Month: June 2023

  • Health

    പ്രമേഹത്തിനുള്ള അത്ഭുത മരുന്ന്: അറിയാം പാഷന്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

       പാഷൻ ഫ്രൂട്ട് ആരോഗ്യകരവും പോഷകപ്രദവുമായ ഉഷ്ണമേഖലാ ഫലമാണ്. ഒരു പാഷൻ ഫ്രൂട്ടില്‍ വിറ്റാമിൻ സി ഒൻപത് ശതമാനവും, വിറ്റാമിൻ എ എട്ട് ശതമാനവും, ഇരുമ്പ്, പൊട്ടാസ്യം എന്നിവ രണ്ട് ശതമാനം വീതവും അടങ്ങിയിട്ടുണ്ട്. പാഷൻ ഫ്രൂട്ടില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു. ദഹനപ്രക്രിയയെയും സഹായിക്കും പാഷൻ ഫ്രൂട്ടില്‍ പൈറ്റോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. പാഷൻ ഫ്രൂട്ടില്‍ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഉറച്ചതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുകയും ചെയ്യുന്നു. നാരുകളുടെ സമൃദ്ധിയും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സും പാഷൻ ഫ്രൂട്ട് പ്രമേഹരോഗികള്‍ക്ക് മികച്ചതാകുന്നു. ലയിക്കുന്ന ഫൈബര്‍ പെക്റ്റിൻ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. പാഷൻ ഫ്രൂട്ടില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ പാഷൻ ഫ്രൂട്ട് മികച്ചതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്താൻ സഹായിക്കുകയും ചെയ്യും. പാഷൻ…

    Read More »
  • Local

    തിരുവനന്തപുരം മലയിൻകീഴ്  ചോരയില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം, സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

       തിരുവനന്തപുരം മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ വീട്ടമ്മയായ വിദ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.  ശുചിമുറിയില്‍ വീണ് പരിക്കേറ്റു എന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ  മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വിദ്യയെ താൻ മര്‍ദ്ദിച്ചു എന്നാണ് പ്രശാന്ത് ആദ്യം പറഞ്ഞത്. തലയ്ക്കും അടിവയറ്റിനും ക്രൂരമായ മര്‍ദ്ദനമേറ്റതാണ് വിദ്യയുടെ മരണകാരണം. സംഭവ സമയത്ത് ഭര്‍ത്താവും മൂത്തമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യയുടെ അച്ഛന്‍ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അച്ഛന്‍ ഗോപന്‍ പറഞ്ഞു. ‘ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മരുമകന്‍ കട്ടിലില്‍ ഇരിക്കുന്നു. മകള്‍ ചോരയില്‍ കുളിച്ച് നിലത്ത് കിടക്കുന്നു. എന്ത്പറ്റിയെന്ന് ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ തലയടിച്ച് വീണതാണെന്ന് പറഞ്ഞു. 108ല്‍ വിളിച്ചിട്ടുണ്ട് ആംബുലൻസ് ഇപ്പോൾ വരുമെന്നും പറഞ്ഞു. ബാത്ത്റൂമില്‍ വീണാല്‍ അവന് എന്നെ വിളിക്കാമായിരുന്നു’ അച്ഛന്‍ പറയുന്നു.  ഭര്‍ത്താവ് പ്രശാന്ത് നേരത്തെയും സ്ത്രീധനത്തിന്റെ പേരില്‍…

    Read More »
  • LIFE

    ആദിപുരുഷ് ഏഴാം നാൾ തവിട് പൊടി! ഏഴ് ദിവസം കൊണ്ട് മൊത്തം നേടിയത്.!

    മുംബൈ: പ്രഭാസ് നായകനായി ഓം റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് തീയറ്ററില്‍ ഒരാഴ്ചയിലേക്ക് എത്തുകയാണ്. ചിത്രം ഇതിനകം ഇന്ത്യ അടക്കം ആഗോള ബോക്സോഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ കുത്തനെ താഴുന്ന ട്രെന്‍റ് തുടരുകയാണ്. ജൂണ്‍ 22ന് ചിത്രത്തിന് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ആകെ കിട്ടിയ കളക്ഷന്‍ 5.50 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ ചിത്രം 260 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതെല്ലാം ചേര്‍ന്ന് ആഗോളതലത്തിലെ കണക്ക് നോക്കിയാല്‍ ചിത്രം 410 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഈ കണക്കാണ് പറയുന്നത്. അതേ സമയം വലിയ വിവാദത്തിലാണ് ആദിപുരുഷ് ചിത്രത്തിനെതിരെ പല ഭാഗങ്ങളില്‍ നിന്നും നിരോധന ആവശ്യം ഉയരുന്നുണ്ട്. അതിനിടെ ചിത്രത്തിലെ വിവാദ ഡയലോഗുകള്‍ മാറ്റിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് നിര്‍മ്മാതാക്കള്‍ വെട്ടിക്കുറിച്ചിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ…

    Read More »
  • Crime

    വിദ്യയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലുണ്ടെന്ന് സൂചന; സൈബർ വിദഗ്ദ്ധൻ പരിശോധിക്കും

    പാലക്കാട് : മഹാരാജാസ് കോളേജ് വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബർ വിദഗ്ദ്ധൻ ഉടൻ ഫോൺ പരിശോധിക്കും. ഈ രീതിയിൽ ഡിലീറ്റ് ചെയ്ത രേഖകളെല്ലാം വീണ്ടെടുക്കാൻ സാധിക്കും. മഹാരാജാസ് കോളേജിന്റെ വ്യാജ  പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്ന് വിദ്യ ആവർത്തിക്കുമ്പോഴും അവരുടെ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ചില സൂചനകൾ പൊലീസിന് ലഭിച്ചത്. ഫോണിൽ തന്നെയായിരിക്കാം ഫോട്ടോ ഷോപ്പിലൂടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് പൊലീസി്നറെ സംശയം. എന്നാൽ ഇതെല്ലാം ഫോണിൽ നിന്ന് കളഞ്ഞതായി കണ്ടെത്തി. സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു.  അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ, ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്ന മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യയെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാൽ അതിനു തൊട്ടു മുമ്പാണ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള…

    Read More »
  • LIFE

    രണ്ട് പൊലീസുകാർക്ക് നടുവിലായി മാസായി നടന്നടുക്കുന്ന ജയറാം… പ്രതീക്ഷയുണർത്തി ‘ഓസ്‍ലര്‍’ സെക്കൻഡ് ലുക്ക്

    ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം  ‘ഓസ്‍ലറി’ ന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി. ആൾക്കൂട്ടത്തിൽ രണ്ട് പൊലീസുകാർക്ക് നടുവിലായി മാസായി നടന്നടുക്കുന്ന ജയറാമിനെ പോസ്റ്ററിൽ കാണാം. അൽപം പ്രായം തോന്നിപ്പിക്കുന്ന ലുക്കാണ് ജയറാമിന്.  ‘അഞ്ചാം പാതിരാ’യ്‍ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു എന്റർടെയ്നർ ആയിരിക്കുമെന്ന് പോസ്റ്റർ ഉറപ്പ് നൽകുന്നു. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ‘അബ്രഹാം ഓസ്‍ലര്‍’. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം പറയുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും സിനിമയെന്നാണ് ഓരോ അപ്ഡേറ്റുകളും നല്‍കുന്ന സൂചനകള്‍. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രൺധീർ കൃഷ്‍ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം…

    Read More »
  • LIFE

    ‘മൈ വണ്ടര്‍ വുമൺ’; ജ്യോതികയുടെ സൗന്ദര്യത്തിന്റെ സീക്രട്ട് വെളിപ്പെടുത്തി സൂര്യ…

    സെലിബ്രിറ്റികൾ മിക്കവരും, പ്രത്യേകിച്ച് സിനിമാതാരങ്ങളെല്ലാം തന്നെ ഇന്ന് ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്. പ്രായമോ ലിംഗഭേദമോ സിനിമയിലെ അവസരങ്ങളോ ഒന്നും അടിസ്ഥാനപ്പെടുത്തിയല്ല അധികയാളുകളും ഫിറ്റ്നസ് ലക്ഷ്യമിട്ട് വർക്കൗട്ടും ഡയറ്റുമെല്ലാം പാലിച്ച് മുന്നോട്ട് പോകുന്നത്. സിനിമാതാരങ്ങളിൽ തന്നെ വലിയൊരു വിഭാഗം പേരും തങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നടി ജ്യോതികയും ഇത്തരത്തിൽ അടുത്തിടെയായി സോഷ്യൽ മീഡിയയിലൂടെ വർക്കൗട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് വർക്കൗട്ട് വീഡിയോകളാണ് ജ്യോതിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വിവാഹത്തിന് ശേഷം രണ്ട് കുട്ടികളും കുടുംബവുമായി മുന്നോട്ട് പോകുന്നതിനിടെ സിനിമയുടെ തിരക്കുകളിൽ നിന്ന് അൽപം മാറിനിന്നിരുന്ന ജ്യോതിക ഇപ്പോൾ വീണ്ടും ജോലിയിൽ ഫോക്കസ് ചെയ്ത്, സജീവമാണ്. അൽപം കൂടി ഗൗരവമായി അഭിനയത്തെയും സിനിമയെയും ജ്യോതിക ഇപ്പോൾ സമീപിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. നാൽപത്തിനാലുകാരിയായ ജ്യോതിക ഇപ്പോഴും പഴയ അതേ സൗന്ദര്യവും, ആറ്റിറ്റ്യൂഡും എങ്ങനെ കാത്തുസൂക്ഷിക്കുന്നുവെന്നാണ് ആരാധകർ എപ്പോഴും ഇവരോട് ചോദിക്കാറ്. ഭർത്താവും നടനുമായ സൂര്യയുടെയും കുടുംബത്തിൻറെയും പിന്തുണ തന്നെയാണ് തൻറെ ഏറ്റവും…

    Read More »
  • Crime

    അണ്ണന് കഞ്ചാവ് കച്ചവടം, തമ്പിക്ക് എംഡിഎംഎ വിൽപ്പന; മണലൂർ സ്വദേശികളായ സഹോദരങ്ങൾ ലഹരിമരുന്നുമായി പിടിയിൽ

    തൃശൂർ: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത് ജോസുമാണ് പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം ഡി എം എ വിൽപ്പന നടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അതിനിടെ, ആലുവ സൗത്ത് വാഴക്കുളത്ത് 26 ഗ്രാം എം.ഡി.എം.എ യും രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. സൗത്ത് വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലാം (23) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കാസർകോട് പുലിക്കുന്നിൽ രാസ ലഹരിയുമായി മൂന്ന് യുവാക്കൾ പിടിയിലായി. 12 ഗ്രാം എം ഡി എം എയുമായി ചേരങ്കൈ സ്വദേശി മുഹമ്മദ്…

    Read More »
  • Local

    ഇരുട്ടി​​ന്റെ മറവിൽ മാലിന്യമെറിഞ്ഞ് മടങ്ങിയവർ ഞെട്ടി! ഒറ്റയടിക്ക് പിഴ കിട്ടിയത് 20 പേർക്ക്; സംഭവം ബാലരാമപുരത്ത്

    തിരുവനന്തപുരം: പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബാലരാമപുരം ഗ്രാമപഞ്ചായത്ത് പിഴയിടാക്കി. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകൾ രൂപീകരിച്ചാണ് രാത്രിയും പകലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം നടത്തി വരുന്നത്. അഞ്ച് ദിവസത്തിനിടെ ഇരുപതിലെറെ പേരെ പിടികൂടി. ആദ്യ പടിയെന്നോണം അഞ്ഞൂറ് രൂപയാണ് ഇവരിൽ നിന്നും പിഴ ഈടാക്കിയത്. നിത്യവും മാലിന്യം നിക്ഷേപിച്ച് ആളുകൾ കടന്നുകളയുന്ന പ്രദേശങ്ങളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ മാറിനിന്ന് നിരീക്ഷിച്ചാണ് പലരെയും പിടികൂടിയത്. മാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞവരെ വാഹനങ്ങളുടെ നമ്പർ ശേഖരിച്ചാണ് പിടികൂടിയത്. ഇവർക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിച്ചെന്ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് അധിക‍ൃതർ വ്യക്തമാക്കി. രാത്രി കാലങ്ങളിൽ മാലിന്യം കൊണ്ടിട്ട് പോകുന്നതോടെ തെരുവ് നായ്ക്കളുടെ ശല്യവും മേഖലയിലെ പല പ്രദേശങ്ങളിലും വർദ്ധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്. പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി ബാലരാമപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനവും ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ആരംഭിച്ചിട്ടുണ്ട്. നടപടി തുടങ്ങിയതോടെ പല സ്ഥലത്തും മാലിന്യ…

    Read More »
  • Crime

    നടി ശിൽപയുടെ മരണത്തിൽ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ; നിസാര വകുപ്പുകൾ മാത്രം ചുമത്തിയ കുറ്റപത്രത്തിന്മേൽ വിചാരണ അനുവദിക്കരുതെന്ന ശിൽപയുടെ അച്ഛന്‍റെ ഹർജിയിലാണ് ഇടപെടൽ

    തിരുവനന്തപുരം: ടിവി സിരീയൽ താരം ശിൽപയുടെ മരണത്തിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നിസാര വകുപ്പുകൾ മാത്രം ചുമത്തിയ കുറ്റപത്രത്തിന്മേൽ വിചാരണ അനുവദിക്കരുതെന്ന ശിൽപയുടെ അച്ഛന്‍റെ ഹർജിയിലാണ് കോടതി ഇടപെടൽ. 2015 ജൂലൈയിൽ നടന്ന മരണത്തിൽ ശിൽപയുടെ സുഹൃത്ത് ലിജിനാണ് പ്രതി. തിരുവനന്തപുരം മരുതംകടവ് പാലത്തിന് സമീപമാണ് ശില്പയെ മരിച്ച നിലയിൽ കാണുന്നത്. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ശില്പയുടെ മൃതദേഹമാണ്  പിന്നീട് അർദ്ധ രാത്രയിൽ കുടുംബം കണ്ടത്. പിന്നാലെ ശിൽപയുടെ സുഹൃത്ത് ലിജിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തി ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം മുന്നോട്ട് പോയെങ്കിലും തുടരന്വേഷണത്തിൽ  പ്രധാന വകുപ്പുകൾ ഒഴിവാക്കി, ആത്മഹത്യ പ്രേരണ കുറ്റം മാത്രം ചുമത്തി. ശേഷം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ ആണ് അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി ശിൽപയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിത്. തുടർന്നാണ് ഹർജി പരിഗണിച്ച ഹൈകോടതി വിചാരണ നടപടികൾ സ്റ്റേ…

    Read More »
  • Kerala

    പത്തനാപുരം-ചന്ദനക്കാംപ്പാറ സൂപ്പർ ഫാസ്റ്റ്

    പത്തനാപുരം – പത്തനംതിട്ട – കോട്ടയം – എറണാകുളം – കോഴിക്കോട് – ഇരിട്ടി – ചന്ദനക്കാംപ്പാറ ◽️സൂപ്പർ ഫാസ്റ്റ്◽️ വഴി :  കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തലയോലപ്പറമ്പ്, എറണാകുളം, കലൂർ, ഇടപള്ളി, പറവൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പള്ളി, ഗുരുവായൂർ, കോഴിക്കോട്, വടകര, തലശ്ശേരി, ഇരിട്ടി, ഇരിക്കൂർ, പയ്യാവൂർ ✨സമയ ക്രമം✨ 03:10 PM  : പത്തനാപുരം 03:30 PM  : കോന്നി 03:40 PM  : പത്തനംതിട്ട 04:00 PM  : കോഴഞ്ചേരി 04:20 PM  : തിരുവല്ല 04:40 PM  : ചങ്ങനാശ്ശേരി 05:20 PM  : കോട്ടയം 06:00 PM  : ഏറ്റുമാനൂർ 06:20 PM  : കടുത്തുരുത്തി 06:50 PM  : തൃപ്പൂണിത്തുറ 07:20 PM  : വൈറ്റില 07:30 PM  : എറണാകുളം 08:40 PM  : പറവൂർ 09:10 PM  : കൊടുങ്ങല്ലൂർ 10:25 PM  : ഗുരുവായൂർ…

    Read More »
Back to top button
error: