Month: June 2023
-
India
തമിഴ്നാട്ടില്‍ കാറും ബസും കൂട്ടിടിച്ച് അഞ്ചു പേര്‍ മരിച്ചു
ചെന്നൈ:തമിഴ്നാട്ടില്‍ കാറും ബസും കൂട്ടിടിച്ച് അഞ്ചു പേര്‍ മരിച്ചു.43 പേര്‍ക്കു പരിക്കേറ്റു. തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയ്ക്കു സമീപമായിരുന്നു അപകടം. തമിഴ് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷ(എസ്‌ഇടിസി) ബസും കാറുമാണു കൂട്ടിയത്.കാറിലുണ്ടായിരുന്നവരാണു മരിച്ചത്. റോഡ് മീഡിയനില്‍ ഇടിച്ച കാര്‍ ബസിലും ഇടിച്ചു. ഇതേത്തുടര്‍ന്ന് കൂട്ടിയിടി ഒഴിവാക്കാൻ ബസ് ഡ്രൈവര്‍ ഇടത്തോട്ടു വെട്ടിച്ചപ്പോള്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിയുകയും ചെയ്തു.
Read More » -
Kerala
എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല; വിഷക്കൂൺ തിരിച്ചറിയുന്ന വിധം
ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ കൂണുകൾ ഏറെ മുന്നിലാണ്.ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ കൂണിൽ ധാരാളമായിട്ടുണ്ട്. എന്നാൽ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല.കൂൺ മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിലിട്ട് പതിനഞ്ച് മിനിറ്റ് വയ്ക്കുക.അപ്പോൾ നീല നിറമാകുന്നത് വിഷക്കൂണും മറിച്ച് നിറവ്യത്യാസമില്ലെങ്കിൽ അത് ഭക്ഷ്യയോഗ്യവുമാണ്. വിഷക്കൂൺ നിറമുള്ളതാണ്. ഈച്ച, വണ്ട് തുടങ്ങിയ ജീവികൾ കാണില്ല. കൂൺകുടയുടെ അടിയിലുള്ള ചെകിളകൾ നിറമുള്ളതോ കറുപ്പോ ആയിരിക്കും. ദിവസങ്ങളോളം കേടു കൂടാതെയിരിക്കും. വിഷക്കൂണിൽ പൊടികൾ ഉണ്ട്. സാധാരണ, ചുവപ്പും മഞ്ഞയും കലർന്ന നിറങ്ങളുള്ള കൂണുകൾ വിഷമുള്ളവയായിരിക്കും. 1. കളർഫുൾ ആയിരിക്കും 2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല 3. കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും 4. തടിയിൽ റിംഗ് ഉണ്ടായിരിക്കും 5. ദിവസങ്ങളോളം കേട് കൂടാതിരിക്കും 6. കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് വെയ്ക്കുക … കൂൺ നീല നിറമായാൽ അത് വിഷക്കൂൺ ആണ് 7. വിഷ,കൂണിൽ…
Read More » -
India
ഒഡീഷയിൽ ബസുകൾ കൂട്ടിമുട്ടി 12 പേര്‍ മരിച്ചു
ഭുവനേശ്വർ: ഒഡിഷയില്‍ ഒഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ 12 യാത്രക്കാര്‍ മരിക്കുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഗഞ്ചം ജില്ലയ്ക്ക് കീഴിലുള്ള സനാഖേമുണ്ടി തഹസിലിലെ ഖെമുണ്ടി കോളേജിന് സമീപത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഒഡിഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷൻ ബസും സ്വകാര്യ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഒരു ബസ് പൂര്‍ണമായും മറ്റൊരു ബസിന്‍റെ മുൻഭാഗവും തകര്‍ന്നു. ദിഗപഹണ്ടി പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Read More » -
Kerala
വന്ദേഭാരതിന്റെ ശുചിമുറിയില്‍ ഒളിച്ചിരുന്നത് ഉപ്പള സ്വദേശി ശരണ്‍
തിരുവനന്തപുരം:വന്ദേഭാരത് എക്സ്‌പ്രസിന്റെ ശുചിമുറിയില്‍ ഒളിച്ചിരുന്നത് ഉപ്പള സ്വദേശി ശരണ്‍ എന്ന യുവാവ്. ഇയാള്‍ക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി. ശുചിമുറിയുടെ വാതില്‍ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാരൻ ശുചിമുറിയില്‍ കുടുങ്ങിയതായി ശ്രദ്ധയില്‍ പെട്ടത്. ഇയാള്‍ മനപൂര്‍വ്വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്ന് റെയില്‍വേ പൊലീസിന് സംശയമുണ്ടായിരുന്നു. ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കാസര്‍കോട് നിന്നാണ് യാത്രക്കാരൻ ശുചിമുറിയില്‍ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം ലഭിച്ചത്. കാസർകോട് നിന്ന് പുറപ്പെട്ട ട്രെയിൻ ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് ഇയാളെ പുറത്തിറക്കിയത്.മുബൈ സ്വദേശിയെന്നാണ് ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത് .ഇയാളെ റെയില്‍വെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30നു കാസര്‍ഗോഡ് നിന്നും പുറപ്പെട്ട ട്രെയിനിലെ എക്‌സിക്യൂട്ടീവ് കോച്ച് ഇ വണ്ണില്‍…
Read More » -
Kerala
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ പ്രതി ‘മിനി അച്ചാമ്മ’ 27 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ
കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മാവേലിക്കര മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊലചെയ്യപ്പെട്ട കേസിൽ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മാവേലിക്കര അറുന്നൂറ്റിമംഗലം പുത്തൻവേലിൽ വീട്ടിൽ തങ്കച്ചന്റെ മകൾ റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്. പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് ഗ്രാമത്തിൽ മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചു വരുകയായിരുന്ന പ്രതിയെ മാവേലിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. 1990 ഫെബ്രുവരി 21 നാണ് മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ മറിയാമ്മ വീടിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മാറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് കാതിൽ നിന്നും കമ്മൽ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി…
Read More » -
Kerala
‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെ മറയൂരിൽ വച്ച് പൃഥ്വിരാജിന്റെ കാലിന് പരുക്ക്, നാളെ ശസ്ത്രക്രിയ
മൂന്നാർ: സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കാലിനു പരുക്കേറ്റു. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൃഥ്വിയെ നാളെ (തിങ്കൾ) ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. മറയൂർ ബസ് സ്റ്റാൻഡിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നി വീഴുകയായിരുന്നു. കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനമാണു ചിത്രീകരിച്ചുകൊണ്ടിരുന്നത്. രാവിലെ 10.30 നായിരുന്നു അപകടം. തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു. മറയൂരിലെ ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. അവസാന ഷെഡ്യൂൾ ചിത്രീകരണമാണ് മറയൂരിൽ നടക്കുന്നത്.
Read More » -
Crime
ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍;ഒരാൾ കൊല്ലപ്പെട്ടു
കൊച്ചി: കാലടിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശി കമല്‍ മാലിക് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി പ്രാഞ്ചിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
Read More » -
Kerala
കുളത്തില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഭർത്താവും മരിച്ചു
കാസർകോട്:വീട്ടിലെ ടെലിവിഷന്‍ വില്‍ക്കുന്നതിനെച്ചൊല്ലിയുള്ള കലഹത്തെ തുടർന്ന് കുളത്തില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഭർത്താവും മരിച്ചു. കാര്‍ക്കള ഇമ്മാനുവല്‍ സിദ്ധി(40), ഭാര്യ യശോദ (32) എന്നിവരാണ് ഞായറാഴ്ച കുളത്തില്‍ മുങ്ങി മരിച്ചത്. വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടി കുളത്തില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യുവാവും മുങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടു മക്കൾ:സലവു(12) ഐറണി(10)
Read More » -
Local
14 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, മറയൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മൂന്നാർ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇടുക്കി മറയൂർ ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ സിപിഒ മാരായമുട്ടം കിഴങ്ങുവിള വീട്ടിൽ ദിലീപിനെയാണ് അറസ്റ്റ് ചെയ്തത്. 2021 ജൂണിലും 2022ലും 2023 മെയ് 30നും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.
Read More » -
Kerala
കണ്ണൂരിൽ തെരുവുനായ്ക്കൂട്ടം മയിലിനെ കടിച്ചു കീറി
കണ്ണൂർ:തെരുവുനായ്ക്കൂട്ടം മയിലിനെ കടിച്ചു കീറി.വെണ്ടുട്ടായി പന്തക്കപ്പാറ മിനി സ്റ്റേഡിയത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ 4.30നാണു നാലു നായ്ക്കള്‍ ചേര്‍ന്ന് ആണ്‍മയിലിനെ ആക്രമിച്ചത്. ഈ സമയം അതുവഴി പത്രം കൊണ്ടു പോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ എരഞ്ഞോളി സ്വദേശി വിജീഷ് നായക്കൂട്ടത്തില്‍ നിന്നു മയിലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജീഷിനു നേരെയായി നായക്കൂട്ടത്തിന്റെ ശൗര്യം. ഒരുവിധം ഓട്ടോയിൽ കയറി രക്ഷപ്പെട്ട വിജീഷ് ഉടൻ തന്നെ ഗവ. ബ്രണ്ണൻ കോളജ് അധ്യാപകൻ മനോജ് ചാത്തോത്തിനെ വിവരം അറിയിച്ചു.തുടർന്ന് ഇരുവരും ചേര്‍ന്ന് നായ്ക്കളുടെ പിടിയില്‍ നിന്നു മയിലിനെ രക്ഷപ്പെടുത്തി വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
Read More »