Month: June 2023
-
Kerala
ഇടുക്കയില്‍ പനി ബാധിച്ച് മൂന്നു വയസുകാരൻ മരിച്ചു;മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് 11 പനി മരണങ്ങൾ
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഇടുക്കയില്‍ പനി ബാധിച്ച് മൂന്നു വയസുകാരൻ മരിച്ചു. തൂക്കുപാലം അണക്കരമെട്ട് മണിയംകോട് രതീഷ് – പ്രീതി ദമ്ബതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ എട്ടാം ക്ലാസുകാരൻ പനി ബാധിച്ച് മരിച്ചിരുന്നു. കുണ്ടൂര്‍ വീട്ടില്‍ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് 11 പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Read More » -
LIFE
സ്റ്റീൽ പാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇങ്ങനെ ചെയ്യാം
അടുക്കളയിലെ ജോലികൾ അത് പാചകമായാലും പാത്രങ്ങൾ വൃത്തിയാക്കുന്നതായാലും നിസാരമായ ജോലിയാണെന്നാണ് പലരും കണക്കാക്കാറ്. എന്നാൽ സത്യത്തിൽ അടുക്കള ജോലിയും സാമാന്യം പ്രയാസമുള്ള ജോലി തന്നെയാണ്. അതും പതിവായി ചെയ്യുകയെന്നാൽ. ഒന്നാമത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് അടുക്കള ജോലി. കണ്ണൊന്ന് തെറ്റിയാൽ ഭക്ഷണവും കേടാകും, പാത്രങ്ങളും വൃത്തികേടാകും. ഇത്തരത്തിൽ കരിഞ്ഞുപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാനാണെങ്കിൽ ഇരട്ടി സമയവും അധ്വാനവും വേണം. എന്തായാലും സ്റ്റീലിൻറെ പാത്രങ്ങൾ എല്ലാ കറയുമിളക്കി പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കാൻ സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. സ്റ്റീൽ പാത്രങ്ങൾ അടിക്ക് പിടിച്ച് കരിഞ്ഞത് വൃത്തിയാക്കാൻ ആണ് ഏറ്റവും പാട് തോന്നുക. പ്രത്യേകിച്ച് പാൽപ്പാത്രങ്ങൾ, ചായപ്പാത്രങ്ങളൊക്കെ. ഇവയെല്ലാം എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാൻ ഇതിൽ നിറയെ വെള്ളമെടുത്ത് അൽപനേരം ചെറിയ തീയിൽ അടുപ്പിൽ വയ്ക്കുക. ശേഷം തീ അണച്ച് , ഇതൊന്ന് ആറാൻ വയ്ക്കാം. ശേഷം സ്ക്രബും സോപ്പോ ലിക്വിഡോ എന്താണെങ്കിലും ഇവ ഉപയോഗിച്ച് വളരെ സിമ്പിളായി തേച്ച് വൃത്തിയാക്കിയെടുക്കാം. ബേക്കിംഗ് സോഡ ഉപയോഗിച്ച്…
Read More » -
Crime
“ഓൾ ഈസ് വെൽ”: ഇൻകം ടാക്സ് റെയിഡിന് പിന്നാലെ പേളി മാണിയുടെ പോസ്റ്റ്
കൊച്ചി: കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പ്രമുഖ യൂട്യൂബേര്‍സിനെതിരെ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് ഉണ്ടായത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത് എന്നാണ് പറയുന്നത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് വാര്‍ത്ത വന്നത്. അതില്‍ ഉണ്ടായിരുന്നതായി പറയുന്ന പേരാണ് അവതാരകയും യൂട്യൂബറുമായ പേളി മാണിയുടെത്. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പേളി സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് പേളി തന്‍റെ ചിത്രം അടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓറ പോലെ തോന്നിക്കുന്ന ലൈറ്റിന് മുന്നിലാണ് പേളി ഇരിക്കുന്നത്. ഓള്‍ ഈസ് വെല്‍, ഓള്‍ ഈസ് വെല്‍. എന്നെ എന്നും വിശ്വസിക്കുന്നവര്‍ക്ക് നന്ദി, സ്നേഹവും സമാധാനവും സംഗീതവും നേരുന്നു. എന്നാണ് സ്മൈലികളും ലൌ ചിഹ്നവും അടക്കം പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളിയെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നു.…
Read More » -
Crime
‘കോടതിയെ വിശ്വാസമുണ്ട്, എന്നെ ശിക്ഷിക്കാനുളള തെളിവൊന്നും പൊലീസിന്റെ കൈവശമില്ല’; ജാമ്യത്തിൽ വിട്ടതിന് പിന്നാലെ പ്രതികരിച്ച് കെ. സുധാകരൻ
കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കേസ് നടക്കട്ടെയെന്നും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ”കോടതിയെ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. ആത്മവിശ്വാസമുണ്ട്. ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടും”. മോൻസനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മോൻസന് ആജീവനാന്ത ശിക്ഷ ലഭിച്ചുവെന്നും ഇനി അയാൾക്കെതിരെ എന്താണ് ഞാൻ ചെയ്യേണ്ടതെന്നുമായിരുന്നു സുധാകരന്റെ മറു ചോദ്യം. ഇന്ന് രാവിലെ 11 മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് 7 വരെ വരെ നീണ്ടു. ഇതിന് പിന്നാലെ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി, സുധാകരനെ ജാമ്യത്തിൽ വിട്ടു.
Read More » -
LIFE
ആർഡിഎക്സിൻറെ മോഷൻ പോസ്റ്റർ ഇറങ്ങി; ചിത്രം ഓഗസ്റ്റ് 25ന് തീയറ്ററിൽ
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ഡിഎക്സിന്‍റെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി. ഫാമിലി ആക്ഷന്‍ ചിത്രമായ ആര്‍ഡിഎക്സ് ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ഓഗസ്റ്റ് 25 ആണ് റിലീസ് തീയതി. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി…
Read More » -
Crime
വിമാനം ഹൈജാക്ക് ചെയ്യുന്നത് സംബന്ധിച്ച് ഫോണിൽ സംസാരിച്ചു; വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് 23കാരൻ അറസ്റ്റിൽ
മുംബൈ: മുംബൈ-ദില്ലി വിസ്താര വിമാനത്തിൽ നിന്ന് 23കാരനെ അറസ്റ്റ് ചെയ്തു. വിമാനം ഹൈജാക്ക് ചെയ്യുന്നത് സംബന്ധിച്ച് ഫോണിൽ സംസാരിക്കവെ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ക്രൂ അംഗം യാത്രക്കാരനായ യുവാവിന്റെ ഫോൺ സംഭാഷണം കേൾക്കുകയായിരുന്നു. വിമാനം ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാൾ ഫോണിൽ സംസാരിച്ചതെന്ന് ക്രൂ അംഗം പറഞ്ഞു. തുടർന്ന് ഹരിയാന സ്വദേശിയായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. വിമാനത്തിൽ സമഗ്രമായ പരിശോധന നടത്തിയതിന് ശേഷം അധികൃതരുടെ അനുമതിയെ തുടർന്ന് യാത്രക്കാരുമായി ദില്ലിയിലേക്ക് പറന്നു. രാത്രിഏഴ് മണിയോടെ വിമാനം ദില്ലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായിരുന്നു സംഭവം. കാബിൻ ക്രൂ അംഗവും മറ്റ് യാത്രക്കാരും യുവാവ് മൊബൈൽ ഫോണിലൂടെ സംസാരിക്കുന്നത് കേൾക്കുകയായിരുന്നു. അഹമ്മദാബാദിലേക്ക് വിമാനത്തിൽ കയറും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ വിളിക്കൂ. ഹൈജാക്കിംഗിനുള്ള എല്ലാ ആസൂത്രണങ്ങളും പൂർത്തിയായി. വിമാനത്തിൽ കയറിയതിനാവൽ വിഷമിക്കേണ്ട- എന്നാണ് യുവാവ്…
Read More » -
Crime
മലയിൻകീഴ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: കുണ്ടമൺകടവിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മലയിൻകീഴ് ശങ്കരമംഗലം റോഡിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യയെ ഭർത്താവായ പ്രശാന്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രശാന്ത് കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ വിദ്യയെ താൻ മർദ്ദിച്ചുവെന്നാണ് പ്രശാന്ത് വ്യക്തമാക്കിയത്. തലക്കും അടിവയറ്റിനും ക്രൂരമായ മർദ്ദനമേറ്റതാണ് വിദ്യയുടെ മരണത്തിലേക്ക് നയിച്ചത്. പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വിദ്യ ശുചിമുറിയിൽ വീണ് മരിച്ചെന്നായിരുന്നു ഭർത്താവ് പ്രശാന്ത് ആദ്യം പറഞ്ഞത്. സംഭവം നടക്കുമ്പോൾ ദമ്പതികളുടെ മൂത്ത മകനും വീട്ടിലുണ്ടായിരുന്നു. പ്രശാന്തിന്റെ മൊഴിയിൽ പൊലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ വീട്ടിലെ ശുചിമുറിയിലാണ് വിദ്യയുടെ മൃതദേഹം കിടന്നിരുന്നത്. വിവരം വിദ്യയുടെ അച്ഛനാണ് പൊലീസിനെ അറിയിച്ചത്. താൻ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മ ക്ഷീണിതയായി മുറിയിൽ കിടക്കുന്നത് കണ്ടുവെന്നാണ് മകന്റെ മൊഴി. പിന്നീട് ടിവി കാണാൻ പോയെന്നും അതിനുശേഷം വൈകുന്നേരം അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മയെ ചോരയിൽ കുളിച്ച നിലയിൽ…
Read More » -
Crime
പണം കൈമാറിയ ദിവസം മോൻസൻ മാവുങ്കലിന്റെ വീട്ടിൽ താൻ ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകി സുധാകരൻ
കൊച്ചി: പണം കൈമാറിയ ദിവസം മോൻസൻ മാവുങ്കലിന്റെ വീട്ടിൽ താൻ ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകി സുധാകരൻ. പണം ഇടപാടിനെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് സുധാകരൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. പരാതിക്കാരെ ഓൺലൈനിൽ വിളിപ്പിച്ചപ്പോൾ കണ്ട് പരിചയമുണ്ടെന്ന് സമ്മതിച്ച സുധാകരൻ, പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദിനോട് സംസാരിക്കാനും തയ്യാറായില്ലെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് 7 വരെ വരെ നീണ്ടു. ഇതിന് പിന്നാലെ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ സുധാകരനെ ജാമ്യത്തിൽ വിട്ടു. സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ,അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെവ സുധാകരൻ ഇടപെടുമെന്നും മോൻസൻ മാവുങ്കൽ പറഞ്ഞത് പ്രകാരം 25 ലക്ഷം നൽകി.…
Read More » -
Kerala
മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; സംസ്ഥാനത്ത് നാളെ കരിദിനം
കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കെ പി സി സി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരൻറെ അറസ്റ്റിനെതിരെ രംഗത്തുവന്നു. സുധാകരൻറെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഭയമാണ് സർക്കാരിനെ ഭരിക്കുന്നതെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും സതീശൻ പറഞ്ഞു. സുധാകരൻറെ അറസ്റ്റ് സി പി എം നിർദ്ദേശപ്രകാരമെന്നും തികച്ചും രാഷ്ടിയ പ്രേരിതമാണെന്നും മോദി സർക്കാരിൻറെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്. കരിദിനം പ്രഖ്യാപിച്ചുള്ള കോൺഗ്രസ് പ്രസ്താവന കെ പി സി സി പ്രസിഡൻറ് കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിൻറെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ…
Read More »
