കാസർകോട്:യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
എരിക്കുളത്ത് ജയപ്രകാശിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തൊന്‍പതിനാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ഷീജയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. രണ്ടുവര്‍ഷമായി ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
യുവതി ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം ഭര്‍ത്താവ് മര്‍ദിച്ചതായി ഷീജ സഹോദരനെ വിളിച്ചറിയിച്ചിരുന്നു. ഈ രേഖകള്‍ ഉള്‍പ്പടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.