KeralaNEWS

കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കൊല്ലൂരിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ 

തിരുവനന്തപുരം:കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കൊല്ലൂരിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസുകൾ  ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി.
നിലവിൽ തിരുവനന്തപുരം,ആലപ്പുഴ, എറണാകുളം, കൊട്ടാരക്കര, എന്നിവിടങ്ങളില്‍ നിന്ന് കെഎസ്‌ആര്‍ടിസിയുടെ കൊല്ലൂര്‍ ബസ് സര്‍വീസുകളുണ്ട്.
കൊട്ടാരക്കരയില്‍ നിന്നും ഉച്ചയോടെ എത്തിച്ചേരുന്ന സര്‍വീസ് ഒഴികെ ബാക്കിയെല്ലാം രാവിലെ കൊല്ലൂരിലെത്തുന്നവയാണ്. കൊല്ലൂര്‍ മൂകാംബിക ദര്‍ശന സമയം കണക്കാക്കി ഒരു ദിവസം ഇവിടെ ചെലവഴിച്ച്‌ സമീപത്തുള്ള കാഴ്ചകളും കണ്ടു മടങ്ങുവാൻ കെഎസ്ആർടിസി കൂടുതൽ സർവീസ് ആരംഭിക്കുന്നതോടെ സാധിക്കും.

Back to top button
error: