Month: June 2023
-
Kerala
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ
കളമശേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി സുധാകരനെ (66) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. പ്രതി ഒരു ഷെഡ്ഡില്‍വച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് നാട്ടുകാരനായ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നു.തുടർന്ന് കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സുധാകരൻ ഒരുവര്‍ഷത്തോളമായി ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും പീഡിപ്പിക്കുന്ന വിവരം പുറത്തായത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എസ്.ഐ സുധീര്‍, എസ്.സി.പി.ഒമാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
Read More » -
Kerala
സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ ഭൗതികശരീരം വൈദ്യപഠനത്തിന്; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം
ആലപ്പുഴ: പൊതുപ്രവര്‍ത്തകനായ കെ.എസ്. രമേശന്റെ അന്ത്യാഭിലാഷം സഫലമാക്കി കുടുംബം. സി.പി.എം. ജില്ലാ കോടതി മുന്‍ ലോക്കല്‍ സെക്രട്ടറിയായ അദ്ദേഹത്തിന്റെ ഭൗതികശരീരം ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി നല്‍കി. ആലപ്പുഴ കറുകയില്‍ വാര്‍ഡ് കണ്ടത്തില്‍പ്പറമ്പ് വീട്ടില്‍ കെ.എസ്. രമേശന്‍ (68) വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. യാണ്. കുറച്ചുകാലംമുന്‍പ് ന്യൂമോണിയ പിടിപെട്ടതിനെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കണമെന്ന ആഗ്രഹം ബുധനാഴ്ച വൈകിട്ടും ഇദ്ദേഹം മരുമകളോടു പറഞ്ഞിരുന്നു. അന്ത്യാഭിലാഷമായി അച്ഛന്‍ പറഞ്ഞകാര്യം റവന്യൂ ഉദ്യോഗസ്ഥനായ മകന്‍ കെ.ആര്‍. അനീഷും ബിവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയായ മകള്‍ കെ.ആര്‍. അനീഷയും ചേര്‍ന്നു നടപ്പാക്കുകയായിരുന്നു. മരണവിവരം അറിഞ്ഞു വീട്ടിലെത്തിയ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍സലാമുമായി ബന്ധപ്പെട്ട് ഇതിനുള്ള ഏര്‍പ്പാടു ചെയ്തു. മകനും ബന്ധുക്കളും മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലെത്തി മൃതദേഹം കൈമാറി. ഭാര്യ: ഓമന. മരുമക്കള്‍: സ്മിത, സന്തോഷ്.
Read More » -
Kerala
കണ്ണൂര്‍ മേയര്‍ സ്ഥാനം കിട്ടിയേ തീരൂ; അവിശ്വാസ നീക്കവുമായി മുസ്ലീം ലീഗ്
കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ സ്ഥാനം അവസാനത്തെ രണ്ടരവര്‍ഷത്തെ ടേം തങ്ങള്‍ക്ക് കിട്ടണമെന്ന നിലപാടില്‍നിന്നു ഒരിഞ്ചുപോലും പുറകോട്ടില്ലെന്ന് മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി തെറ്റിയ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം ജൂലൈ രണ്ടാംവാരം അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള അണിയറ നീക്കത്തിലാണ്. ഇതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുഡിഎഫ് മുന്നണി ആടിയുലയുകയാണ്. കോണ്‍ഗ്രസ് വാക്കുപാലിച്ചില്ലെങ്കില്‍ വേണ്ടിവന്നാല്‍ മുന്നണി ബന്ധം തന്നെ ഉപേക്ഷിക്കുമെന്നു മുന്‍പ് ലീഗ് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, രണ്ടരവര്‍ഷം വീതം മേയര്‍ പദവിയെന്ന കരാര്‍ നടപ്പാക്കാന്‍ തയ്യാറല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. രണ്ടരവര്‍ഷത്തില്‍ കുറഞ്ഞ ഒരു നീക്കുപോക്കിനും തയ്യാറാകേണ്ടതില്ലെന്നാണ് ലീഗ് ജില്ലാ നേതൃയോഗത്തിന്റെയും തീരുമാനം. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചക്കില്ലെന്നും ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇനി സമീപിക്കില്ലെന്നും ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തീരുമാനം ഡിസിസി നേതൃത്വം പറയട്ടെയെന്നും ഞായറാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകുന്നില്ലെങ്കില്‍ ലീഗ് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ്…
Read More » -
Kerala
പ്രഭാതസവാരിക്കിടെ കാട്ടാന ആക്രമണം; ഒരാളെ തട്ടിത്തെറിപ്പിച്ചു ചവിട്ടിമെതിച്ചു, രണ്ടാമന്‍ ഓടി രക്ഷപ്പെട്ടു
എറണാകുളം: പ്രഭാതസവാരിക്കിടെ രണ്ടു പേരെ കാട്ടാന ആക്രമിച്ചു. പെരുമ്പാവൂര്‍ വേങ്ങൂര്‍ മേക്കപ്പാലയില്‍ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. ആനയുടെ ആക്രമണത്തില്‍ രാഘവന്‍ എന്നയാള്‍ക്ക് വാരിയെല്ലിന് പൊട്ടലേറ്റു. കൂടെ ഉണ്ടായിരുന്ന എല്‍ദോസ് എന്ന ആള്‍ ആനയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. രാവിലെ ആറുമണിക്ക് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുള്ള റോഡിലൂടെ നടക്കുമ്പോഴാണ് ഇവര്‍ക്കെതിരെ ആനയുടെ ആക്രമണം ഉണ്ടായത്. റോഡരികില്‍ വൃക്ഷങ്ങളുടെ പിന്നില്‍ നിന്ന ആന രാഘവനെ തുമ്പിക്കൈ കൊണ്ട് തട്ടി തെറിപ്പിക്കുകയായിരുന്നു. വീണു കിടന്ന രാഘവന്റെ ദേഹത്ത് ചവിട്ടിയാണ് ആന കടന്നുപോയത്. പരിക്കുപറ്റിയ രാഘവനെ ആദ്യം പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ വലതുവശത്തെ വാരിയെല്ലുകള്‍ക്കാണ് പൊട്ടല്‍ സംഭവിച്ചത്. വേങ്ങൂര്‍ അഞ്ചാം വാര്‍ഡിലാണ് സംഭവം സംഭവം നടന്നത്.
Read More » -
NEWS
യുഎസ് നഗരമായ സ്റ്റഫോര്‍ഡിന് മലയാളി മേയര്‍; ആദ്യ ഇന്ത്യക്കാരന്‍
ന്യൂയോര്‍ക്ക്: യുഎസ് സംസ്ഥാനമായ ടെക്‌സസിലെ സ്റ്റഫോര്‍ഡ് നഗരത്തിലെ മേയറായി മലയാളിയായ കെന്‍ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റഫോര്‍ഡില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് കെന്‍ മാത്യു. നിലവില്‍ മേയറായ സീസില്‍ വില്ലിസിനെ 16 വോട്ടുകള്‍ക്കാണ് മാത്യു പരാജയപ്പെടുത്തിയത്. സ്റ്റഫോര്‍ഡ് സിറ്റി മുന്‍ കൗണ്‍സില്‍ അംഗമായിരുന്നു മാത്യു. കുടുംബാംഗങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മലയാളികളായ മിസൗറി സിറ്റി മേയര്‍ േറാബിന്‍ ഇലയ്ക്കാട്ട്, ഫോര്‍ട്ട്‌ബെന്‍്‌റ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. സ്റ്റഫോര്‍ഡിലെ പ്ലാനിങ് ആന്‍ഡ് സോണിങ് കമ്മിഷനില്‍ സേവനമനിഷ്ഠിച്ചിട്ടുള്ള മാത്യു 2006ല്‍ സ്റ്റഫോര്‍ഡ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ മാത്യൂ 1970 കളിലാണ് അമേരിക്കയിലേക്കു കുടിയേറുന്നത്. എംബിഎ ബിരുദധാരിയായ അദ്ദേഹം നിരവധി കമ്പനികളുടെ അക്കൗണ്ടന്റായും ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടിവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തോഷിബ, ഹൂസ്റ്റന്‍ മേഖലകളിലാണ് ആദ്യ കാലങ്ങളില്‍ താമസിച്ചത്. 1982 ല്‍ സ്റ്റഫോര്‍ഡിലേക്കു താമസം മാറി.
Read More » -
Crime
‘തൊപ്പി’യെക്കൊണ്ട് തോറ്റുതൊപ്പിയിട്ടു! തെറിവിളികേട്ട് കിളിപാറിയ യുവാവിന്റെ പരാതി എസ്.പിക്ക്
കണ്ണൂര്‍: വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരേ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നെന്നാണ് പരാതി. കമ്പിവേലി നിര്‍മിച്ചുകൊടുക്കുന്ന ജോലിയാണ് സജിയ്ക്ക്. നിഹാദിന്റെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിര്‍മിച്ചുനല്‍കിയതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. കമ്പിവേലി നിര്‍മിച്ചതിനോടൊപ്പം സജി അവിടെ മൊബൈല്‍നമ്പറടക്കമുള്ള പരസ്യവും പതിച്ചിരുന്നു. ഈ പരസ്യം വീഡിയോയില്‍ പകര്‍ത്തി ഈ നമ്പറിലേക്ക് വിളിക്കുന്നതായി നിഹാദ് ചിത്രീകരിച്ചു. ആരോടോ മൊബൈലില്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. അതിനുപിന്നാലെ സ്ത്രീകളടക്കമുള്ളവര്‍ തന്നെ നിരന്തരം വിളിക്കാനാരംഭിച്ചായി സജി പറയുന്നു. അര്‍ധരാത്രിയും ഫോണ്‍വിളികളുണ്ടാകാറുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നറിയിച്ചാലും വിളിക്കുന്നത് തുടരുന്നതായും സജി കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം നാല്‍പത് ഫോണ്‍കോള്‍ വരെ വന്നിട്ടുണ്ടെന്നും ജോലിയുടെ ഭാഗമായി പലരും വിളിക്കാറുള്ളതിനാല്‍ കോളുകള്‍ എടുക്കാതിരിക്കാനാവില്ലെന്നും സജി…
Read More » -
Crime
ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തി കഞ്ചാവ് വില്പന; ചങ്ങനാശ്ശേരിയില്‍ നഴ്‌സ് പിടിയില്‍
കോട്ടയം: കഞ്ചാവുമായി നഴ്‌സ് പിടിയില്‍. ചില്ലറ വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച ഒരു കിലോയിലധികം കഞ്ചാവുമായാണ് തിരുവല്ല കവിയൂര്‍ വടശ്ശേരി മലയില്‍ മജേഷ്(43) പിടിയിലായത്. കറുകച്ചാല്‍ ശാന്തിപുരം ഭാഗത്ത് നിന്നാണ് ചങ്ങനാശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനുവും സംഘവും ചേര്‍ന്ന് 1.070 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. 1300 രൂപയും ഒരു മൊബൈല്‍ ഫോണും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ ഗള്‍ഫില്‍ നഴ്‌സിംഗ് ജോലി നോക്കി വരികയായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഇയാള്‍ കഞ്ചാവ് ഉപയോഗത്തിലേക്കും തുടര്‍ന്ന് വില്പനയിലേക്കും തിരിയുകയായിരുന്നു. കഞ്ചാവ് ചെറിയ പൊതികളാക്കി ശാന്തിപുരം ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു. ശാന്തിപുരം ഭാഗത്ത് യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് എത്തിച്ചിരുന്ന പ്രധാനിയാണ് മജേഷ്. ഇയാള്‍ പല സ്ഥലങ്ങളിലും ലഹരി മരുന്ന് കേസില്‍ പിടിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നും എക്‌സൈസ് അറിയിച്ചു. ലഹരിമരുന്ന് വ്യാപാരം, ഉപയോഗം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ 9400069509…
Read More » -
Kerala
നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസിയില്‍ കാറിടിച്ചു; ബസ് കാത്തുനിന്നവര്‍ക്കടക്കം പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ബസ് കാത്തുനിന്ന രണ്ട് പേരെയും കാര്‍ ഇടിച്ചു തെറിപ്പിച്ചു. രാവിലെ ആറ് മണിയോടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന ബസ് കാത്തുനിന്ന രണ്ട് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കാര്‍ ബസിന് പിന്നില്‍ ഇടിച്ചുകയറിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇയാളുടെ പരുക്ക് ഗുരുതരമാണ്.
Read More » -
India
ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയത് സ്ഥിരീകരിച്ച് പവാര്‍; അവരെ തുറന്നു കാട്ടാനുള്ള അടവെന്ന് ന്യായീകരണം
മുംബൈ: 2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയുമായി സഖ്യരൂപീകരണ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്ന് വെളിപ്പെടുത്തി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍, ബി.ജെ.പി. അധികാരത്തിനായി ആരുമായും കൂട്ടുകൂടുമെന്ന് തുറന്നുകാട്ടാനുള്ള തന്ത്രപരമായ നീക്കമായിരുന്നെന്ന് അദ്ദേഹം ന്യായീകരിച്ചു. 2019-ല്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ എന്‍.സി.പി. സഹായിച്ചുവെന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”2014- ല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ പരസ്യമായി എന്‍.സി.പി. പുറത്തുനിന്ന് പിന്തുണച്ചു. എന്‍.ഡി.എ. ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനായിരുന്നു ഈ നീക്കം. 2019 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിന്റേയും അജിത് പവാറിന്റേയും സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മനസ്സുമാറ്റിയെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞപ്പോള്‍, സര്‍ക്കാര്‍ അധികകാലം നീണ്ടുനിന്നില്ല. അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി. ഏതറ്റംവരേയും പോകുമെന്ന് തുറന്നുകാട്ടാനും എന്‍.സി.പി. എന്‍.സി.പി. അങ്ങനെയെല്ലെന്നും അടിവരയിടാനുമുള്ള എന്റെ കണക്കുക്കൂട്ടിയുള്ള നീക്കമായിരുന്നു അത്” – പവാര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍…
Read More » -
India
ബംഗളൂരുവിൽ കെട്ടിടത്തില്‍നിന്നുവീണ് മലയാളി യുവാവ് മരിച്ചു
ബംഗളൂരു:നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്നുവീണ് മലയാളി യുവാവ് മരിച്ചു.ഇടുക്കി അടിമാലി ആയത്തുപറമ്ബില്‍ ജോ തോമസാണ് (39) മരിച്ചത്. വ്യാഴാഴ്ചരാവിലെ കെട്ടിടത്തിന്റെ നാലാംനിലയില്‍ ഇന്റീരിയര്‍ ജോലികളുടെ ഭാഗമായി അളവെടുക്കുന്നതിനിടെ കാലുതെന്നി വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരുവര്‍ഷത്തോളമായി ബേഗൂരിലെ ഉള്ളഹള്ളിയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം.മാറത്തഹള്ളിയില്‍ കെട്ടിടത്തിന്റെ ഇന്റീരിയര്‍ ജോലികള്‍ ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.
Read More »