Month: June 2023
-
India
കേരളത്തിൽ മൊബൈൽ ഉപേക്ഷിച്ചത് 1 .64 ലക്ഷം പേർ;വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിഞ്ഞു
ന്യൂഡൽഹി: കേരളത്തിൽ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം 1 .64 ലക്ഷം കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കാണിത്.സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായെന്നും ട്രായ് ഡാറ്റ വ്യക്തമാക്കുന്നു. വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായാണ് കണക്ക്. കേരളത്തില്‍ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99 ദശലക്ഷം ഉപയോക്താക്കളെയും അവർക്ക് നഷ്ടപ്പെട്ടു.അതുപോലെ, ബിഎസ്‌എന്‍എല്ലിനും തിരിച്ചടി നേരിട്ടു, കേരളത്തില്‍ ഏകദേശം 1.10 ലക്ഷം ദേശീയതലത്തില്‍ 7.2 ലക്ഷം എന്നിങ്ങനെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ നഷ്ടം സംഭവിച്ചു. അതേസമയം ജിയോയ്ക്ക് കേരളത്തിൽ 49000ത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു.ദേശീയതലത്തില്‍ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍ ഉണ്ടായി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76,000 വരിക്കാരെയും ചേര്‍ത്തു.
Read More » -
India
രാജിവയ്ക്കാനൊരുങ്ങിയ മണിപ്പൂർ മുഖ്യമന്ത്രിയെ ബിജെപി പ്രവർത്തകർ തടഞ്ഞു: രാജിക്കത്ത് കീറിയെറിഞ്ഞ് ബീരേൻ സിങ്
ഇംഫാൽ:കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജിവയ്ക്കാനൊരുങ്ങിയ മണിപ്പുര്‍ മുഖ്യമന്ത്രി ബീരേൻ സിങിനെ ബിജെപി പ്രവർത്തകർ തടഞ്ഞു.ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലായിരുന്നു നാടകീയ രംഗങ്ങള്‍. രാജിക്കത്ത് കൈമാറുന്നതിനായി ഗവര്‍ണറെ കാണാൻ പുറപ്പെട്ട മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ജനക്കൂട്ടം തടയുകയായിരുന്നു.തുടർന്ന് ബീരേൻ സിങ് രാജിക്കത്ത് കീറിയെറിയുകയായിരുന്നു. തൊട്ടുപിന്നാലെ താൻ രാജിവെക്കുന്നില്ലെന്ന് വ്യക്തിക്കാക്കുന്ന ബീരേൻ സിങ്ങിന്റെ ട്വീറ്റും പുറത്തുവന്നു. ജനങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി രാജി തീരുമാനത്തില്‍നിന്ന് ബിരേൻ സിങ് പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകൾ.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗവര്‍ണറെ കാണാൻ ബിരേൻ സിങ് തീരുമാനിച്ചിരുന്നെങ്കിലും, ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ നൂറുകണക്കിന് ജനങ്ങൾ അണിനിരന്നതോടെ തീരുമാനം മാറ്റിയെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിയെ ഉദ്ധരിച്ച് എൻഡിടിവിയും റിപ്പോര്‍ട്ടുചെയ്തു.
Read More » -
India
ഓള്‍ ഇന്ത്യ മെഡിക്കല്‍ സയൻസിൽ (AIIMS) നഴ്സ്, പാരാമെഡിക്കൽ ഒഴിവുകൾ
ന്യൂഡൽഹി: രാജ്യത്തെ വിവിധ എയിംസുകളിൽ(All India Institute Of Medical Science) നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫുകളുടെ ഒഴിവുകൾ. ജോധ്പുര്‍ രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 410 ഒഴിവുണ്ട്. നാല് വിജ്ഞാപനത്തിലായാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആകെ 22 ഒഴിവ് (ഗ്രൂപ്പ് ബി തസ്തികകള്‍) തസ്തികകളും ഒഴിവും: പബ്ലിക് ഹെല്‍ത്ത് നഴ്സ്-1, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍-3, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍-3, ഡയറ്റീഷ്യൻ-10, ലീഗല്‍ അസിസ്റ്റന്റ്-1, ലൈബ്രേറിയൻ ഗ്രേഡ്-ക1, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍-1, ലൈബ്രേറിയൻ ഗ്രേഡ്-കകക2. അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 3,000 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2,400 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 9. ഗ്രൂപ്പ് സി തസ്തികകള്‍ -281 ഒഴിവ് ഫാര്‍മസിസ്റ്റ് ഗ്രേഡ്-II: ഒഴിവ്-27. യോഗ്യത: ഫാര്‍മസി ഡിപ്ലോമയും ഫാര്‍മസിസ്റ്റായുള്ള രജിസ്ട്രേഷനും. പ്രായം: 21-27 വയസ്സ്. സാനിറ്ററി ഇൻസ്പെക്ടര്‍: ഒഴിവ്-18. യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയവും ഒരുവര്‍ഷം…
Read More » -
Kerala
പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവതിക്കും അമ്മയ്ക്കും പരിക്ക്
കൊല്ലം:പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്.കടയ്ക്കല്‍ സ്വദേശിയായ രാജിയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം.വീടിന് സമീപത്ത് നിന്നും രാജിയുടെ അമ്മ ലീലയ്ക്കാണ് ആദ്യം പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ചു നോക്കവേ അവരുടെ കയ്യില്‍ നിന്നും വാങ്ങി വെട്ടുകത്തി കൊണ്ട് രാജി വെട്ടിപ്പൊളിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
India
സാധാരണ യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി മെട്രോയില്‍
ന്യൂദല്‍ഹി:സാധാരണ യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി മെട്രോയില്‍.ദല്‍ഹി സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്തത്. യുവാക്കളായ സഹയാത്രികരുമായി കുശലം ചോദിച്ചും സന്തോഷം പങ്കിട്ടുമായിരുന്നു യാത്ര. യാത്രയുടെ ഫോട്ടോകളും പ്രധാനമന്ത്രി പങ്കുവച്ചു. മെട്രോയിലേക്ക് പ്രവേശിക്കാന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന വീഡിയോയും പ്രധാനമന്ത്രി ഭാരതീയ ജനതാ പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടു. സമയപൂര്‍ ബദ്ലി സ്റ്റേഷനിലേക്ക് പോകുന്ന മഞ്ഞ ലൈന്‍ മെട്രോ ട്രെയിനിലായിരുന്നു മോദിയുടെ യാത്ര.
Read More » -
Kerala
വയനാട് പനിബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു
വയനാട്: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. വയനാട് അമ്ബലമൂട് കോളനിയിലെ വിനോദിന്‍റെ മകന്‍ ലിഭിജിത്ത്(മൂന്ന്) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി കുട്ടിക്ക് പനിയും വയറിളക്കവുമുണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശിലേരി സ്വദേശികളായ അശോകന്‍ അഖില ദമ്ബതികളുടെ മകള്‍ രുദ്ര(നാല്) കഴിഞ്ഞ ദിവസം പനി ബാധിച്ച് ഇവിടെ മരിച്ചിരുന്നു.
Read More » -
Kerala
ഡല്‍ഹി മെട്രോയില്‍ ഇനി മദ്യവും
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മദ്യവുമായി യാത്രചെയ്യുന്നതിന് അനുമതി. യാത്രക്കാര്‍ക്ക് രണ്ടു തുറക്കാത്ത മദ്യക്കുപ്പികളാണ് മെട്രോയില്‍ കൊണ്ടുപോവാനാവുക. എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍ ഒഴികെയുള്ള എല്ലാ മെട്രോ ലൈനിലും മദ്യം കൊണ്ടുപോവാന്‍ നിലവില്‍ വിലക്കുണ്ട്. ഡിഎംആര്‍സിയുടെയും സുരക്ഷാ ചുമതലയുള്ള സിഐഎസ്‌എഫിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതി യോഗം ചേര്‍ന്നാണ് ഈ വിലക്കു നീക്കിയത്. രണ്ടു കുപ്പി തുറക്കാത്ത മദ്യമാണ് മെട്രോയില്‍ കൊണ്ടുപോവാന്‍ അനുവദിക്കുക.അതേസമയം മെട്രോ ട്രെയിനിലോ പരിസരത്തോ മദ്യപാനത്തിനുള്ള വിലക്ക് തുടരുമെന്നും അറിയിപ്പില്‍ പറയുന്നു
Read More » -
Kerala
സൈബര്‍ ആക്രമണത്തില്‍ അടിപതറി; സമൂഹമാധ്യമ അക്കൗണ്ട് മരവിപ്പിച്ച് ശക്തിധരന്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ ഉന്നത നേതാവ് സമ്പന്നരില്‍നിന്ന് കൈപ്പറ്റിയ 2 കോടിയിലേറെ രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലേ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്ന് ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. ”കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് സൈബര്‍ ആക്രമണം. മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പലവട്ടംപോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴി കൊടുത്തിട്ടും നടപടിയെടുത്തില്ല. സൈബര്‍ വിഭാഗത്തില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. എനിക്കും കുടുംബത്തിനുമെതിരെ വളരെ രൂക്ഷമായ രീതിയിലാണ് സൈബര്‍ ആക്രമണം നടത്തുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ ആക്രമിക്കുമ്പോള്‍ പാര്‍ട്ടിയില്‍ എനിക്കു പരിചയമുള്ളവര്‍ക്കുപോലും ദുഃഖമില്ല. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം.എ.ബേബിക്ക് ഫോര്‍വേഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്നമായിരുന്നു പ്രതികരണം. സൈബര്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സമൂഹമാധ്യമത്തിലെ വ്യക്തിപരമായ അക്കൗണ്ടിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയാണ്” – സമൂഹമാധ്യമത്തിലെഴുതിയ പോസ്റ്റില്‍ ജി.ശക്തിധരന്‍ വ്യക്തമാക്കി.
Read More » -
Kerala
”കൈതോലപ്പായയിലെ പണം ന്യായീകരിക്കാന്‍ വരുന്നത് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് 2 കോടി വാങ്ങിയയാള്‍”
പാലക്കാട്: കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപ ഡ്രാഫ്റ്റ് വാങ്ങിയ ഇപി ജയരാജന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപി ജയരാജന്റെ ചരിത്രമൊന്നും തങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് സതീശന്‍ പറഞ്ഞു. ദേശാഭിമാനി പത്രത്തിനു വേണ്ടി, ലോട്ടറി രാജാവായിരുന്ന സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കയ്യില്‍നിന്ന് ഡ്രാഫ്റ്റ് വാങ്ങിച്ചതാണ്, രണ്ടു കോടി രൂപയുടെ ഡ്രാഫ്റ്റ്. കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത് അതേ ജയരാജനാണ്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജയരാജനെതിരേ ഗുരുതര ആരോപണമുണ്ടായത് പാര്‍ട്ടി വേദിയിലാണ്. ആ ജയരാജനാണ് തങ്ങള്‍ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് ഒരു സംഘം, അവര്‍ക്കെതിരായ വരുന്ന കേസുകളെല്ലാം ഒഴിവാക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായി വ്യാജകേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഇതാണ് കേരളത്തിലെ സ്ഥിതി. ഇതിനെതിരായി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും വിഡി സതീശന്‍ പറഞ്ഞു. …
Read More » -
India
ഉത്തരാഖണ്ഡിൽ ശക്തമായ മഴയും മണ്ണിടിച്ചിലും: ബദ്രീനാഥ് യാത്രികര്‍ വഴിയില്‍ കുടുങ്ങി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും റോഡ് തകര്‍ന്നതോടെ ബദ്രീനാഥ് യാത്രികര്‍ വഴിയില്‍ കുടുങ്ങി. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ബദ്‍രീനാഥിലേക്കുള്ള ദേശീയ പാത ഏഴിന്റെ ഒരു ഭാഗം പൂര്‍ണമായും മണ്ണിടിച്ചിലില്‍ തകര്‍ന്നു. നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഹലിമാചലില്‍ മാണ്ഡിയും കുളുവും ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും മൂലം തടസമുണ്ടായതിനെ തുടര്‍ന്ന് 15 കിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗതക്കുരുക്ക് നേരിടുകയും 200 ഓളം വരുന്ന വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് സമീപ സംസ്ഥാനമായ ഉത്തരാഖണ്ഡിലും മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്.
Read More »