Month: June 2023

  • Kerala

    കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കൊല്ലൂരിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ 

    തിരുവനന്തപുരം:കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കൊല്ലൂരിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസുകൾ  ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. നിലവിൽ തിരുവനന്തപുരം,ആലപ്പുഴ, എറണാകുളം, കൊട്ടാരക്കര, എന്നിവിടങ്ങളില്‍ നിന്ന് കെഎസ്‌ആര്‍ടിസിയുടെ കൊല്ലൂര്‍ ബസ് സര്‍വീസുകളുണ്ട്. കൊട്ടാരക്കരയില്‍ നിന്നും ഉച്ചയോടെ എത്തിച്ചേരുന്ന സര്‍വീസ് ഒഴികെ ബാക്കിയെല്ലാം രാവിലെ കൊല്ലൂരിലെത്തുന്നവയാണ്. കൊല്ലൂര്‍ മൂകാംബിക ദര്‍ശന സമയം കണക്കാക്കി ഒരു ദിവസം ഇവിടെ ചെലവഴിച്ച്‌ സമീപത്തുള്ള കാഴ്ചകളും കണ്ടു മടങ്ങുവാൻ കെഎസ്ആർടിസി കൂടുതൽ സർവീസ് ആരംഭിക്കുന്നതോടെ സാധിക്കും.

    Read More »
  • India

    ഹിമാചലില്‍ മിന്നല്‍പ്രളയത്തില്‍ 2 മരണം; വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 200 പേര്‍ കുടുങ്ങി

    ഷിംല: ഹിമാചല്‍പ്രദേശിലെ സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര്‍ മരിച്ചു. വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പടെ ഇരുന്നൂറിലധികം പേര്‍ ഒറ്റപ്പെട്ടു. മേഖയിലെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. #WATCH | Himachal Pradesh | Flash flood witnessed in Bagi, Mandi following incessant heavy rainfall here. pic.twitter.com/EvWKyQefgG — ANI (@ANI) June 25, 2023 ദേശീയ പാതയില്‍ പല സ്ഥലത്തും റോഡുകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പലയിടത്തും റോഡുകള്‍ അടച്ചു. വെള്ളപ്പൊക്കത്തില്‍ വ്യാപകമായി കൃഷി നാശം ഉണ്ടായി. ഇരുപതിലേറെ വീടുകള്‍ക്കും ഒട്ടേറെ വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. നിരവധി കന്നുകാലികളും ഒലിച്ചുപോയി. #WATCH | Himachal Pradesh | Traffic movement on National Highway 3 in Mandi, near Hanogi Mata Temple, halted due to flash floods. pic.twitter.com/AUNQwfzZKZ — ANI…

    Read More »
  • Kerala

    കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വ്വീസ് കൂട്ടുന്നു;20 ടെര്‍മിനലുകള്‍ കൂടി നിർമ്മിക്കും

    കൊച്ചി: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വ്വീസ് കൂട്ടുന്നു.കൂടുതല്‍ ജലപാതകളെ ബന്ധിപ്പിച്ച്‌ 20 ടെര്‍മിനലുകള്‍ കൂടി നിര്‍മ്മിക്കാനാണ് തീരുമാനം. ഇതില്‍ 16 എണ്ണത്തിന്റെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നെട്ടൂര്‍, തൈക്കൂടം, തോപ്പുംപടി, മട്ടാഞ്ചേരി, താന്തോന്നി തുരുത്ത്, വരാപ്പുഴ, കടമക്കുടി തുടങ്ങിയ മേഖലകളിലേക്കാണ് സര്‍വീസ്.     പുതിയ ടെര്‍മിനലുകള്‍ എത്തുന്നതോടെ 10 ദ്വീപുകളിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമാണ് പദ്ധതിലുള്ളത്.   കൊച്ചിൻ ഷിപ്പിയര്‍ഡാണ് ബോട്ടുകള്‍ നിര്‍മ്മിക്കുന്നത്. നേരത്തെ പണി ആരംഭിച്ച ബോള്‍ഗാട്ടി, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ എന്നീ പുതിയ ടെര്‍മിനലുകളുടെ പണി അന്തിമഘട്ടത്തിലാണ്. പുതിയ ടെര്‍മിനലുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നിര്‍മ്മാണം ഉടൻ ആരംഭിക്കും.

    Read More »
  • Crime

    ആകാശ് തില്ലങ്കേരി ജയില്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ചു; അക്രമം ഫോണ്‍ ഉപയോഗത്തേക്കുറിച്ച് ചോദ്യംചെയ്യുന്നതിനിടെ

    തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലടക്കം പ്രതിയായ കൊടുംക്രിമിനല്‍ ആകാശ് തില്ലങ്കരി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെയായിരുന്നു മര്‍ദനം. അസിസ്റ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ജയിലില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം ചോദ്യം ചെയ്യുന്നതിനിടെയാണ് ആകാശ് ഉദ്യോ?ഗസ്ഥനെ മര്‍ദിച്ചത്. തുടര്‍ന്ന് അസി. ജയിലര്‍ രാഹുലിന്റെ തല ആകാശ് ചുമരില്‍ ഇടിപ്പിക്കുകയായിരുന്നു. സെല്ലിലെ ഫാന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് ആകാശിന്റെ ഭീഷണിയുണ്ടായിരുന്നു. അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ രാഹുല്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ തേടി. കാപ്പ തടവുകാരനാണ് ആകാശ് തില്ലങ്കേരി. അക്രമത്തിന് പിന്നാലെ ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.

    Read More »
  • Kerala

    ഫോട്ടോ എടുക്കാനായെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഫോട്ടോഗ്രാഫർ അറസ്റ്റിൽ

    കോഴിക്കോട്: തിക്കോടിയിലെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാനായെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഫോട്ടോഗ്രാഫറായ യുവാവ് പോക്സോ കേസില്‍ റിമാൻഡില്‍. തിക്കോടിയിലെ ‘എഡിറ്റേഴ്സ്’ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ പുറക്കാട് കക്കാറത്ത് സേതുമാധവനെയാണ് (44) പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ഫോട്ടോ എടുക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ യുവാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്ന് വൈകുന്നേരം ബന്ധുക്കളും നാട്ടുകാരും സ്റ്റുഡിയോയിലെത്തി പ്രതിയെ കൈകാര്യം ചെയ്തശേഷം പയ്യോളി പോലീസിന് കൈമാറുകയായിരുന്നു.   കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    Read More »
  • India

    പെണ്‍കുട്ടികൾക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് മേഘാലയ ഹൈക്കോടതി

    പെൺകുട്ടികൾക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് മേഘാലയ ഹൈക്കോടതി.16 വയസുകാരിയായ പെണ്‍കുട്ടിയുടെ കാമുകനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്.കാമുകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് കാട്ടി പെൺകുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്. എന്നാൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച്‌ യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് 16കാരിയായ പെണ്‍കുട്ടിക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. അതുകൊണ്ട് തന്നെ ലൈംഗികബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നു. പ്രണയ ബന്ധത്തിലുള്ള കൗമാരക്കാരായ പെണ്‍കുട്ടികളുടെ വീട്ടുകാരുടെ പരാതിയിലെടുക്കുന്ന പോക്‌സോ കേസുകള്‍ വര്‍ധിക്കുകയാണ്. പോക്‌സോ കേസ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി നിയമത്തില്‍ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

    Read More »
  • NEWS

    മാസങ്ങള്‍ മാത്രം പ്രായമുള്ള മകളെ  വീട്ടില്‍ തനിച്ചാക്കി അമ്മയുടെ വിനോദയാത്ര;കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

    പതിനാറു മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്.അമേരിക്കയിലെ ഒഹിയോ സ്വദേശിനിയായ ക്രിസ്റ്റല്‍ കാൻഡലാരിയോ (31) ആണ് അറസ്റ്റിലായത്. മാസങ്ങള്‍ മാത്രം പ്രായമുള്ള മകള്‍ ജെയ്‍ലിനെ വീട്ടില്‍ തനിച്ചാക്കി വിനോദയാത്ര പോയ കാൻഡലാരിയോ പത്ത് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരം അറിയുന്നത്.സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ്  ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.   അതേസമയം, കുഞ്ഞിനെ ആദ്യമായല്ല കാൻഡലാരിയോ തനിച്ചാക്കി പോകുന്നതെന്നും പല തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞതായി ന്യൂസ്5 ക്ലീവ് ലാൻഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളില്‍ ആരോടെങ്കിലും ഒന്ന് സൂചിപ്പിച്ചിരുന്നെങ്കില്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

    Read More »
  • Kerala

    അമ്മയെ നായ കടിച്ചു;വീട്ടില്‍ അതിക്രമിച്ചു കയറി യുവാവ് വളര്‍ത്തു നായയെ തല്ലിക്കൊന്നു

    കൊല്ലം: മയ്യനാട് വീട്ടില്‍ അതിക്രമിച്ചു കയറി യുവാവ് വളര്‍ത്തു നായയെ തല്ലിക്കൊന്നതായി പരാതി.മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെയാണ് അയല്‍വാസിയായ യുവാവ് പട്ടിക കൊണ്ട് അടിച്ചു കൊന്നത്. അഴിച്ചുവിട്ട നായ യുവാവിന്റെ അമ്മയെ കടിച്ചതിലുള്ള വിദ്വേഷത്തിലായിരുന്നു ആക്രമണം.സംഭവത്തില്‍ വീട്ടുകാർ ഇരവിപുരം പൊലീസില്‍ പരാതി നല്‍കി.

    Read More »
  • Kerala

    തിരുവനന്തപുരത്ത് ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്കു നേരെയും ലൈംഗികാതിക്രമം

    തിരുവനന്തപുരം:പ്രഭാത സവാരിക്കിറങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെയും ലൈംഗികാതിക്രമം. തലസ്ഥാനത്ത് പുതുതായെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപനചുമതലയുണ്ടായിരുന്ന ഐ.പി.എസുദ്യോഗസ്ഥ എസ്കോര്‍ട്ടും ഗണ്‍മാനുമില്ലാതെ തിരുവനന്തപുരം നഗരത്തില്‍ പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണത്തിനിരയായത്.   മണിക്കൂറുകള്‍ക്കകം പോലീസ് അക്രമികളെ പിടികൂടി. ഐ.പി.എസുകാരി എന്നറിയാതെയാണ് ആക്രമിച്ചതെന്നായിരുന്നു യുവാക്കളുടെ മറുപടി.   കഴക്കൂട്ടത്ത് 25കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവതി ഗുരുതര പരിക്കുകളോടെ വിവസ്ത്രയായി ഗോഡൗണില്‍ നിന്ന് ഓടിരക്ഷപെട്ട സംഭവം ഇന്നലെയായിരുന്നു.   രാത്രിയിലടക്കം 24മണിക്കൂറും മുക്കിനു മുക്കിന് പൊലീസ് കാവലും നിര്‍മ്മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്) കാമറകളും നിരീക്ഷണത്തിന് കണ്‍ട്രോള്‍ റൂമുകളുമെല്ലാമുണ്ടായിരിക്കെയാണ് കേരളത്തിൽ സ്ത്രീകൾക്കെതിരെ വർധിക്കുന്ന ആക്രമണങ്ങൾ.

    Read More »
  • Crime

    ഇത്രയൊക്കെ ക്രിമിനലായ ഒരാളെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാതിരുന്നത് എന്നതുകൊണ്ട് ? റാന്നിയിലെ കൊലപാതകം പോലീസിന്റെ വീഴ്ച തന്നെ

    പത്തനംതിട്ട: റാന്നി കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടില്‍ സത്യന്റെ മകൻ അതുല്‍ (29) പക്കാ ക്രിമിനൽ. ഒപ്പം മദ്യപിച്ച യുവാവിനെ കൊലപ്പെടുത്തിയ കേസിലും ലഹരി മരുന്ന് കടത്ത് കേസിലും പ്രതിയായ അതുല്‍ ജില്ലയിൽ കഞ്ചാവ് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയായിരുന്നു. അതുലിന്റെ മാതാവ് സുമ ഒരു യുവാവിനൊപ്പം ബൈക്കിലെത്തി നീലംപ്ലാവ് ജങ്ഷനിലുള്ള കോറ്റാത്തുര്‍ ഫെഡറല്‍ ബാങ്ക് ശാഖ കവര്‍ച്ച നടത്തി. സിസിടിവി സഹായത്തോടെ പൊലീസ് പ്രതികളെ പിടികൂടി. സുമ ജയിലില്‍ കഴിയുന്ന കാലത്താണ് പെയിന്റിങ് തൊഴിലാളിയും പിന്നീട് ഗള്‍ഫിലേക്ക് പോയതുമായ യുവാവിന്റെ ഭാര്യയുമായ കീക്കോഴൂര്‍ മലര്‍വാടി ഇരട്ടപ്പനയ്ക്കല്‍ രാജുവിന്റെ മകള്‍ രജിത മോളെ വിളിച്ചു കൊണ്ടു വന്ന് ഒപ്പം താമസം തുടങ്ങുന്നത്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. കുടുംബ ജീവിതം തുടങ്ങിയതിന് ശേഷവും ഇയാള്‍ ക്രിമിനല്‍ പ്രവൃത്തികള്‍ തുടര്‍ന്നു. ലഹരിക്കച്ചവടമായിരുന്നു പ്രധാനം. മാതാവുമൊത്ത് അല്ലറ ചില്ലറ മോഷണവും നടത്തി. ഇടക്കാലത്ത് മാതാവ്…

    Read More »
Back to top button
error: