Month: June 2023

  • India

    ഇന്ത്യൻ റെയിൽവെ !! ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്ന് അറിയിച്ച ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കടന്നുപോയത് യാത്രക്കാർ അറിഞ്ഞില്ല !!!

    ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്ന് അറിയിച്ച ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കടന്നുപോയത് യാത്രക്കാർ അറിഞ്ഞില്ല !! കർണാടകയിലെ കലബുറഗി റയിൽവെ സ്റ്റേഷനിലാണ് സംഭവം.സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ട ട്രെയിൻ കാണാതെ ഏറെ വിഷമിച്ചിരിക്കുകയായിരുന്നു യാത്രക്കാര്‍.എന്നാല്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്ന് അറിയിച്ച ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കടന്നുപോയത് അവര്‍ അറിഞ്ഞിരുന്നില്ല. സമയക്രമവും പ്ലാറ്റ്ഫോം മാറ്റവും സംബന്ധിച്ച അറിയിപ്പ് നല്‍കാൻ റെയില്‍വേ അധികൃതര്‍ മറന്നതാണ് പൊല്ലാപ്പായത്. പുലര്‍ച്ചെ 5.45 മുതല്‍ പ്ലാറ്റ്ഫോമില്‍ 17319 നമ്ബര്‍ ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്‌സ്‌പ്രസിനായി കാത്തിരുന്ന യാത്രക്കാരെയാണ് പ്രതിസന്ധിയിലായത്. സ്ഥിരമായി ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലെത്തുന് ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു യാത്രക്കാര്‍. ട്രെയിൻ എത്തുമെന്ന് പ്രഖ്യാപിച്ചതും ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍. എന്നാല്‍ എവിടെയും പ്രദര്‍ശിപ്പിക്കുകയോ അറിയിപ്പ് നല്‍കുകയോ ചെയ്യാതെ 6.45 -ലേക്ക് ട്രെയിൻ സമയവും പ്ലാറ്റ്ഫോം നമ്ബറും മാറ്റി. 6.45 കഴിഞ്ഞപ്പോള്‍ ട്രെയിൻ സംബന്ധിച്ച വിവരങ്ങള്‍ ഇലക്‌ട്രോണിക് ഡിസ്പ്ലേയില്‍ നിന്ന് മാറിയതോടെയാണ് യാത്രക്കാര്‍ സംഭവം അന്വേഷിച്ചത്. ജീവനക്കാരോട് ചോദിച്ചപ്പോള്‍ അത് മറ്റൊരു പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോയെന്നായിരുന്നു യാത്രക്കാര്‍ക്ക് കിട്ടിയ മറുപടി.…

    Read More »
  • India

    ദേശീയപാതയിൽ കൂറ്റൻ പാറക്കല്ലുകൾ; ആയിരത്തോളം വിനോദസഞ്ചാരികൾ കുളുവിൽ കുടുങ്ങി

    കുളു:കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഹിമാചല്‍ പ്രദേശിലെ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ആയിരത്തോളം വിനോദസഞ്ചാരികൾ കുളുവിൽ കുടുങ്ങിയതായി റിപ്പോർട്ട്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയെയും കുളുവിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയാണ് തടസപ്പെട്ടിരിക്കുന്നത്.കിലോമീറ്റർ നീളത്തിൽ ഗതാഗതക്കുരുക്കാണ് ഇവിടെയുള്ളത്. ആയിരത്തോളം വിനോദ സഞ്ചാരികൾ ഇവിടെ കുടങ്ങിയിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് ഹോട്ടല്‍ മുറികള്‍ ഒന്നും ലഭ്യമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. പല വിനോദസഞ്ചാരികളും വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് വഴിയിൽ കുടുങ്ങിയത്. മാണ്ഡിക്കും സുന്ദര്‍നഗറിനും ഇടയില്‍ ഒന്നിലധികം മണ്ണിടിച്ചില്‍ ഉണ്ടായി.റോഡില്‍ തടസ്സം സൃഷ്ടിക്കുന്ന കൂറ്റന്‍ പാറകള്‍ പൊട്ടിക്കാന്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എട്ട് മണിക്കൂറിന് ശേഷം മാത്രമേ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

    Read More »
  • India

    വാഹനാപകടം; കന്നഡ താരം സൂരജ് കുമാറിന്റെ വലതുകാൽ മുറിച്ചുമാറ്റി

    ബെംഗളൂരു: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്നഡ താരം സൂരജ് കുമാറിന്റെ കാൽ മുറിച്ചുമാറ്റി.ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പര്‍ ഹൈവേയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്ബോഴാണ് താരത്തിന് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം.മൈസൂരില്‍ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു സൂരജ് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ  നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മൈസൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചഞങ്കിലും ജീവൻ രക്ഷിക്കാൻ താരത്തിന്‍റെ വലതു കാല്‍ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റുകയായിരുന്നു. ചലച്ചിത്ര നിര്‍മാതാവ് എസ്.എ ശ്രീനിവാസിന്‍റെ മകനാണ്. അന്തരിച്ച കന്നഡ സൂപ്പര്‍താരം രാജ്‍കുമാറിന്‍റെ ഭാര്യ പാര്‍വതിയമ്മയുടെ അനന്തരവനും കൂടിയാണ് 24കാരനായ സൂരജ്. ധ്രുവന്‍ എന്നാണ് സൂരജ് അറിയപ്പെടുന്നത്.

    Read More »
  • Kerala

    കൊച്ചിൻ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം; പ്രവര്‍ത്തന ലാഭം 521.50 കോടി രൂപയായി ഉയര്‍ന്നു

    കൊച്ചി:കൊച്ചിൻ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം.സിയാലിന്റെ ‍പ്രവര്ത്തന ലാഭം 521.50 കോടി രൂപയായി ഉയര്‍ന്നു. 267.17 കോടി രൂപയാണ് സിയാലിന്‍റെ അറ്റാദായം. നിക്ഷേപകര്‍ക്ക് 35 ശതമാനം ലാഭവിഹിതവും ഡയറക്‌ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. കൊച്ചി വിമാനത്താവള കമ്ബനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണിത്. 2022-23ലെ വരവ് ചെലവ് കണക്കിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ സിയാല്‍ ഗ്രൂപ്പ് ഓഫ് കമ്ബനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയര്‍ത്താനുള്ള പദ്ധതി നടപ്പിലാക്കാനും ബോര്‍ഡ് തീരുമാനിച്ചു. കൊവിഡിനെ തുടര്‍ന്ന് 2020-21-ല്‍ 85.10 കോടി രൂപ നഷ്‌ടമുണ്ടാക്കിയ സിയാല്‍ കൊവിഡാനന്തരം നടപ്പിലാക്കിയ പുനക്രമീകരണ നടപടികളുടെ ഫലമായി 2021-22ല്‍ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. കൊവിഡാനന്തര വര്‍ഷത്തില്‍ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു സിയാല്‍.

    Read More »
  • Local

    സഹോദരിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു, യുവാവിനെ കുത്തിക്കൊലപ്പെടുത്തി

        കാസർകോട്: സഹോദരിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവ – സുമതി ദമ്പതികളുടെ മകന്‍ സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ബദിയഡുക്ക എസ്‌.ഐ കെപി വിനോദ് കുമാർ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ എന്‍മകജെ കജംപാടിയില്‍ വെച്ചാണ് സംഭവം നടന്നത്. സന്ദീപിന്റെ ഇളയമ്മയുടെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് അഞ്ച് മാസം മുമ്പ് സന്ദീപും യുവതിയുടെ സഹോദരന്‍ ഷാരോണും കൂടി ചേര്‍ന്ന് പ്രതി പവന്‍ രാജിന് (22) നെ താക്കീത് ചെയ്തിരുന്നു. ഞായറാഴ്ച ഷാരോണിന്റെ വീടിന്റെ നിര്‍മാണത്തിനായി കല്ലിറക്കിയിരുന്നു. അതിനുശേഷം സന്ദീപും ഷാരോണും ബൈക്കില്‍ വരുന്നതിനിടെ പ്രതി ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും സന്ദീപിനെ കത്തിക്കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ആദ്യം കാസര്‍കോട് ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കഴുത്തില്‍ ഇരുവശങ്ങളിലായി രണ്ട്…

    Read More »
  • Kerala

    കടം വാങ്ങിയ വ്യക്തി പണം തിരിച്ചു തരാതെ പണിതന്നോ..? എന്ത്‌ ചെയ്യണം..? നിയമവഴികൾ  അറിയുക

       പണം കടം കൊടുക്കുന്നത ശത്രുക്കളെ സൃഷ്ടിക്കും എന്നതാണ് വസ്തുത. പക്ഷേ അത്യാവശ്യ ഘട്ടങ്ങളിൽ പണം കടം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് മനുഷ്യസഹചമായ കാര്യമാണ്. എന്നാല്‍ പലപ്പോഴും ഉപകാരം ഉപദ്രവമായി മാറുന്നതാണ് പതിവ്. കടം കൊടുത്ത പണം തിരികെ ചോദിക്കുമ്പോള്‍ പലരുടെയും മട്ടും ഭാവവും മാറും. ചിലര്‍ മനപൂര്‍വം വൈകിപ്പിക്കും. അതുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ വഴി സൗഹൃദം തെറ്റാനും കാരണമായേക്കാം. നിസാരമായ തുകയാണെങ്കില്‍ ഉപേക്ഷിച്ചേക്കാം എന്ന് വെയ്ക്കാം. വലിയൊരു തുകയാണെങ്കിലോ, ഇത്തരം സാഹചര്യം വന്നാല്‍ എന്തുചെയ്യും..? പറഞ്ഞ സമയം കഴിഞ്ഞ് കുറേ കാലമായിട്ടും പണം തിരികെ കിട്ടിയില്ലെങ്കിലോ..? ചോദിച്ചിട്ടും ഓര്‍മപ്പെടുത്തിയിട്ടും പണം തിരികെകിട്ടിയില്ലെങ്കില്‍ നിയമ മാര്‍ഗങ്ങളിലേക്ക് നീങ്ങാം. ആദ്യപടിയായി ലീഗല്‍ നോട്ടീസ് അയക്കുകയാണ് വേണ്ടത്. ഒരു അഭിഭാഷകനെ കണ്ട് പരാതിയുള്ള ആളിന്റെ വിലാസത്തിലേക്ക് നോട്ടീസ് അയക്കണം. നോട്ടീസില്‍ പണം തിരികെ നല്‍കിയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ വിവരിക്കണം. ചില സാഹചര്യങ്ങളില്‍ നോട്ടീസ് കണ്ടാല്‍ തന്നെ നിയമ നടപടികള്‍ പേടിച്ച്‌ അവര്‍ പണം തിരിച്ചു…

    Read More »
  • Kerala

    മമ്മൂട്ടിയുടെ കാരുണ്യ ഹസ്തം പാവങ്ങളുടെ പടിവാതിലിൽ, ആ’ശ്വാസം’ ഇനി മലപ്പുറത്തും

        കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന ആ’ശ്വാസം’ പദ്ധതി ഇനി മുതൽ മലപ്പുറം ജില്ലയിലും. നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആ’ശ്വാസം’ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മഞ്ചേരിയിൽ നടന്നു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന  ലക്ഷ്യത്തിന്റെ ഭാഗമായാണ് ആ’ശ്വാസം’ പദ്ധതി മലപ്പുറം ജില്ലയിലേയ്ക്കും എത്തിയത്. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി, പെരിന്തൽമണ്ണ ഏരിയ കമ്മിറ്റികളും, രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് ആ’ശ്വാസം’ പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂർക്കാട് പാലിയേറ്റീവ് ക്ലിനിക്കുകൾക് കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നൽകി. മഞ്ചേരി എം.എൽ.എ അഡ്വ. യു. എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.  മമ്മൂട്ടിയുടെ ഗുരുസ്ഥാനിയ നായ സീനിയർ അഭിഭാഷകൻ അഡ്വ. ശ്രീധരൻ…

    Read More »
  • Kerala

    പത്തനംതിട്ട – റാന്നി – കോതമംഗലം – നെടുംങ്കണ്ടം ഫാസ്റ്റ് പാസഞ്ചർ

    പത്തനംതിട്ട-നെടുംങ്കണ്ടം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ Via ; #റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , ഈരാറ്റുപേട്ട , മേലുകാവ് , തൊടുപുഴ , മൂവാറ്റുപുഴ , #കോതമംഗലം , #നേര്യമംഗലം , #അടിമാലി , കല്ലാര്‍കുട്ടി , കമ്പിളിക്കണ്ടം , പണിക്കന്‍ക്കുടി , മുനിയറ , കാരിത്തോട് , നെടുംങ്കണ്ടം. ■ പത്തനംതിട്ട :- 12:30 pm ■ റാന്നി :- 1 pm ■ എരുമേലി :- 1:30 pm ■ കാഞ്ഞിരപ്പളളി :- 1:55 pm ■ ഈരാറ്റുപേട്ട :- 2:25 pm ■ തൊടുപുഴ :- 3:15 pm ■ മൂവാറ്റുപുഴ :- 3:45 pm ■ കോതമംഗലം :- 4:15 pm ■ നേര്യമംഗലം :- 5 pm ■ അടിമാലി :- 5:45 pm ■ കല്ലാര്‍കുട്ടി :- 6:15 pm ■ കമ്പിളിക്കണ്ടം :- 6:35 pm ■ പണിക്കന്‍ക്കുടി :-…

    Read More »
  • Kerala

    കെ.എസ്.ഇ.ബി. അലക്ഷ്യമായിട്ടിട്ടുപോയ കേബിളിൽ കുരുങ്ങി സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്ക്

    പത്തനംതിട്ട : നടുറോഡില്‍ കെ.എസ്.ഇ.ബി. അലക്ഷ്യമായിട്ടിട്ടുപോയ കേബിളില്‍ സ്കൂട്ടര്‍ കയറി മറിഞ്ഞ് യുവാവിന് പരിക്കേറ്റു.പത്തനംതിട്ട പേട്ട കല്ല്പുരയിടത്തില്‍ അജ്മീര്‍ ഖാനാണ് പരിക്കേറ്റത്.ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. റോഡില്‍ നിന്ന് അലങ്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നിലൂടെ തൈക്കാവ് ജി.എച്ച്‌.എസ്.എസിലേക്കുള്ള ക്രോസ്‌ റോഡിലാണ് അപകടമുണ്ടായത്.   പത്തനംതിട്ട കെ.എസ്.ആര്‍.ടി.സിയിലേക്ക് ഭൂമിക്ക് അടിയിലൂടെ കേബിള്‍ ഇടുന്ന ജോലി ഈ റോഡില്‍ നടക്കുന്നുണ്ട്.ശനിയാഴ്ച കേബിള്‍ റോഡില്‍ നിവര്‍ത്തിയിട്ട ശേഷമാണ് ജോലിക്കാര്‍ പോയത്.ഞായറാഴ്ച പണി ഇല്ലായിരുന്നു.തൈക്കാവ് റോഡില്‍നിന്ന് സ്കൂട്ടറില്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന അജ്മീര്‍ റോഡില്‍ കിടന്ന കേബിള്‍ കണ്ട് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണംവിട്ട് കേബിളില്‍ കയറി മറിയുകയായിരുന്നു.കൈയ്ക്കും കാലിനും പരിക്കേറ്റ അജ്മീര്‍ ചികിത്സതേടി.

    Read More »
  • Kerala

    യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ

    കാസർകോട്:യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എരിക്കുളത്ത് ജയപ്രകാശിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തൊന്‍പതിനാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ഷീജയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. രണ്ടുവര്‍ഷമായി ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.   യുവതി ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം ഭര്‍ത്താവ് മര്‍ദിച്ചതായി ഷീജ സഹോദരനെ വിളിച്ചറിയിച്ചിരുന്നു. ഈ രേഖകള്‍ ഉള്‍പ്പടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

    Read More »
Back to top button
error: