കൊച്ചി: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വ്വീസ് കൂട്ടുന്നു.കൂടുതല്‍ ജലപാതകളെ ബന്ധിപ്പിച്ച് 20 ടെര്‍മിനലുകള്‍ കൂടി നിര്‍മ്മിക്കാനാണ് തീരുമാനം.
ഇതില്‍ 16 എണ്ണത്തിന്റെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.
നെട്ടൂര്‍, തൈക്കൂടം, തോപ്പുംപടി, മട്ടാഞ്ചേരി, താന്തോന്നി തുരുത്ത്, വരാപ്പുഴ, കടമക്കുടി തുടങ്ങിയ മേഖലകളിലേക്കാണ് സര്‍വീസ്.
പുതിയ ടെര്‍മിനലുകള്‍ എത്തുന്നതോടെ 10 ദ്വീപുകളിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമാണ് പദ്ധതിലുള്ളത്.
കൊച്ചിൻ ഷിപ്പിയര്‍ഡാണ് ബോട്ടുകള്‍ നിര്‍മ്മിക്കുന്നത്. നേരത്തെ പണി ആരംഭിച്ച ബോള്‍ഗാട്ടി, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ എന്നീ പുതിയ ടെര്‍മിനലുകളുടെ പണി അന്തിമഘട്ടത്തിലാണ്. പുതിയ ടെര്‍മിനലുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നിര്‍മ്മാണം ഉടൻ ആരംഭിക്കും.