തിരുവനന്തപുരം:പ്രഭാത സവാരിക്കിറങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെയും ലൈംഗികാതിക്രമം.
തലസ്ഥാനത്ത് പുതുതായെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപനചുമതലയുണ്ടായിരുന്ന ഐ.പി.എസുദ്യോഗസ്ഥ എസ്കോര്‍ട്ടും ഗണ്‍മാനുമില്ലാതെ തിരുവനന്തപുരം നഗരത്തില്‍ പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണത്തിനിരയായത്.
മണിക്കൂറുകള്‍ക്കകം പോലീസ് അക്രമികളെ പിടികൂടി. ഐ.പി.എസുകാരി എന്നറിയാതെയാണ് ആക്രമിച്ചതെന്നായിരുന്നു യുവാക്കളുടെ മറുപടി.
കഴക്കൂട്ടത്ത് 25കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവതി ഗുരുതര പരിക്കുകളോടെ വിവസ്ത്രയായി ഗോഡൗണില്‍ നിന്ന് ഓടിരക്ഷപെട്ട സംഭവം ഇന്നലെയായിരുന്നു.
രാത്രിയിലടക്കം 24മണിക്കൂറും മുക്കിനു മുക്കിന് പൊലീസ് കാവലും നിര്‍മ്മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്) കാമറകളും നിരീക്ഷണത്തിന് കണ്‍ട്രോള്‍ റൂമുകളുമെല്ലാമുണ്ടായിരിക്കെയാണ് കേരളത്തിൽ സ്ത്രീകൾക്കെതിരെ വർധിക്കുന്ന ആക്രമണങ്ങൾ.