NEWSPravasi

യുഎസ് നഗരമായ സ്റ്റഫോര്‍ഡിന് മലയാളി മേയര്‍; ആദ്യ ഇന്ത്യക്കാരന്‍

ന്യൂയോര്‍ക്ക്: യുഎസ് സംസ്ഥാനമായ ടെക്‌സസിലെ സ്റ്റഫോര്‍ഡ് നഗരത്തിലെ മേയറായി മലയാളിയായ കെന്‍ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റഫോര്‍ഡില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് കെന്‍ മാത്യു. നിലവില്‍ മേയറായ സീസില്‍ വില്ലിസിനെ 16 വോട്ടുകള്‍ക്കാണ് മാത്യു പരാജയപ്പെടുത്തിയത്. സ്റ്റഫോര്‍ഡ് സിറ്റി മുന്‍ കൗണ്‍സില്‍ അംഗമായിരുന്നു മാത്യു.

കുടുംബാംഗങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മലയാളികളായ മിസൗറി സിറ്റി മേയര്‍ േറാബിന്‍ ഇലയ്ക്കാട്ട്, ഫോര്‍ട്ട്‌ബെന്‍്‌റ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. സ്റ്റഫോര്‍ഡിലെ പ്ലാനിങ് ആന്‍ഡ് സോണിങ് കമ്മിഷനില്‍ സേവനമനിഷ്ഠിച്ചിട്ടുള്ള മാത്യു 2006ല്‍ സ്റ്റഫോര്‍ഡ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

Signature-ad

ബോംബെ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ മാത്യൂ 1970 കളിലാണ് അമേരിക്കയിലേക്കു കുടിയേറുന്നത്. എംബിഎ ബിരുദധാരിയായ അദ്ദേഹം നിരവധി കമ്പനികളുടെ അക്കൗണ്ടന്റായും ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടിവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തോഷിബ, ഹൂസ്റ്റന്‍ മേഖലകളിലാണ് ആദ്യ കാലങ്ങളില്‍ താമസിച്ചത്. 1982 ല്‍ സ്റ്റഫോര്‍ഡിലേക്കു താമസം മാറി.

Back to top button
error: