IndiaNEWS

ഇന്ത്യൻ റെയിൽവെ !! ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്ന് അറിയിച്ച ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കടന്നുപോയത് യാത്രക്കാർ അറിഞ്ഞില്ല !!!

ന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്ന് അറിയിച്ച ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കടന്നുപോയത് യാത്രക്കാർ അറിഞ്ഞില്ല !!
കർണാടകയിലെ കലബുറഗി റയിൽവെ സ്റ്റേഷനിലാണ് സംഭവം.സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ട ട്രെയിൻ കാണാതെ ഏറെ വിഷമിച്ചിരിക്കുകയായിരുന്നു യാത്രക്കാര്‍.എന്നാല്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്ന് അറിയിച്ച ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കടന്നുപോയത് അവര്‍ അറിഞ്ഞിരുന്നില്ല. സമയക്രമവും പ്ലാറ്റ്ഫോം മാറ്റവും സംബന്ധിച്ച അറിയിപ്പ് നല്‍കാൻ റെയില്‍വേ അധികൃതര്‍ മറന്നതാണ് പൊല്ലാപ്പായത്.
പുലര്‍ച്ചെ 5.45 മുതല്‍ പ്ലാറ്റ്ഫോമില്‍ 17319 നമ്ബര്‍ ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്‌സ്‌പ്രസിനായി കാത്തിരുന്ന യാത്രക്കാരെയാണ് പ്രതിസന്ധിയിലായത്. സ്ഥിരമായി ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലെത്തുന് ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു യാത്രക്കാര്‍. ട്രെയിൻ എത്തുമെന്ന് പ്രഖ്യാപിച്ചതും ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍. എന്നാല്‍ എവിടെയും പ്രദര്‍ശിപ്പിക്കുകയോ അറിയിപ്പ് നല്‍കുകയോ ചെയ്യാതെ 6.45 -ലേക്ക് ട്രെയിൻ സമയവും പ്ലാറ്റ്ഫോം നമ്ബറും മാറ്റി. 6.45 കഴിഞ്ഞപ്പോള്‍ ട്രെയിൻ സംബന്ധിച്ച വിവരങ്ങള്‍ ഇലക്‌ട്രോണിക് ഡിസ്പ്ലേയില്‍ നിന്ന് മാറിയതോടെയാണ് യാത്രക്കാര്‍ സംഭവം അന്വേഷിച്ചത്. ജീവനക്കാരോട് ചോദിച്ചപ്പോള്‍ അത് മറ്റൊരു പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോയെന്നായിരുന്നു യാത്രക്കാര്‍ക്ക് കിട്ടിയ മറുപടി.
സെൻട്രല്‍ റെയില്‍വേ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌. ട്രെയിൻ 6.35ന് എത്തുകയും 6.44ന് പുറപ്പെടുകയും ചെയ്തു. സംഭവത്തിന് ശേഷം സ്റ്റേഷൻ മാസ്റ്ററെ കാണാൻ ഓടിയെത്തിയ യാത്രക്കാരോടാണ്, സ്റ്റാഫ് അറിയിപ്പ് നല്‍കാൻ മറന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചത്. ക്ഷമാപണം നടത്തിയ അദ്ദേഹം, സംഭവം പരിശോധിക്കുമെന്നും വ്യക്തമാക്കി. യാത്ര ചെയ്യാൻ പറ്റാതെ പോയവര്‍ക്ക് മറ്റൊരു ട്രെയിനായ ഹുസൈൻ സാഗര്‍ എക്‌സ്പ്രസില്‍ പോകാൻ സംവിധാനവും അദ്ദേഹം ഒരുക്കി നൽകി.

Back to top button
error: