Month: June 2023
-
Kerala
പൂവാർ -പത്തനംതിട്ട- കോട്ടയം- എറണാകുളം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്
പൂവാർ – എറണാകുളം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സമയക്രമം: ⚜️ പൂവാർ 02:00 PM ⚜️ മുക്കോല ⚜️ വിഴിഞ്ഞം ⚜️ ചാക്ക ⚜️ ടെക്നോ-പാർക്ക് ⚜️ കഴക്കൂട്ടം 03:15 PM ⚜️ പോത്തൻകോട് ⚜️ വെഞ്ഞാറമൂട് 03:45 PM ⚜️ ആയൂർ ⚜️ അഞ്ചൽ ⚜️ പുനലൂർ 05:05 PM ⚜️ പത്തനാപുരം ⚜️ പത്തനംതിട്ട 06:10 PM ⚜️ പത്തനംതിട്ട 06:40 PM ⚜️ കോഴഞ്ചേരി ⚜️ മല്ലപ്പള്ളി 07:35 PM ⚜️ കറുകച്ചാൽ ⚜️ പുതുപ്പള്ളി ⚜️ കോട്ടയം 08:25 PM ⚜️ കാഞ്ഞിരമറ്റം ⚜️ വൈറ്റില ⚜️ എറണാകുളം 10:05 PM ———————— ⚜️ എറണാകുളം 03:00 AM ⚜️ വൈറ്റില ⚜️ കാഞ്ഞിരമറ്റം ⚜️ കോട്ടയം 04:45 AM ⚜️ കറുകച്ചാൽ ⚜️ പുതുപ്പള്ളി ⚜️ മല്ലപ്പള്ളി 05:30 AM ⚜️ കോഴഞ്ചേരി ⚜️ പത്തനംതിട്ട 06:10 AM ⚜️ പത്തനംതിട്ട 06:40 AM…
Read More » -
Kerala
ഒൻപതാംക്ളാസുകാരി ഗര്‍ഭിണി; പൊലീസുകാരൻ അറസ്റ്റിൽ
വെള്ളറട: ഒൻപതാംക്ളാസുകാരിയെ ഗര്‍ഭിണിയാക്കിയ പൊലീസുകാരൻ അറസ്റ്റിൽ. മാരായമുട്ടം സ്വദേശിയും മറയൂര്‍ സ്റ്റേഷനിലെ സി.പി. ഒ യുമായ ദിലീപ് (43 ) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസ് മറയൂരിലെത്തി ഇയാളെ പിടികൂടിയത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ളാസുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് ഇയാൾ.
Read More » -
Kerala
വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം
കൊല്ലം: വാഹനാപകടത്തിൽ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് മരിച്ചു.വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടം. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം.സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോര്‍ജ് മരിച്ചു. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ ഉള്‍പ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി ആശുപത്രിയില്‍ ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Read More » -
India
വെറും 20 രൂപയ്ക്ക് റയിൽവെ ഒരുക്കുന്ന താമസസൗകര്യം
ഇന്ത്യയിലുടനീളമുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ ലഭ്യമായ മുറികളാണ്, റിട്ടയറിങ് റൂമുകള്‍. യാത്രക്കാര്‍ക്കായി ഇവിടെ സിംഗിള്‍, ഡബിള്‍, ഡോം റൂമുകള്‍, എസി, നോണ്‍ എസി എന്നിവയുള്‍പ്പെടെ വിവിധ രീതിയില്‍ റൂമുകള്‍ ലഭ്യമാകും. യാത്രക്കാര്‍ക്ക് ട്രെയിൻ യാത്രയ്ക്ക് മുൻപോ ട്രെയിൻ യാത്രയ്ക്ക് ശേഷമോ വിശ്രമിക്കാൻ ഈ സൗകര്യം പ്രയോജനപ്പടുത്താവുന്നതാണ്. യാത്രകളില്‍ താമസസൗകര്യം ഒരുക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പ്പറേഷൻ അഥവാ ഐആര്‍സിടിസി നല്‍കുന്ന റിട്ടയറിങ് സൗകര്യം ഉപയോഗപ്പെടുത്താം. യാത്രക്കാരന്റെ കൈവശം കണ്‍ഫേം ചെയ്ത ട്രെയിൻ ടിക്കറ്റ് ഉണ്ടാകണം എന്നതാണ് റിട്ടയറിങ് റൂം ബുക്ക് ചെയ്യാനുള്ള പ്രധാന യോഗ്യത. കുറഞ്ഞത് ഒരു മണിക്കൂര്‍ മുതല്‍ പരമാവധി 48 മണിക്കൂര്‍ വരെയാണ് റിട്ടയറിങ് റൂം ബുക്ക് ചെയ്യാനാകുക. റിട്ടയറിങ് റൂമുകളുടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിയമാവലികളും ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. റിട്ടയറിങ് റൂം ബുക്ക് ചെയ്യാനും ക്യാൻസല്‍ ചെയ്യാനുമുള്ള ഓപ്ഷനുകളും ഇവിടെ കാണാം. ഒരു…
Read More » -
Kerala
ഇന്നും നാളെയും സംസ്ഥാനത്ത് കരിദിനം
തിരുവനന്തപുരം:കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ഇന്നും നാളെയും കരിദിനം ആചരിക്കും. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറസ്റ്റിലാകുന്നത്.കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മോന്‍സന്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരന്‍. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.കേസന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
Read More » -
India
മരിക്കാൻ പോകുന്നുവെന്ന് പൊലീസിന് ഇമെയില്‍ അയച്ചശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
മാർത്താണ്ഡം:താൻ മരിക്കാൻ പോകുന്നുവെന്ന് പൊലീസിന് ഇമെയില്‍ അയച്ചശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാര്‍ത്താണ്ഡം പത്തുകാണി, നിരപ്പ്റോഡ് സ്വദേശി, ലക്ഷ്മി ഇല്ലത്ത് ഹരിഹരൻ (50) ആണ് ലോഡ്ജില്‍ തൂങ്ങിമരിച്ചത്. ഭാര്യ നളിനി (45), വൈഷ്ണവിക്കും സൗഭാഗ്യ, ഹര്‍ഷൻ എന്നീ മക്കള്‍ക്കൊപ്പവുമാണ് ഹരിഹരൻ താമസിച്ചിരുന്നത്. ഹരിഹരൻ സ്വകാര്യ ബാങ്ക് ജീവനക്കാരനും നളിനി മധുരയിലുള്ള സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയുമാണ്. 2019 ല്‍ തമിഴ്സെല്‍വി എന്ന സ്ത്രീക്ക് നളിനി 11 മാസത്തേക്ക് വീട് വാടകയ്ക്ക് നല്‍കുകയായിരുന്നു. 2022 ആയിട്ടും വീട് ഒഴിയാത്തതിനെ തുടര്‍ന്ന് ഹരിഹരൻ ആറുകാണി പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് തമിഴ്സെല്‍വി വ്യാജ ഡോക്യുമെന്റ് തയാറാക്കി വീടൊഴിയാൻ ഇനിയും സമയമുണ്ടെന്നുകാട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. ഹരിഹരൻ ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും നിവേദനം നല്‍കി. എന്നാല്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മാര്‍ത്താണ്ഡത്തെ സ്വകാര്യ ലോഡ്‌ജില്‍ റൂമെടുത്ത ഹരിഹരൻ, ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് ഭാര്യ നളിനിക്കും ജില്ലാ പൊലീസ് മേധാവിക്കും ഇ മെയില്‍ അയച്ച ശേഷം…
Read More » -
Kerala
ഇ ഡി ഉദ്യോഗസ്ഥനെന്ന പേരില്‍ വീട്ടിൽ കടന്ന് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ
കൊച്ചി: ഇ ഡി ഉദ്യോഗസ്ഥനാണെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. ആലുവ മുപ്പത്തടം ശ്രീനിലയം പരമേശ്വരനാണ് (65) സൗത്ത് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കടവന്ത്ര ഹരിജൻ കോളനി ഭാഗത്ത് താമസിക്കുന്ന പരാതിക്കാരിയുടെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ചു കടന്നത്. ഇവിടെയെത്തിയ ഇയാള്‍ താൻ ഇ ഡി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കയറുകയായിരുന്നു. പിന്നാലെ ഇവരെ കയറിപ്പിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് നടപടി.
Read More » -
Kerala
സ്വകാര്യബസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ മധ്യവയസ്‌കന്റെ ലൈംഗിക അതിക്രമം
പത്തനംതിട്ട:സ്വകാര്യബസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ മധ്യവയസ്‌കന്റെ ലൈംഗിക അതിക്രമം. അടൂരില്‍നിന്ന് പത്തനംതിട്ടക്കുള്ള യാത്രക്കിടെയാണ് 17കാരന് നേരെ മധ്യവയസ്കൻ അതിക്രമം കാട്ടിയത്. സംഭവത്തില്‍ വിഡിയോ ദൃശ്യങ്ങള്‍ സഹിതം 17കാരൻ പൊലീസില്‍ പരാതി നല്‍കി. പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായും ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ അടൂര്‍-കൈപ്പട്ടൂര്‍ റൂട്ടില്‍ തട്ടക്കും മങ്കുഴിക്കും ഇടയിലാണ് സംഭവം. അടൂരില്‍നിന്ന് ബസില്‍ കയറിയ 17കാരനാണ് യാത്രക്കിടെ ദുരനുഭവമുണ്ടായത്. തുടര്‍ന്ന് കുട്ടി ഇത് ചോദ്യംചെയ്ത് ബഹളംവെക്കുകയും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇതിനിടെ മങ്കുഴിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ മധ്യവയസ്കൻ ബസില്‍നിന്നിറങ്ങി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കൊടുമണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
Read More » -
NEWS
കേരള ബ്ലാസ്റ്റേഴ്സ് വിവാദം ഫിഫ അന്താരാഷ്ട്ര കോടതിയിലേക്ക്
കൊച്ചി: കഴിഞ്ഞ സീസണിലെ ഐഎസ്എൽ പ്ലേ ഓഫുമായി ഉണ്ടായ വിവാദം അവസാനിപ്പിക്കാതെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്. സംഭവം ഫുട്ബോൾ മേഖലയിലെ എല്ലാ പ്രശ്നങ്ങളുടെ അന്തിമവിധി പറയാൻ അധികാരമുള്ള ഫിഫയുടെ അംഗീകാരമുള്ള സ്വതന്ത്ര കോടതിയായ ‘കാസിലേക്ക്’ (CAS-The Court of Arbitration for Sport) -നു മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. സ്വിറ്റ്സര്‍ലാന്റ് ആണ് CASന്റെ ആസ്ഥാനം. ഇനി CAS വിധി വന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പിഴ അടക്കുന്നതുൾപ്പടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. ബംഗളൂരു എഫ്സിയുമായുള്ള പ്ലേ ഓഫ് മത്സരത്തിനിടയില്‍ ഗ്രൗണ്ട് വിട്ടുപോയതിന് ഓൾ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നാല് കോടി രൂപ (INR 4,00,00,000/-) പിഴ ചുമത്തിയിരുന്നു. ഒപ്പം പരസ്യമായി മാപ്പു പറയണമെന്നും ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു.സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ക്ലബ് പിഴ ഇതുവരെ അടച്ചിരുന്നില്ല. പ്ലേ ഓഫില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ബെംഗളുരു എഫ്‌സി നേടിയ ഗോള്‍ വിവാദമായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്. ഗോളിന്…
Read More » -
Kerala
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കാർ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് നടത്തിയ പ്രകടനത്തിനിടെ തടഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കാര്‍! ഇന്നലെ രാത്രി ദേശീയപാതയില്‍ ഹരിപ്പാട് കെഎസ്‌ആര്‍ടിസി ജംങ്ഷനു സമീപത്തു വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അബദ്ധം സംഭവിച്ചത്. കൊടി വച്ച കാര്‍ വരുന്നതു കണ്ടപ്പോള്‍ പ്രവര്‍ത്തര്‍ മന്ത്രിയുടെ കാറാണെന്നു തെറ്റിദ്ധരിച്ചാണ് പ്രകടനമായെത്തി തടഞ്ഞത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസിന്റെ പൈലറ്റ് ജീപ്പും പിന്നില്‍ കൊടി വച്ച കാറും കണ്ടപ്പോള്‍ പ്രവര്‍ത്തകര്‍ ജീപ്പിനു മുന്നിലേക്ക് ചാടി വാഹനം നിര്‍ത്തിക്കുകയായിരുന്നു. കാറിനു നേരെ പ്രവര്‍ത്തകര്‍ വരുന്നതു കണ്ട് വിഡി സതീശൻ കാറിനുള്ളിലെ ലൈറ്റ് ഇട്ട് ചിരിച്ചു കൊണ്ട് ഗ്ലാസ് താഴ്ത്തി. പ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റിയത് മനസിലായ പ്രതിപക്ഷ നേതാവ് സമരത്തിന് പിന്തുണ അറിയിച്ചശേഷം യാത്ര തുടര്‍ന്നു.
Read More »