LocalNEWS

തിരുവനന്തപുരം മലയിൻകീഴ്  ചോരയില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം, സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

   തിരുവനന്തപുരം മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ വീട്ടമ്മയായ വിദ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.  ശുചിമുറിയില്‍ വീണ് പരിക്കേറ്റു എന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ  മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വിദ്യയെ താൻ മര്‍ദ്ദിച്ചു എന്നാണ് പ്രശാന്ത് ആദ്യം പറഞ്ഞത്. തലയ്ക്കും അടിവയറ്റിനും ക്രൂരമായ മര്‍ദ്ദനമേറ്റതാണ് വിദ്യയുടെ മരണകാരണം.

സംഭവ സമയത്ത് ഭര്‍ത്താവും മൂത്തമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യയുടെ അച്ഛന്‍ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.

Signature-ad

വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അച്ഛന്‍ ഗോപന്‍ പറഞ്ഞു.
‘ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മരുമകന്‍ കട്ടിലില്‍ ഇരിക്കുന്നു. മകള്‍ ചോരയില്‍ കുളിച്ച് നിലത്ത് കിടക്കുന്നു. എന്ത്പറ്റിയെന്ന് ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ തലയടിച്ച് വീണതാണെന്ന് പറഞ്ഞു. 108ല്‍ വിളിച്ചിട്ടുണ്ട് ആംബുലൻസ് ഇപ്പോൾ വരുമെന്നും പറഞ്ഞു. ബാത്ത്റൂമില്‍ വീണാല്‍ അവന് എന്നെ വിളിക്കാമായിരുന്നു’ അച്ഛന്‍ പറയുന്നു.

 ഭര്‍ത്താവ് പ്രശാന്ത് നേരത്തെയും സ്ത്രീധനത്തിന്റെ പേരില്‍ വിദ്യയെ മര്‍ദ്ദിച്ചിരുന്നുവത്രേ.
ഭര്‍ത്താവ് പ്രശാന്തും മൂത്ത മകനുമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ഇളയമകനെ കൊണ്ടുവിടാന്‍ വിദ്യയുടെ അച്ഛന്‍ ഗോപന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ചോരവാര്‍ന്ന നിലയില്‍ വിദ്യയെ കാണുന്നത്. ശുചിമുറിയില്‍ വീണതാണന്നും ആംബുലന്‍സിനായി കാത്തിരിക്കുകയാണെന്നുമാണ് പ്രശാന്ത് അച്ഛനോട് പറഞ്ഞത്. എന്നാല്‍ വിദ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

പത്തുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. ദമ്പതികള്‍ക്ക് രണ്ടുമക്കള്‍ ഉണ്ട്.  വിദ്യയും ഭര്‍ത്താവും മക്കളും രണ്ട് മാസം മുന്‍പാണ് മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പ്രശാന്ത് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് വിദ്യ നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നു

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി വിദ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Back to top button
error: