ബംഗളൂരു:നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്നുവീണ് മലയാളി യുവാവ് മരിച്ചു.ഇടുക്കി അടിമാലി ആയത്തുപറമ്ബില് ജോ തോമസാണ് (39) മരിച്ചത്.
വ്യാഴാഴ്ചരാവിലെ കെട്ടിടത്തിന്റെ നാലാംനിലയില്‍ ഇന്റീരിയര്‍ ജോലികളുടെ ഭാഗമായി അളവെടുക്കുന്നതിനിടെ കാലുതെന്നി വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരുവര്‍ഷത്തോളമായി ബേഗൂരിലെ ഉള്ളഹള്ളിയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം.മാറത്തഹള്ളിയില്‍ കെട്ടിടത്തിന്റെ ഇന്റീരിയര്‍ ജോലികള്‍ ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.