Month: June 2023

  • Kerala

    ലിഫ്റ്റ് ചോദിച്ച്‌ ഗുഡ്സ് ഓട്ടോയില്‍ കയറിയ നേപ്പാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പാലക്കാട്ട് ഡ്രൈവര്‍ അറസ്റ്റില്‍ 

    പാലക്കാട്: ലിഫ്റ്റ് ചോദിച്ച്‌ ഗുഡ്സ് ഓട്ടോയില്‍ കയറിയ നേപ്പാൾ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് ആനക്കരയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവര്‍ കുമ്ബിടി സ്വദേശി കളപ്പറമ്ബില്‍ പ്രേമദാസിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആനക്കര കാറ്റാടി കടവിലാണ് ലിഫ്റ്റ് ചോദിച്ച്‌ ഗുഡ്സ് ഓട്ടോയില്‍ കയറിയ നേപ്പാള്‍ സ്വദേശിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം ഉണ്ടായത്. ജോലി ആവശ്യത്തിനായി പോകുകയായിരുന്നു യുവതി.

    Read More »
  • India

    മെഡിക്കല്‍ കോളജ് പരിസരത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് കൃഷി;മലയാളി ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ

    മൈസൂർ:മെഡിക്കല്‍ കോളജ് പരിസരത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് കൃഷിയും വില്‍പനയും നടത്തി വന്ന മലയാളി ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ശിവമൊഗ്ഗ നഗരത്തിലെ സുബ്ബയ്യ മെഡിക്കല്‍ കോളജ് പരിസരത്താണ് സംഭവം.ഇടുക്കി സ്വദേശി കെ. വിനോദ് കുമാര്‍ (27), തമിഴ്നാട്ടുകാരായ കൃഷ്ണഗിരിയിലെ വിഘിനരാജ് (28), ധര്‍മപുരിയിലെ പാണ്ടിദൊരൈ (27) എന്നിവരാണ് അറസ്റ്റിലായത്. 227 ഗ്രാം ഉണങ്ങിയ കഞ്ചാവ്, 1.5 കിലോഗ്രാം പച്ചില കഞ്ചാവ്, 10 ഗ്രാം ചരസ്, കഞ്ചാവ് വിത്തുകള്‍, ആറ് ടേബിള്‍ ഫാനുകള്‍, രണ്ട് സ്റ്റെബ്ലൈസറുകള്‍, മൂന്ന് എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍, ഹുക പൈപ്പുകള്‍, പുകപാത്രങ്ങള്‍, 19,000 രൂപ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.   ഓണ്‍ലൈനായി കഞ്ചാവ് വിത്തുകള്‍ വാങ്ങി വീടിന്റെ ഒരു മുറിയില്‍ ടെന്റ് കെട്ടി ഹൈടെക് രീതിയില്‍ കൃത്രിമ സൂര്യപ്രകാശം കൊണ്ടുവന്ന് ലൈറ്റുകളും സ്ഥാപിച്ച്‌ കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയായിരുന്നു. കൃത്രിമ വായുവിനായി ആറിലധികം ഫാനുകള്‍ സ്ഥാപിച്ചിരുന്നു. മൂന്നര മാസമായി ഇവര്‍ വീട്ടില്‍ കഞ്ചാവ് വളര്‍ത്തുകയും സഹപാഠികള്‍…

    Read More »
  • NEWS

    ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക ?

    വീണ്ടും വിദ്യാലയങ്ങൾ സജീവമാകുകയാണ്.കുട്ടികൾ പഠനത്തിന്റെ ലഹരിയിലേക്കും കടന്നു.എന്നാൽ മിക്ക കുട്ടികളും തുടക്കത്തിൽ പഠനത്തോടു കാണിക്കുന്ന ഈ‌ ആവേശം തുടർന്നും നിലനിർത്തുന്നതിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്.എന്താണ് അതിന് കാരണമെന്നത് കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒക്കെ ചേർന്ന് കണ്ടെത്തേണ്ടതാണ്. സ്കൂളിൽ ചേർന്നു പഠിക്കാൻ കഴിയാത്ത എത്രയോ പേർ നമ്മുടെ ഇടയിലുണ്ട് എന്നത് മറക്കരുത്.മലബാറിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് പ്ലസ് വണ്ണിന് ചേരേണ്ട കുട്ടികളുടെ എണ്ണത്തിന്റെ നേർ പകുതി മാത്രം സീറ്റുകളെ അവിടെ ലഭ്യമുള്ളൂ എന്നതാണ്. അതവിടെ നിൽക്കട്ടെ.ഇതോടൊപ്പമുള്ള ഫോട്ടോയിൽ കാണുന്നത് അനി ശിവ എന്ന പെൺകുട്ടിയാണ്. എനിക്ക് IAS ഓഫീസർ ആകാനാണ് ആഗ്രഹം എന്ന് വർഷങ്ങൾക്കു മുമ്പേ വെളിപ്പെടുത്തി,വർഷങ്ങളോളം വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും ഒക്കെ  വിറ്റ്.. പട്ടിണിയിലും പാഠപുസ്തകങ്ങളോടുള്ള കൂട്ട് വിടാതെ,അക്ഷരങ്ങളെയും കാക്കിയേയും ഒരു പോലെ പ്രണയിച്ചവൾ.. പിന്നീട് അതേ സ്ഥലത്ത് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി എത്തിയവൾ… ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട്…

    Read More »
  • India

    മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ബോസ് വെങ്കട്ടിന്റെ സഹോദരി അന്തരിച്ചു, സംസ്കാരത്തിനിടെ സഹോദരനും വിടപറഞ്ഞു

        മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബോസ് വെങ്കട്ട്. മലയാളികളുടെ പ്രിയതാരം സോണിയയാണ് ബോസിന്റെ ഭാര്യ. താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ കഴിഞ്ഞദിവസം നടന്ന ദുഃഖകരമായ രണ്ട് സംഭവങ്ങൾ വാർത്തയിലിടം നേടി. ബോസ് വെങ്കട്ടിന്റെ സഹോദരിയും സഹോദരനും ഒരേദിവസം മരിച്ചതാണ് ആ സംഭവം. കഴിഞ്ഞദിവസമാണ് ബോസ് വെങ്കട്ടിന്റെ സഹോദരി വളർമതി ഹൃദയാഘാതത്തേത്തുടർന്ന് അന്തരിച്ചത്. അവരുടെ സംസ്കാരച്ചടങ്ങുകൾ നടന്നുകൊണ്ടിരുന്ന സമയത്തു തന്നെ  സഹോദരൻ രംഗനാഥനും മരണപ്പെട്ടു. ഹൃദയാഘാതത്തേ തുടർന്ന് തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു. താരത്തിന് ഒരേദിവസം സംഭവിച്ച നഷ്ടത്തിൽ സിനിമാലോകം ഒന്നടങ്കം പങ്കുചേർന്നു. ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ സജീവമായ നടനാണ് ബോസ് വെങ്കട്ട്. വില്ലൻ വേഷങ്ങളും സഹനടൻ വേഷങ്ങളുമാണ് അവതരിപ്പിച്ചവയിൽ ഭൂരിഭാ​ഗവും. 2020-ൽ ‘കണ്ണി മാടം’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കാലെടുത്തുവെച്ചു. ദീപാവലി, ശിവാജി, ധാം ധൂം, സരോജ, സിങ്കം, കോ തുടങ്ങിയ തമിഴ് ചിത്രങ്ങളിലുംലയൺ, പന്തയക്കോഴി, അണ്ണൻ തമ്പി, ഡോക്ടർ പേഷ്യന്റ്, വൺവേ ടിക്കറ്റ് തുടങ്ങിയ…

    Read More »
  • Kerala

    പണം പിൻവലിക്കാൻ എടിഎമ്മിൽ കാർഡ് ഇട്ടപ്പോൾ മെഷീനും കൂടെപ്പോന്നു!

    റാന്നി: കാർഡ് പുറത്തെടുക്കുന്നതിനിടെ എടിഎം മെഷീൻ കൂടെപ്പോന്നു.റാന്നിയിലാണ് സംഭവം. ഉതിമൂട് സ്വദേശി ചാർളി രാവിലെ 7 മണിക്ക് പണമെടുക്കാൻ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയപ്പോഴായിരുന്നു മെഷീനിന്റെ വികൃതി.പണം വലിച്ചശേഷം കാർഡ് പുറത്തെടുക്കുന്നതിനിടയിൽ  എടിഎം മെഷീന്റെ മുൻവശം തകർന്നു വീഴുകയായിരുന്നു. കുരുക്കാകുവാൻ സാധ്യതയുള്ളതിനാൽ ഉടൻ പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം ധരിപ്പിച്ചു.റാന്നി പോലീസ് സ്ഥലത്തെത്തി മോഷണ ശ്രമമല്ലെന്ന് പരിശോധിച്ച് ഉറപ്പിച്ചു.

    Read More »
  • Kerala

    പ്രണയിതാക്കൾ സ്ഥിരമായി കാസർകോട് നിന്നും ഗോവയിലേയ്ക്ക് മുങ്ങുന്നു, ഒടുവിൽ പോയത് വിവാഹിതരും മക്കളും ഉള്ള സർക്കാർ ഉദ്യോഗസ്ഥരായ കമിതാക്കൾ

        കാസർകോട് കണ്ണൂർ പ്രദേശങ്ങളിൽ നിന്നും യുവ കാമുകി കാമുകന്മാർ മാത്രമല്ല മധ്യവയസ്ക്കരായ കമിതാക്കളും ഗോവയിലേയ്ക്ക് മുങ്ങുന്നത് പതിവായിരിക്കുന്നു. ലക്ഷ്മി എന്ന 46 കാരി ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് മുള്ളേരിയയിലെ  ഷോപ്പിംഗ് കോംപ്ലക്സ് ഉടമ ശ്രീശ ഭട്ടിനൊപ്പം ഗോവയിലേയ്ക്ക് മുങ്ങിയത് രണ്ടാഴ്ച മുമ്പാണ്. ശ്രീശ ഭട്ടിനും ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒടുവിൽ കൊതിയും മതിയും തീർന്നപ്പോൾ ലക്ഷ്മി നാടകീയമായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മിയെ കോടതി  സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇപ്പോഴിതാ കാസർകോട് ആശുപത്രിയിലെ ഫാർമസിസ്റ്റായ യുവതിയും ഇതേ സ്ഥാപനത്തിലെ 45 കാരനായ ആൺ നഴ്‌സും ഒരു നാൾ ഗോവയിലേയ്ക്ക് സ്ഥലം വിട്ടു. യുവതിക്ക് ഭർത്താവും രണ്ട് മക്കളും യുവാവിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വുമൺ മിസിംഗിന് കേസെടുത്ത് കാസർകോട് ടൗൺ പൊലീസ് അന്വേഷണം നടത്തിവരികയാണ്. …

    Read More »
  • India

    മെഡിക്കൽ കോളേജിലെ കാന്റീനിൽ വിളമ്പിയ വെജിറ്റബിൾ കറിയിൽ എലി

    മെഡിക്കൽ കോളേജിലെ കാന്റീനിൽ വിളമ്പിയ വെജിറ്റബിൾ കറിയിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ. ഉത്തര്‍ പ്രദേശിലെ ഹാപൂരിലുള്ള രാമ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനുമായി വിളമ്ബിയ വെജിറ്റബിള്‍ കറിയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. മാധ്യമപ്രവർത്തകൻ ഇതിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.കര്‍ശന നടപടി സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് ഇയാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.   മെഡിക്കല്‍ കോളജിലെ കാന്റീനാണ് ദൃശ്യങ്ങളിലുള്ളത്.വെജിറ്റബിള്‍ കറിയില്‍ നിന്ന് ലഭിച്ച ചത്ത എലിയെ പുറത്തെടുത്ത് വെച്ചതായും കാണാം. കറിയില്‍ പച്ചക്കറികള്‍ ഒന്നും കാണാനില്ലെന്നും പകരം എലിയെയാണ് പാചകം ചെയ്തിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

    Read More »
  • Local

    ബസുകളെല്ലാം എരുമേലി, ഈരാറ്റുപേട്ട വഴി; മണിമല, പൊൻകുന്നം നിവാസികൾ പെരുവഴിയിൽ

    മണിമല:കെഎസ്ആർടിസിയുടെതുൾപ്പടെ ആരംഭിക്കുന്ന സർവീസുകളെല്ലാം എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിലൂടെ ആയതോടെ മണിമല, പൊൻകുന്നം നിവാസികൾ പെരുവഴിയിലായിരിക്കുകയാണ്.മണിമല-പൊൻകുന്നം വഴി കടന്നുപൊയ്ക്കോണ്ടിരുന്ന ദീർഘദൂര സർവീസുകൾ ഉൾപ്പെടെ എരുമേലി വഴി ആക്കിയിട്ടുമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, റാന്നി  എന്നിവിടങ്ങളില്‍നിന്ന് മലബാര്‍ മേഖലയിലേക്കുള്ള രാത്രി സര്‍വിസുകളെല്ലാം എരുമേലി വഴി കാഞ്ഞിരപ്പള്ളിയിലെത്തി ഈരാറ്റുപേട്ടയിലൂടെ പാലായിലോ തൊടുപുഴയിലോ എത്തിയാണ് നിലവിൽ കടന്നുപോകുന്നത്. പുനലൂർ- മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേ റാന്നിയിൽ നിന്നും മണിമല, പൊൻകുന്നം വഴിയാണ് കടന്നുപോകുന്നത്.എന്നാൽ കെഎസ്ആർടിസിയുടേതുൾപ്പടെയുള്ള ദീർഘദൂര സർവീസുകളെല്ലാം റാന്നിയിൽ നിന്നും പ്ലാച്ചേരിയിലെത്തി എരുമേലിയിലേക്ക് തിരിയുകയാണ് ചെയ്യുന്നത്.ഇതുമൂലം മണിമല, ചിറക്കടവ്, പൊൻകുന്നം ഭാഗത്തുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.അടൂർ-പത്തനംതിട്ട-റാന്നി റൂട്ടിൽ എത്തുന്ന ബസുകളും പ്ലാച്ചേരിയിലെത്തി എരുമേലിയിലേക്ക് തിരിയും. പൊൻകുന്നം മുതല്‍ പാലാ വരെയുള്ള ഭാഗത്തെ യാത്രക്കാര്‍ക്ക് പാലാ ഡിപ്പോയില്‍ എത്തിയെങ്കില്‍ മാത്രമേ മലബാര്‍ സര്‍വിസുകളില്‍ യാത്ര ചെയ്യാനാവൂ. പൊൻകുന്നത്തുനിന്ന് അവസാന ബസ് രാത്രി 8.45നാണ്. അര്‍ധരാത്രിയും പുലര്‍ച്ചയുമുള്ള വടക്കൻ ബസുകളില്‍ യാത്ര ചെയ്യേണ്ടവര്‍ ഓട്ടോയില്‍ സഞ്ചരിച്ച്‌ പാലായിലെത്തണം. ഏതാനും ബസുകള്‍ കാഞ്ഞിരപ്പള്ളി, പൊൻകുന്നം,…

    Read More »
  • India

    ഹോട്ടല്‍ ജീവനക്കാരന്‍ ലിഫ്റ്റില്‍ കാല്‍ കുടുങ്ങി മരിച്ചു

    ചെന്നൈ:ഹോട്ടല്‍ ജീവനക്കാരന്‍ ലിഫ്റ്റില്‍ കാല്‍ കുടുങ്ങി മരിച്ചു.പെരമ്ബൂര്‍ സ്വദേശിയായ അഭിഷേക്(24) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ഒന്‍പതാം നിലയിലെ പണിപൂര്‍ത്തിയാക്കിയ ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ട്രോളിയുമായി ലിഫ്റ്റില്‍ കയറുന്നതിനിടെയാണ് അപകടം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.   എട്ടാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ട്രോളി ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി. ലിഫ്റ്റ് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അഭിഷേകിന്റെ കാല്‍ അതിനുള്ളില്‍ കുടുങ്ങി ചതഞ്ഞരയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.   ഫയര്‍ഫോഴ്‌സ് അപകടം നടന്ന ഉടനെ തന്നെ സ്ഥലത്തെത്തിയെങ്കിലും അഞ്ചരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരന്റെ പരാതിയില്‍ ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

    Read More »
  • India

    അന്ധവിശ്വാസത്തിന്റെ പേരില്‍ അടച്ചിട്ട വാതില്‍ തുറന്ന് സിദ്ധരാമയ്യ

    ബംഗളൂരു: കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ അശുഭകരമെന്ന കാരണംപറഞ്ഞ് വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന വാതില്‍ തുറന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് തെക്കുനിന്ന് പ്രവേശിക്കാവുന്ന വാതിലാണ് കാലങ്ങളായി അടച്ചിട്ടിരുന്നത്. മുഖ്യമന്ത്രി ആ വാതിലിലൂടെ മുറിയ്ക്കുള്ളിലേക്ക് കടന്നാല്‍ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഈ വാതിലാണ് ശനിയാഴ്ച സിദ്ധരാമയ്യ തുറന്നത്. ഇനിമുതല്‍ ചേംബറിലേക്ക് കയറാനും ഇറങ്ങാനും ഈ വാതില്‍ ഉപയോഗിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 2013-ല്‍ മുഖ്യമന്ത്രിപദത്തില്‍ എത്തിയ സമയത്ത് സിദ്ധരാമയ്യ ഈ വാതില്‍ തുറന്നിരുന്നു. 2018-ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയെങ്കിലും ഓപ്പറേഷന്‍ കമലയിലൂടെ ഭരണം നഷ്ടമായി. 2018-നു ശേഷം മുഖ്യമന്ത്രിസ്ഥാനത്തെത്തിയ എച്ച്.ഡി. കുമാരസ്വാമി, ബി.എസ്. യെദ്യൂരപ്പ, ബസവരാജ ബൊമ്മൈ എന്നിവരൊന്നും ഈ വാതില്‍ ഉപയോഗിച്ചിരുന്നില്ല. 1998ല്‍ അന്നത്തെ മുഖ്യമന്ത്രി ജെ.എച്ച്. പാട്ടീല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് വാതില്‍ അശുഭകരമാണെന്ന അന്ധവിശ്വാസം തുടങ്ങിയത്. ആ വാതില്‍ ശപിക്കപ്പെട്ടതാണെന്നും അത് ഉപയോഗിക്കുന്ന മുഖ്യമന്ത്രി അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും പ്രചാരണമുണ്ടായി. പിന്നാലെ വാതിലിന് പൂട്ടുംവീണു. ശനിയാഴ്ച,…

    Read More »
Back to top button
error: