര മോഷൻ പോസ്റ്റർ റിലീസായി
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയും മമ്മുട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാനും ചേർന്നൊരുക്കുന്ന’കിംഗ് ഓഫ് കൊത്ത’യിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള വമ്പൻ അപ്ഡേറ്റുകളാണ് ചിത്രത്തിന്റെ അണിയറക്കാർ പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷൻ പോസ്റ്ററിൽ ചിത്രത്താലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച് തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. താരനിര കൊണ്ട് സമ്പന്നമായ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ്…
Read More » -
Kerala
നോട്ട് എഴുതാത്തതിന് അടിച്ചു; അധ്യാപകനെതിരെ കേസ് കൊടുത്ത് വിദ്യാർത്ഥി
പാലക്കാട്: നോട്ട് എഴുതാത്തതിന്റെ പേരിൽ തന്നെ തല്ലിയ അധ്യാപകനെതിരെ കേസ് കൊടുത്ത് വിദ്യാർത്ഥി.സംഭവത്തിൽ എലപ്പുള്ളി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ അധ്യാപകൻ വിക്ടര്‍ ഡേവിഡിനെതിരെ കസബ പോലീസ് കേസെടുത്തു നോട്ട് എഴുതിയില്ലെന്നു പറഞ്ഞ് അധ്യാപകൻ വടികൊണ്ട് തുടയിൽ അടിച്ചെന്ന ഒൻപതാം ക്ലാസുകാരന്റെ പരാതിയിലാണ് കേസ്. സംഭവത്തില്‍ അടുത്തദിവസം അധ്യാപകനെ ചോദ്യം ചെയ്യുമെന്ന് കസബ പോലീസ് പറഞ്ഞു.
Read More »