IndiaNEWS

പെണ്‍കുട്ടികൾക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് മേഘാലയ ഹൈക്കോടതി

പെൺകുട്ടികൾക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് മേഘാലയ ഹൈക്കോടതി.16 വയസുകാരിയായ പെണ്‍കുട്ടിയുടെ കാമുകനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി.
പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്.കാമുകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് കാട്ടി പെൺകുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
എന്നാൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച്‌ യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് 16കാരിയായ പെണ്‍കുട്ടിക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. അതുകൊണ്ട് തന്നെ ലൈംഗികബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നു. പ്രണയ ബന്ധത്തിലുള്ള കൗമാരക്കാരായ പെണ്‍കുട്ടികളുടെ വീട്ടുകാരുടെ പരാതിയിലെടുക്കുന്ന പോക്‌സോ കേസുകള്‍ വര്‍ധിക്കുകയാണ്. പോക്‌സോ കേസ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി നിയമത്തില്‍ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

Back to top button
error: