Month: June 2023
-
Kerala
നാളെ മഴ കനക്കും; അഞ്ചു ദിവസം വ്യാപക മഴ
തിരുവനന്തപുരം: അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും. നാളെ( ജൂണ്‍ 27 ) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍, വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത രണ്ടു ദിവസം ജാര്‍ഖണ്ഡ്, ഛത്തിസ്ഖണ്ഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മണ്‍സൂണ്‍ രാജ്യത്തിന്റെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എത്തിയതോടെ പലയിടത്തും പ്രളയ സമാനമായ സാഹചര്യമാണ്. മഴക്കെടുതിയില്‍ ഉത്തരേന്ത്യയില്‍ മരണം ഏഴായി. ഹിമാചലില്‍…
Read More » -
India
യുവതിയെ ഭര്‍ത്താവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്നു ബലാത്സംഗം ചെയ്തു
പൂനെ:യുവതിയെ ഭര്‍ത്താവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്നു ബലാത്സംഗം ചെയ്തു.2020 മുതല്‍ 2021 വരെയാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിനെ തുടര്‍ന്നാണ് പുണെയിലെ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. 2017ലായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം ഉണ്ടായതോടെ രണ്ടു വര്‍ഷത്തിനുശേഷം യുവതി വീട്ടിലേക്കു തിരികെ പോന്നു. 2020 ഫെബ്രുവരിയില്‍ ഭര്‍ത്താവ് ഇവിടെയെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് അഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്നു ഭര്‍ത്താവ് യുവതിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളില്‍ വെച്ച് കൂട്ടുകാരുമൊത്ത് വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
Read More » -
Kerala
ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി നോട്ടീസ്; തന്റെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് സുധാകരന്‍
ന്യൂഡല്‍ഹി: തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു. ഭാര്യയുടെ അക്കൗണ്ടു പരിശോധിക്കുന്നതിനു വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇതു മോന്‍സന്‍ കേസുമായി ബന്ധപ്പെട്ടാണോയെന്ന് അറിയില്ല. സാമ്പത്തികമായ അന്വേഷണത്തില്‍ ഏതു വിധത്തിലും സഹകരിക്കാന്‍ തയാറാണ്. കള്ളപ്പണമോ മറ്റോ ഉണ്ടെങ്കില്‍ പിടിച്ചെടുത്തോട്ടെ, ശിക്ഷിച്ചോട്ടെ. തനിക്കല്ല, ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്- സുധാകരന്‍ പറഞ്ഞു. തനിക്കെതിരെ പല സംസ്ഥാന ഏജന്‍സികളും അ്ന്വേഷണം നടത്തുന്നത് എന്തുകൊണ്ടെന്ന് മറ്റുള്ളവര്‍ ആലോചിച്ചാല്‍ മതിയെന്ന് സുധാകരന്‍ പറഞ്ഞു. താന്‍ എന്തിനാണ് അതു പറയാന്‍ നില്‍ക്കുന്നത്? വായില്‍ത്തോന്നിയത് വിളിച്ചു പറയുന്ന ഗോവിന്ദന് എന്തും പറയാം. അതിനെ വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ ചോദ്യം ചെയ്യുകയെന്നത് തന്റെ ധര്‍മാണെന്ന്, സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മാനഷ്ടത്തിനു കേസ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുധാകരന്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോവും. അതിനു ഗോവിന്ദന്റെ അഭിപ്രായമൊന്നും പരിഗണിക്കേണ്ട കാര്യമില്ല. ഗോവിന്ദന്റെ ഉപദേശം വാങ്ങിയിട്ടില്ല താന്‍ തന്റെ…
Read More » -
India
തെരുവിലെ സമരം അവസാനിപ്പിച്ച് ഗുസ്തിതാരങ്ങള്‍; ഇനി പോരാട്ടം കോടതിയില്‍
ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ മുറമാറ്റി ഗുസ്തിതാരങ്ങള്‍. തെരുവിലെ പ്രതിഷേധം അവസാനിപ്പിച്ചതായും ഇനി പോരാട്ടം കോടതിയിലൂടെ ആയിരിക്കുമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ തുടങ്ങിയവര്‍ ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. ബ്രിജ്ഭൂഷണിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതോടെ സര്‍ക്കാര്‍ വാക്കുപാലിച്ചുവെന്നും ട്വീറ്റുകളില്‍ താരങ്ങള്‍ പറയുന്നുണ്ട്. ഈ കേസില്‍ നീതി കിട്ടുംവരെ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം തുടരും, പക്ഷേ അത് തെരുവില്‍ ആയിരിക്കില്ല കോടതിയില്‍ ആയിരിക്കും- താരങ്ങള്‍ വ്യക്തമാക്കി. വാഗ്ദാനം ചെയ്ത പ്രകാരം, റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യൂ.എഫ്.ഐ.)യിലെ പരിഷ്‌കരണം, തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ടെന്നും ജൂലൈ 11-ന് നടക്കുന്ന ഡബ്ല്യൂ.എഫ്.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാന്‍ കാത്തിരിക്കുകയാണെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമരമുഖം മാറ്റുന്നുവെന്ന കാര്യം ഒരേപോലുള്ള ട്വീറ്റുകളിലൂടെയാണ് വിനേഷും സാക്ഷിയും ബജ്റംഗും അറിയിച്ചത്. പ്രസ്താവനയ്ക്കു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍നിന്ന് ചെറിയൊരു ഇടവേള എടുക്കുന്നതായി വിനേഷ്…
Read More » -
Kerala
ഈദുല്‍ അസ്ഹയ്ക്ക് ഒരു ദിവസം കൂടി അവധി അനുവദിക്കണം; മുഖ്യമന്ത്രിക്ക് കാന്തപുരത്തിന്റെ കത്ത്
കോഴിക്കോട്: ഈദുല്‍ അസ്ഹയ്ക്ക് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. നിലവില്‍ ഈ മാസം 28 നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഈദുല്‍ അസ്ഹ 29നാണ്. ഈ ദിവസവും അവധിയായി പ്രഖ്യാപിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചെന്നും കാന്തപുരം പറഞ്ഞു. മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് ക്ഷാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. ഏക സിവില്‍ കോഡ് ഭരണഘടനാ വിരുദ്ധമാണ്. അത് സാംസ്‌കാരിക വൈവിധ്യങ്ങളെ തകര്‍ക്കുന്നതാണ്. മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല ഏക സിവില്‍ കോഡെന്നും കാന്തപുരം പറഞ്ഞു. കേരളം നമ്മുടെ രാജ്യത്തിനും ലോകത്തിനും മാതൃകയായതില്‍ സമസ്തയുടെ പങ്ക് വളരെ വലുതാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. സമസ്ത 98 ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കോഴിക്കോട് സമസ്ത സെനറ്റിലെ ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്…
Read More » -
Food
നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമല്ല, വെച്ചുവിളമ്പുമ്പോഴും കഴിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമാകണം എന്നില്ല. വയറിനും കൊള്ളുന്നതാകണം ഭക്ഷണം. ഇന്ന് സമൂഹത്തിൽ കൂടിവരുന്ന ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ ഭക്ഷണശീലത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഭക്ഷണം തന്നെയാണ് ഔഷധമെന്നതും പഥ്യം നോക്കുന്നവന് ഔഷധം വേണ്ട എന്ന പഴമൊഴിയും ഇവിടെ ഒപ്പം ചേർത്തു വായിക്കാം. ഭക്ഷണത്തിന്റെ മേൻമ, ഭക്ഷ്യസാധനങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ തുടങ്ങുന്നു. കഴിക്കുന്ന ആളുടെ ശാരീരികാവസ്ഥ, പ്രായം, കാലാവസ്ഥ എന്നിവ അടിസ്ഥാനപ്പെടുത്തി ഭക്ഷണം ക്രമപ്പെടുത്തണമെന്നാണ് എല്ലാ വൈദ്യശാസ്ത്രശാഖകളും ഒരുപോലെ നിർദേശിക്കുന്നത്. പാചകപാത്രങ്ങൾ വൃത്തിയാക്കൽ, ഉപയോഗിക്കുന്ന വെള്ളം, ചേർക്കുന്ന മസാലകൾ, വേവ് തുടങ്ങി മുന്നോട്ടുള്ള എല്ലാ പാചക രീതികളിലും ശ്രദ്ധ പുലർത്തണം. ഇതിൽ ഒന്നിൽ സംഭവിക്കുന്ന പിഴവ് ഭക്ഷണത്തിന്റെ ഗുണനിലവാരം അപകടത്തിലാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അമിതചൂടിൽ പാചകം ചെയ്യുക, വിരുദ്ധവസ്തുക്കൾ ഉപയോഗിച്ചുള്ള ഭക്ഷണരീതി എന്നിവ ഒഴിവാക്കണം. പഴകിയതും സ്വാദും മണവും മാറിത്തുടങ്ങിയതുമായ ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്. പാചകത്തിനുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണം.…
Read More » -
Kerala
കൊച്ചിയില്‍ ബസ് ജീവനക്കാരന് മര്‍ദനം; 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: മഹാരാജാസ് കോളജിനു മുന്നില്‍ സ്വകാര്യ ബസ് തടഞ്ഞിട്ടു ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍.അനന്ദു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണു അറസ്റ്റിലായത്. വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ഞായറാഴ്ച നടന്ന ആക്രമണം. മര്‍ദനമേറ്റ കണ്ടക്ടര്‍ കണ്‍സഷന്‍ നല്‍കാതെ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നത് പതിവായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. ചോറ്റാനിക്കര -ആലുവ റൂട്ടിലെ ‘സാരഥി’ ബസ് കണ്ടക്ടര്‍ ജെഫിന് നേരെയായിരുന്നു ആക്രമണം. ഉച്ചയ്ക്ക് കോളജിനു മുന്നില്‍ ബസ് എസ്എഫ്‌ഐക്കാര്‍ തടഞ്ഞിടുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടറെ ബസില്‍നിന്നു വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പാണു പ്രശ്‌നങ്ങളുടെ തുടക്കം. നാല് വിദ്യാര്‍ഥികള്‍ രാവിലെ ആറുമണിക്ക് ബസ് കണ്‍സഷന്‍ ആവശ്യപ്പെട്ടു. ഏഴുമണി മുതലാണ് കണ്‍സഷന്‍ സമയമെന്നും ടിക്കറ്റിന്റെ മുഴുവന്‍ പണവും വേണമെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ…
Read More » -
India
ഭാര്യയുമായി വിവാഹേതര ബന്ധം;സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച യുവാവ് അറസ്റ്റിൽ
ബംഗളൂരു: ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം. സുഹൃത്തിന്റെ കഴുത്ത് മുറിച്ച പ്രതി രക്തം കുടിക്കുകയും ചെയ്തു.സംഭവത്തില്‍ പ്രതി വിജയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാളുടെ സുഹൃത്ത് മരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിക്കബല്ലാപൂരിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരേഷിന് തന്റെ ഭാര്യയുമായി ബന്ധമുള്ളതായി വിജയ് സംശയിച്ചിരുന്നു. സംഭവ ദിവസം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിജയ് മരേഷിനെ വിളിച്ചുവരുത്തി. വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിജയ് മരേഷിന്റെ കഴുത്ത് മുറിക്കുകയും രക്തം കുടിക്കുകയുമായിരുന്നു. കഴുത്ത് മുറിച്ച് രക്തം ഒഴുകുന്നതിനിടെ വിജയ് മരേഷിനെ ഇടിക്കുയും മുഖത്ത് അടിക്കുകയും ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ ഇതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് വിജയിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും…
Read More » -
Kerala
ഒളിപ്പിക്കാനായില്ല, നിഖില്‍ തോമസിന്റെ വീട്ടില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും കണ്ടെത്തി
ആലപ്പുഴ: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും കണ്ടെടുത്തു. ഇന്നലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. നിഖിലിന്റെ മുറിയിലെ അലമാരയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. പ്രവേശനം സംബന്ധിച്ച മറ്റുരേഖകള്‍, കോളജ് ഐ.ഡി. കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ളവയും കണ്ടെടുത്തത്. ഒളിവില്‍ പോയതിനാല്‍ രേഖകള്‍ ഒളിപ്പിക്കാനായില്ല എന്നാണ് കരുതുന്നത്. നിര്‍ണായക തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ല. വീടിനു സമീപത്തെ കരിപ്പുഴത്തോട്ടില്‍ ഫോണ്‍ ഉപേക്ഷിച്ചുവെന്നാണു നിഖില്‍ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍, ആ സ്ഥലത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് കളവാണെന്നു മനസ്സിലായി. സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടപ്പോള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നിഖില്‍ കൊടുത്തത്. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖില്‍ പറഞ്ഞത്. വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. എസ്എഫ്ഐ മുന്‍ നേതാവായ അബിന്‍ സി രാജ്…
Read More » -
Kerala
കായംകുളത്ത് ‘കലിംഗ’ ബിരുദധാരികള്‍ അനവധി; പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ പോലീസ്
ആലപ്പുഴ: വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് അറസ്റ്റിലായതോടെ കായംകുളത്ത് മറ്റുചില ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കളെക്കുറിച്ചും ആക്ഷേപം. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെക്കുറിച്ചുള്ള സൂചനകള്‍ എതിര്‍ചേരി പുറത്തുവിടുന്നുണ്ട്. നിഖില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച കാലത്ത് തന്നെയാണ് ഇവര്‍ പലരും കലിംഗയില്‍നിന്ന് ബിരുദധാരികളായത്. കുറച്ചുദിവസം മുന്‍പുവരെ ഇത്തരം പ്രോഫൈലുകള്‍ പുറത്തുകാണിക്കാന്‍ കായംകുളത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കു കാര്യമായ മടിയില്ലായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. പലരും പ്രൊഫൈലുകള്‍ എഡിറ്റ് ചെയ്തുകഴിഞ്ഞു. പിടിയിലായ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് കലിംഗബിരുദം സ്വന്തമാക്കിയ കാലത്തു തന്നെയാണ് ഇവരില്‍ പലരും എല്‍എല്‍ബിയും ഡിഗ്രിയും ബിരുദാനന്തരബിരുദവും സ്വന്തമാക്കിയത്. ചിലര്‍ക്ക് പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയില്‍ ജോലിയുമുണ്ട്. കായംകുളത്ത് പലരും നിഖിലിനെപ്പോലെ പണം നല്‍കി കലിംഗയില്‍ നിന്ന് ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിഖിലിന് വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ അബിന്‍ സി രാജ് മുഖേനയാണോ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത് എന്ന സംശയമുണ്ടെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ പൊലീസിന്റെ അന്വേഷണം ആ വഴിക്ക്…
Read More »