KeralaNEWS

കെ.എസ്.ഇ.ബി. അലക്ഷ്യമായിട്ടിട്ടുപോയ കേബിളിൽ കുരുങ്ങി സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്ക്

പത്തനംതിട്ട : നടുറോഡില്‍ കെ.എസ്.ഇ.ബി. അലക്ഷ്യമായിട്ടിട്ടുപോയ കേബിളില്‍ സ്കൂട്ടര്‍ കയറി മറിഞ്ഞ് യുവാവിന് പരിക്കേറ്റു.പത്തനംതിട്ട പേട്ട കല്ല്പുരയിടത്തില്‍ അജ്മീര്‍ ഖാനാണ് പരിക്കേറ്റത്.ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. റോഡില്‍ നിന്ന് അലങ്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നിലൂടെ തൈക്കാവ് ജി.എച്ച്‌.എസ്.എസിലേക്കുള്ള ക്രോസ്‌ റോഡിലാണ് അപകടമുണ്ടായത്.

 

Signature-ad

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സിയിലേക്ക് ഭൂമിക്ക് അടിയിലൂടെ കേബിള്‍ ഇടുന്ന ജോലി ഈ റോഡില്‍ നടക്കുന്നുണ്ട്.ശനിയാഴ്ച കേബിള്‍ റോഡില്‍ നിവര്‍ത്തിയിട്ട ശേഷമാണ് ജോലിക്കാര്‍ പോയത്.ഞായറാഴ്ച പണി ഇല്ലായിരുന്നു.തൈക്കാവ് റോഡില്‍നിന്ന് സ്കൂട്ടറില്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന അജ്മീര്‍ റോഡില്‍ കിടന്ന കേബിള്‍ കണ്ട് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണംവിട്ട് കേബിളില്‍ കയറി മറിയുകയായിരുന്നു.കൈയ്ക്കും കാലിനും പരിക്കേറ്റ അജ്മീര്‍ ചികിത്സതേടി.

Back to top button
error: