കോഴിക്കോട്: തിക്കോടിയിലെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാനായെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഫോട്ടോഗ്രാഫറായ യുവാവ് പോക്സോ കേസില്‍ റിമാൻഡില്‍.
തിക്കോടിയിലെ ‘എഡിറ്റേഴ്സ്’ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ പുറക്കാട് കക്കാറത്ത് സേതുമാധവനെയാണ് (44) പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ഫോട്ടോ എടുക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ യുവാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്ന് വൈകുന്നേരം ബന്ധുക്കളും നാട്ടുകാരും സ്റ്റുഡിയോയിലെത്തി പ്രതിയെ കൈകാര്യം ചെയ്തശേഷം പയ്യോളി പോലീസിന് കൈമാറുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.