Month: June 2023
-
Kerala
ലൈംഗികാവയവം പുറത്തെടുത്ത് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുട്ടിച്ചു; കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ അറസ്റ്റിൽ
കൊല്ലം: കെഎസ്‌ആര്‍ടിസി ബസ്സിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. തിരുവല്ല സ്വദേശിയായ സാബു (49) ആണ് പിടിയിലായത്.കൊല്ലം ചടയമംഗലത്ത് തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. ലൈംഗികാവയവം പുറത്തെടുത്ത് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുട്ടിച്ചതോടെ പെൺകുട്ടി അലറിവിളിക്കുകയായിരുന്നു.ഇതോടെ മറ്റു യാത്രക്കാരുടെ സഹായത്താൽ കണ്ടക്ടർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read More » -
India
റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചു. ശനിയാഴ്ച വൈകുന്നേരം ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കി പട്ടണത്തിലാണ് സംഭവം.ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസ് ദോസ്നി റെയില്‍വേ ബ്രിഡ്ജില്‍ സെല്‍ഫിയെടുക്കുന്നതിനിടെ സിദ്ധാര്‍ത്ഥ് സൈനി , ശിവം സൈനി എന്നിവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സൊളാനി നദിയുടെ തീരത്ത് ഒരു മതപരമായ ചടങ്ങ് നടത്താന്‍ കുടുംബത്തോടൊപ്പം ലക്‌സറില്‍ എത്തിയതായിരുന്നു അവരെന്നും പോലീസ് കൂട്ടിചേര്‍ത്തു.
Read More » -
Local
അടൂരിൽ അച്ഛനും മകനും സാമൂഹികവിരുദ്ധരുടെ മർദ്ദനം;കാർ തല്ലിത്തകർത്തു
പത്തനംതിട്ട:അടൂരിൽ അച്ഛനും മകനും സാമൂഹികവിരുദ്ധരുടെ മർദ്ദനം.അടൂര്‍ കരുവാറ്റ മുളവിള തെക്കേതില്‍ മാത്യൂസ്(53), മകൻ എബിൻ മാത്യൂസ് (17) എന്നിവര്‍ക്കാണ് മർദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. അടൂര്‍ ബൈപ്പാസില്‍ നിര്‍മാണത്തിലിരിക്കുന്ന നഗരസഭാ സമുച്ചയത്തിനുസമീപം ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നാലംഗസംഘമാണ് ആക്രമണം നടത്തിയത്. ബൈപ്പാസിലെ കടയില്‍നിന്ന് സാധനം വാങ്ങാൻ കാര്‍ നിർത്തിയ തങ്ങളുടെ അടുത്തെത്തിയ സംഘം മകനെയും തന്നെയും മര്‍ദിച്ചതായി മാത്യൂസ് വ്യക്തമാക്കി. അവശരായ അച്ഛനും മകനും സമീപത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയം അക്രമികള്‍ കാര്‍ തല്ലിത്തകര്‍ത്തുവെന്നും മാത്യൂസ് പറഞ്ഞു. തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറുടെ സഹായത്തോടെ അടൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം ഇതിനകം രക്ഷപ്പെട്ടു. സംഘത്തിന്റേതെന്ന് കരുതുന്ന ഒരു സ്കൂട്ടര്‍ സംഭവസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മാത്യൂസും എബിൻ മാത്യൂസും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Read More » -
Kerala
‘തൊപ്പി’യെ കൊണ്ടുപോകേണ്ടിയിരുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്കായിരുന്നു, അല്ലാതെ പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നില്ല
വീടിന്റെ വാതിൽ തകർത്ത് എടുത്ത് പോലിസ് ജീപ്പിലിട്ട് കൊണ്ടുപോകുന്നതും ശേഷം സ്റ്റേഷനിൽ നടന്ന സംഭവവികാസങ്ങളും എല്ലാം കണ്ടാൽ അയാൾ ഏതോ പിടികിട്ടാപ്പുള്ളിയായി തോന്നും.പറഞ്ഞുവരുന്നത് “തൊപ്പി” എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിനെ കുറിച്ചാണ്. ആ ചെറുപ്പക്കാരൻ ഒരു പിടികിട്ടാപ്പുള്ളിയൊന്നുമായിരുന്നില്ല. അശ്ലീല പ്രയോഗം പൊതു ഇടങ്ങളിൽ പറഞ്ഞിട്ടുള്ള എത്ര പേർക്കെതിരെ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്? ഈ ചെറുപ്പക്കാരന്റെ പ്രവൃത്തിയെ വെള്ള പൂശുകയോ ന്യായീകരിക്കുകയോ അല്ല.ഒട്ടും താല്പര്യമില്ലാത്ത വിഷയവുമാണ്. അയാൾ വളർന്നു വന്ന സാഹചര്യങ്ങളെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ അയാൾ തന്നെ പറയുന്നുണ്ട്. തികച്ചും യാഥാസ്തിക മുസ്‌ലിം കുടുംബത്തിൽ ജനിച്ചു വളർന്ന, ഒരു സിനിമ കാണാനോ ടി വി കാണാനോ പോലും അനുവദിക്കാതിരുന്ന കുട്ടിക്കാലം, ഒരിക്കൽ വീഡിയോ ഗെയിമിനോടുള്ള അടങ്ങാത്ത ആഗ്രഹം മൂലം കടയിൽ നിന്നും പണം മോഷ്ടിച്ചു ഇറങ്ങിയോടുകയും പിടിയിലാവുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തിട്ടുണ്ട് എന്ന് അയാൾ തന്നെ വിവരിക്കുന്നുണ്ട്. അന്നുമുതൽ വീട്ടുകാർ ഒറ്റപ്പെടുത്തി. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട ജീവിതം ഒരു…
Read More » -
India
ബീഹാറിൽ അധ്യാപകരുടെ മര്‍ദ്ദനമേറ്റ പതിനഞ്ചുകാരന്‍ മരിച്ചു
പാട്ന:ബീഹാറിൽ അധ്യാപകരുടെ മര്‍ദ്ദനമേറ്റ പതിനഞ്ചുകാരന്‍ മരിച്ചു.പൊതുസ്ഥലത്ത് പുകവലിച്ചതായിരുന്നു കാരണം. ചമ്ബാരന്‍ സ്വദേശിയായ ബജ്‌രംഗി കുമാര്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബജ് രംഗി സുഹൃത്തുക്കള്‍ക്കൊപ്പം പുകവലിച്ചിരുന്നു. ഇതു കണ്ട അധ്യാപകൻ സ്‌കൂള്‍ കോമ്ബൗണ്ടിലേക്ക് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മയും സഹോദരിയും പറഞ്ഞു. കുട്ടിയെ ശരീരമാസകലം ബെല്‍റ്റ് കൊണ്ട് അടിച്ചതായും ഇവര്‍ പറയുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മുസാഫര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
India
ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസില്‍ മുൻ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് കോടതി
ഭുവനേശ്വർ:ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസില്‍ ഒഡിഷ മുൻ എംഎല്‍എ രാമമൂര്‍ത്തി ഗൊമാംഗോ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 1995 സെപ്തംബര്‍ 28നാണ് രാമമൂര്‍ത്തിയുടെ ഭാര്യ ശശിരേഖയുടെ പാതിവെന്ത മൃതദേഹം എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു രാമമൂര്‍ത്തിയുടെ വാദം. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഖര്‍വേല്‍നഗര്‍ പൊലീസ് പിന്നീട് കൊലപാതകക്കുറ്റം ചുമത്തി രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടുമാസത്തിനകം ജാമ്യം ലഭിച്ചു. 1990ലും 95ലും 2000ലും ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചിരുന്ന ആളാണ് രാമമൂർത്തി.ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പരിഗണിക്കുന്ന ഭുവനേശ്വറിലെ പ്രത്യേക കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
Read More » -
Kerala
ബസിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; വയോധികൻ അറസ്റ്റിൽ
കണ്ണൂർ:ബസില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. സംഭവത്തിൽ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി എം ആന്റണി(65)യെയാണ് തളിപ്പറമ്ബ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.13 വയസുകാരിക്കെതിരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.നിര്‍മാണ തൊഴിലാളിയായ ഇയാള്‍ പൂവ്വം മാന്യ മംഗത്ത് വാടക ക്വാർട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. ജൂൺ 24 ന് രാത്രി തളിപ്പറമ്ബില്‍ നിന്നും ആലക്കോട്ടെക്ക് പോകുന്ന ബസിലാണ് കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പ്രതിയെ തളിപ്പറമ്ബ് പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Read More » -
Kerala
പാട്ടുകാരുടെ ഗ്രാമം, പാലക്കാട്ടെ ‘വാൽമുട്ടി’ക്ക് സംഗീതം ജീവനാണ്
പാട്ടുകാരെ കൊണ്ട് സമ്പന്നമായൊരു ഗ്രാമമുണ്ട് പാലക്കാട്. ചിറ്റൂരിലെ വാൽമുട്ടി ഗ്രാമം. ഇവിടെ ഒരു വീട്ടിൽ ഒരാളെങ്കിലും പാട്ടുകാരായി ഉണ്ടാവും.അതുകൊണ്ട് തന്നെ ഗ്രാമത്തെ പാട്ട് ഗ്രാമമായി പ്രഖ്യാപിച്ചിരിക്കുകയാണ് നഗരസഭ. വാൽമുട്ടിയിലെ ഓരോ ആളുടെയും ഹൃദയതാളം പോലും പാട്ടിന്റെ താളത്തിലാണ്. സംഗീതം ഇവിടുത്തുകാർക്ക് പാരമ്പര്യമായി കിട്ടിയതാണ്. തുയിലുണർത്തുപാട്ട്, പുള്ളുവൻപാട്ട്, നല്ലമ്മപ്പാട്ട് തുടങ്ങിയ നാടൻപാട്ടുകൾ മുതൽ കർണാടക സംഗീതക്കച്ചേരിയും ചലച്ചിത്രഗാനമേളയും വരെ ഇവിടെ കേൾക്കാം. അറുപത്തഞ്ചോളം കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. ഇതിൽ അമ്പതോളം വീടുകളിൽ എല്ലാവരും ഗായകരാണ്. പാടാൻ പ്രായവും ഭാഷയും ഇവർക്ക് പ്രശ്നമല്ല. അത്രത്തോളം പാട്ടിനെ സ്നേഹിക്കുന്ന ഒരു ജനത മറ്റെവിടെയും ഉണ്ടാവില്ലെന്ന് ഇവിടെ എത്തുന്നവർക്ക് തോന്നിപ്പോവും. നാടിന്റെ നന്മയ്ക്കു വേണ്ടിയാണ് തങ്ങൾ പാടുന്നതെന്നാണ് ഇവർ പറയുന്നത്. ഗ്രാമത്തിൽ കെട്ടിട നിർമാണത്തൊഴിലാളികൾ മുതൽ സർക്കാർ ജീവനക്കാർ വരെ ഉണ്ടെങ്കിലും ഇവരെയെല്ലാം ചേർത്തു നിർത്തുന്നത് സംഗീതമാണ്. കഥകളി സംഗീതവും ഇവർക്ക് നന്നായി വഴങ്ങും. പൊറാട്ട് നാടകത്തിലും തുയിലുണർത്തു പാട്ടിലും പ്രശസ്തരായ പലരും…
Read More » -
Kerala
അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 30 ലക്ഷത്തോളം രൂപയും സ്വർണ്ണവും പിടികൂടി
മലപ്പുറം:അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 30 ലക്ഷത്തോളം രൂപയും സ്വർണ്ണവും പിടികൂടി.കൊണ്ടോട്ടിയിലാണ് സംഭവം. 29,84,700 രൂപയും 750.108 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.സംഭവത്തിൽ മൂന്നുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കുന്ദമംഗലം എര്‍ജിപ്പടി മണ്ടോട്ടി മുഹമ്മദ് ഷഹബാസ് (18), മധുര സ്വദേശി പാലുച്ചാമി രങ്കു (62), സീമാഗല്‍ പെച്ചമാമന്‍ സ്ട്രീറ്റിലെ മണികണ്ഠന്‍ (48) എന്നിവരാണ് കസ്റ്റഡിയിലായത്. കൊണ്ടോട്ടി ബൈപാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ച 5.30നായിരുന്നു സംഭവം. പൊലീസിന്റെ വാഹനം കണ്ട് പിറകോട്ടെടുക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച റെനോള്‍ട്ട് കാര്‍ മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു. ഇതോടെ നൈറ്റ് പട്രോളിങ് സംഘം വാഹനത്തിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്. എ.എസ്.ഐ വിജയന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഷുഹൈബ് എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. കൊണ്ടോട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ശരത് ചന്ദ്രബോസിന്റെ സാന്നിധ്യത്തില്‍ പണം എണ്ണി തിട്ടപ്പെടുത്തി.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Read More » -
Health
ആരോഗ്യം സർവ്വധനാൽ പ്രധാനം, അമ്പതുകടക്കുന്നവർ മറക്കാതിരിക്കുക ഈ അഞ്ചു കാര്യങ്ങള്‍
പ്രായം 40 കടക്കുമ്പോള്‍ ആരോഗ്യകാര്യങ്ങളില്‍ ജാഗരൂകരായിക്കണം. മാത്രമല്ല 50കഴിയുമ്പോള്‍ ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തുന്നത് വലിയ അപകടങ്ങള്‍ ഒഴിവാനും സഹായിക്കും . ഭക്ഷണം, വ്യായാമം, ഉറക്കം, മാനസിക സമ്മര്‍ദ്ദം (സ്‌ട്രെസ് ) എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ വിഷയങ്ങളിലെല്ലാം കരുതല്‍ വേണം. ഇതിനൊപ്പം തന്നെ മെഡിക്കല്‍ ചെക്കപ്പുകളും കൃത്യമായി ചെയ്യണം. ഇത്തരത്തില്‍ അമ്പത് വയസിലേക്ക് എത്തിയവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട അഞ്ച് പരിശോധനകള്‍ ഏതെല്ലാമാണെന്നാണ് ഇവിടെ പറയുന്നത് ഒന്ന് പ്രമേഹം അഥവാ ഷുഗര്‍ നേരത്തെ ഉള്ളതായി കണ്ടെത്തിയിട്ടില്ലാത്തവർ ആണെങ്കില്‍ നിര്‍ബന്ധമായും ഇതിനുള്ള പരിശോധന ചെയ്ത് തുടങ്ങണം. ഒരിക്കല്‍ മാത്രം ചെയ്താല്‍ പോര. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലുമോ പ്രമേഹ പരിശോധന നടത്തുക. കാരണം പ്രായമായവരെ ബാധിക്കാന്‍ സാധ്യതകളേറെയുള്ളൊരു രോഗമാണ് പ്രമേഹം. രണ്ട് ജീവിതശൈലീരോഗങ്ങളില്‍ പെടുന്ന കൊളസ്‌ട്രോള്‍ ആണ് അടുത്തതായി പരിശോധിക്കേണ്ടത്. പല അനുബന്ധപ്രശ്‌നങ്ങളിലേക്കും നമ്മെ നയിക്കാവുന്നൊരു അവസ്ഥയാണ് കൊളസ്‌ട്രോള്‍. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തെയെല്ലാം ഏറെ ബാധിക്കാം. അതിനാല്‍ തന്നെ കൊളസ്‌ട്രോള്‍…
Read More »