ബെംഗളൂരു: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്നഡ താരം സൂരജ് കുമാറിന്റെ കാൽ മുറിച്ചുമാറ്റി.ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്ലൂപ്പര്‍ ഹൈവേയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്ബോഴാണ് താരത്തിന് അപകടമുണ്ടായത്.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം.മൈസൂരില്‍ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു സൂരജ് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മൈസൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചഞങ്കിലും ജീവൻ രക്ഷിക്കാൻ താരത്തിന്റെ വലതു കാല് മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റുകയായിരുന്നു.
ചലച്ചിത്ര നിര്‍മാതാവ് എസ്.എ ശ്രീനിവാസിന്റെ മകനാണ്. അന്തരിച്ച കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ ഭാര്യ പാര്‍വതിയമ്മയുടെ അനന്തരവനും കൂടിയാണ് 24കാരനായ സൂരജ്. ധ്രുവന് എന്നാണ് സൂരജ് അറിയപ്പെടുന്നത്.