KeralaNEWS

അമ്മയെ നായ കടിച്ചു;വീട്ടില്‍ അതിക്രമിച്ചു കയറി യുവാവ് വളര്‍ത്തു നായയെ തല്ലിക്കൊന്നു

കൊല്ലം: മയ്യനാട് വീട്ടില്‍ അതിക്രമിച്ചു കയറി യുവാവ് വളര്‍ത്തു നായയെ തല്ലിക്കൊന്നതായി പരാതി.മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെയാണ് അയല്‍വാസിയായ യുവാവ് പട്ടിക കൊണ്ട് അടിച്ചു കൊന്നത്.
അഴിച്ചുവിട്ട നായ യുവാവിന്റെ അമ്മയെ കടിച്ചതിലുള്ള വിദ്വേഷത്തിലായിരുന്നു ആക്രമണം.സംഭവത്തില്‍ വീട്ടുകാർ ഇരവിപുരം പൊലീസില്‍ പരാതി നല്‍കി.

Back to top button
error: