കളമശേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി സുധാകരനെ (66) കളമശേരി പൊലീസ് അറസ്റ്റുചെയ്തു.
പ്രതി ഒരു ഷെഡ്ഡില്‍വച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് നാട്ടുകാരനായ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നു.തുടർന്ന് കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സുധാകരൻ ഒരുവര്‍ഷത്തോളമായി ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും പീഡിപ്പിക്കുന്ന വിവരം പുറത്തായത്. മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
എസ്.ഐ സുധീര്‍, എസ്.സി.പി.ഒമാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.