NEWSWorld

മാസങ്ങള്‍ മാത്രം പ്രായമുള്ള മകളെ  വീട്ടില്‍ തനിച്ചാക്കി അമ്മയുടെ വിനോദയാത്ര;കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തിനാറു മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്.അമേരിക്കയിലെ ഒഹിയോ സ്വദേശിനിയായ ക്രിസ്റ്റല്‍ കാൻഡലാരിയോ (31) ആണ് അറസ്റ്റിലായത്.

മാസങ്ങള്‍ മാത്രം പ്രായമുള്ള മകള്‍ ജെയ്‍ലിനെ വീട്ടില്‍ തനിച്ചാക്കി വിനോദയാത്ര പോയ കാൻഡലാരിയോ പത്ത് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരം അറിയുന്നത്.സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ്  ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Signature-ad

അതേസമയം, കുഞ്ഞിനെ ആദ്യമായല്ല കാൻഡലാരിയോ തനിച്ചാക്കി പോകുന്നതെന്നും പല തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞതായി ന്യൂസ്5 ക്ലീവ് ലാൻഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളില്‍ ആരോടെങ്കിലും ഒന്ന് സൂചിപ്പിച്ചിരുന്നെങ്കില്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Back to top button
error: