കുളു:കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഹിമാചല്‍ പ്രദേശിലെ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ആയിരത്തോളം വിനോദസഞ്ചാരികൾ കുളുവിൽ കുടുങ്ങിയതായി റിപ്പോർട്ട്.
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയെയും കുളുവിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയാണ് തടസപ്പെട്ടിരിക്കുന്നത്.കിലോമീ റ്റർ നീളത്തിൽ ഗതാഗതക്കുരുക്കാണ് ഇവിടെയുള്ളത്. ആയിരത്തോളം വിനോദ സഞ്ചാരികൾ ഇവിടെ കുടങ്ങിയിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് ഹോട്ടല്‍ മുറികള്‍ ഒന്നും ലഭ്യമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. പല വിനോദസഞ്ചാരികളും വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് വഴിയിൽ കുടുങ്ങിയത്.
മാണ്ഡിക്കും സുന്ദര്‍നഗറിനും ഇടയില്‍ ഒന്നിലധികം മണ്ണിടിച്ചില്‍ ഉണ്ടായി.റോഡില്‍ തടസ്സം സൃഷ്ടിക്കുന്ന കൂറ്റന്‍ പാറകള്‍ പൊട്ടിക്കാന്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എട്ട് മണിക്കൂറിന് ശേഷം മാത്രമേ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.