കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന ആ’ശ്വാസം’ പദ്ധതി ഇനി മുതൽ മലപ്പുറം ജില്ലയിലും. നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആ’ശ്വാസം’ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മഞ്ചേരിയിൽ നടന്നു.
ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആ’ശ്വാസം’ പദ്ധതി മലപ്പുറം ജില്ലയിലേയ്ക്കും എത്തിയത്.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി, പെരിന്തൽമണ്ണ ഏരിയ കമ്മിറ്റികളും, രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് ആ’ശ്വാസം’ പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂർക്കാട് പാലിയേറ്റീവ് ക്ലിനിക്കുകൾക് കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നൽകി.
മഞ്ചേരി എം.എൽ.എ അഡ്വ. യു. എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. മമ്മൂട്ടിയുടെ ഗുരുസ്ഥാനിയ നായ സീനിയർ അഭിഭാഷകൻ അഡ്വ. ശ്രീധരൻ നായർ, മമ്മൂട്ടി ഫാൻസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, കോ. ഓർഡിനേറ്റർ വഹാബ് മാസ്റ്റർ, ഷമീർ വളാഞ്ചേരി, ഷാഫി മഞ്ചേരി, റുഫാദ്, അൻസാർ, ഫായിസ്, ഷമീർ മഞ്ചേരി എന്നിവർ സംസാരിച്ചു.