KeralaNEWS

സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ ഭൗതികശരീരം വൈദ്യപഠനത്തിന്; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം

ആലപ്പുഴ: പൊതുപ്രവര്‍ത്തകനായ കെ.എസ്. രമേശന്റെ അന്ത്യാഭിലാഷം സഫലമാക്കി കുടുംബം. സി.പി.എം. ജില്ലാ കോടതി മുന്‍ ലോക്കല്‍ സെക്രട്ടറിയായ അദ്ദേഹത്തിന്റെ ഭൗതികശരീരം ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി നല്‍കി. ആലപ്പുഴ കറുകയില്‍ വാര്‍ഡ് കണ്ടത്തില്‍പ്പറമ്പ് വീട്ടില്‍ കെ.എസ്. രമേശന്‍ (68) വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. യാണ്.

കുറച്ചുകാലംമുന്‍പ് ന്യൂമോണിയ പിടിപെട്ടതിനെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കണമെന്ന ആഗ്രഹം ബുധനാഴ്ച വൈകിട്ടും ഇദ്ദേഹം മരുമകളോടു പറഞ്ഞിരുന്നു. അന്ത്യാഭിലാഷമായി അച്ഛന്‍ പറഞ്ഞകാര്യം റവന്യൂ ഉദ്യോഗസ്ഥനായ മകന്‍ കെ.ആര്‍. അനീഷും ബിവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയായ മകള്‍ കെ.ആര്‍. അനീഷയും ചേര്‍ന്നു നടപ്പാക്കുകയായിരുന്നു.

Signature-ad

മരണവിവരം അറിഞ്ഞു വീട്ടിലെത്തിയ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍സലാമുമായി ബന്ധപ്പെട്ട് ഇതിനുള്ള ഏര്‍പ്പാടു ചെയ്തു. മകനും ബന്ധുക്കളും മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലെത്തി മൃതദേഹം കൈമാറി. ഭാര്യ: ഓമന. മരുമക്കള്‍: സ്മിത, സന്തോഷ്.

Back to top button
error: