Month: June 2023
-
Kerala
ആദ്യവിവാഹം മറച്ചുവച്ച് സ്വർണവും ഭൂമിയും കാറും സ്ത്രീധനം വാങ്ങി രണ്ടാം വിവാഹം, കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എൽ.ഡി ക്ലാർക്ക് ശ്രീനാഥ് അകത്തായി
ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് തട്ടിപ്പു നടത്തിയ എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എൽഡി ക്ലാർക്ക് കൊല്ലം കൊട്ടാരക്കര മാങ്കോട് ശ്രീകലയിൽ ശ്രീനാഥിനെ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയിൽ നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച് 26 വയസ്സുള്ള യുവതിയെ വിവാഹം കഴിച്ച ശ്രീനാഥ് ഈ വിവാഹ ബന്ധം നിലനിൽക്കെ ചീരാണിക്കര സ്വദേശിയായ മറ്റൊരു യുവതിയെ ഒരു വർഷം മുൻപ് വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം ചെയ്തു. വിവാഹത്തിന് സ്ത്രീധനമായി 70 പവൻ സ്വർണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്റ്റ് കാറും കൈപ്പറ്റി. രണ്ടാമതു വിവാഹം കഴിച്ച യുവതി പ്രതിയുടെ ആദ്യ വിവാഹത്തെപ്പറ്റി അറിഞ്ഞതോടെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ഡി. ശില്ലയുടെ ഉത്തരവ് പ്രകാരം തുടരന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. വിവാഹങ്ങളുടെ തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്ത് നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം…
Read More » -
NEWS
വിമാനക്കമ്പനികളുടെ ആകാശക്കൊള്ള;പ്രവാസികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാർ
തിരുവനന്തപുരം: ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്ബനികള്‍ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പ്രവാസികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പരിഹാര നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നു.ഗള്‍ഫ് മേഖലയില്‍ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് അവലോകനയോഗം ചേര്‍ന്നത്. ഇന്ത്യയില്‍ നിന്നുളള വിമാനകമ്ബനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്ബനിയുമായി പ്രാഥമിക ചര്‍ച്ച നടത്താൻ യോഗത്തില്‍ തീരുമാനമായി. ഇതിനായി സിയാല്‍ എംഡിയേയും നോര്‍ക്ക വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. നേരത്തെ കേരള സർക്കാർ വിമാനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിൽ നിന്നും ബഡ്ജറ്റ് എയർലൈൻസ് നടത്താൻ തീരുമാനിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല.
Read More » -
India
യച്ചൂരി മുതൽ എംഎ ബേബി വരെ പണം കൊടുക്കണം; പറ്റ് ബുക്ക് പ്രദർശിപ്പിച്ച് ഡൽഹിയിലെ കാൻറ്റീൻ
ന്യൂഡൽഹി:യച്ചൂരി, എ വിജയരാഘവൻ, എംഎ ബേബി എന്നിവരെല്ലാം കാൻ്റീനിലെ പറ്റു ബുക്കില്‍ പേരുകാരാണ്. 132 രൂപയാണ് യച്ചൂരി നല്‍കാനുള്ളത്. എ വിജയരാഘവൻ 24 രൂപയും എംഎ ബേബി 255 രൂപയും കാൻ്റീനില്‍ അടയ്ക്കാനുണ്ട്. 1,165 രൂപ പറ്റുള്ള അശോക് ധാവ്‌ലെയാണ് ഏറ്റവും വലിയ തുക കാൻ്റീനില്‍ നല്‍കാനുള്ളത്. ഡല്‍ഹിയിലെ ഭായ് വീര്‍ സിംഗ് മാര്‍ഗ്ഗിലെ വഴി നീളെ ഗുല്‍മോഹര്‍, ശതൂഷ്, ബോധി, വേപ്പ്, അശോകം എന്നിങ്ങനെ ധാരാളം മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നുണ്ട്.ആ വഴി കടന്നെത്തിയാല്‍, സിപിഎം ആസ്ഥാനമായ എകെജി ഭവനാണ്. എകെജി ഭവൻ്റെ താഴത്തെ നിലയിലുള്ള കാൻ്റീനില്‍ കാലം മുന്നോട്ടു നീങ്ങാൻ മടിച്ച് നില്‍ക്കുന്നു. കാൻ്റീനില്‍ ഒന്നു കയറി വിലവിവരപ്പട്ടിക പരിശോധിച്ചാല്‍, പതിറ്റാണ്ടുകള്‍ പിന്നിലേക്ക് സഞ്ചരിച്ചതായി തോന്നും. ചപ്പാത്തിയും പച്ചക്കറികളും പരിപ്പു കറിയും ചോറും അടങ്ങുന്ന ഒരു പ്ലേറ്റ് ഭക്ഷണത്തിന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ നല്‍കേണ്ട വില വെറും പന്ത്രണ്ടു രൂപയാണ്. മുഴുവൻ സമയക്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന പാര്‍ട്ടിയുടെ മുന്നണിപ്പോരാളികളായ മുതിര്‍ന്ന…
Read More » -
Kerala
മറുനാടൻ മലയാളി ചാനല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജ രേഖ ഉപയോഗിച്ച്:പി വി അൻവര്‍ എംഎല്‍എ
മറുനാടൻ മലയാളി ചാനല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജ രേഖ ഉപയോഗിച്ചെന്ന് പി വി അൻവർ എംഎൽഎ.വിവരാവകാശ നിയമപ്രകാരമുള്ള രേഖ സഹിതമാണ്ചാനല്‍ ഉടമ ഷാജൻ സ്കറിയയുടെ കൃത്രിമം അൻവർ പുറത്തുവിട്ടത്. വ്യാജമായി സൃഷ്ടിച്ച ഫോണ്‍ ബില്ലാണ് കമ്ബനി രാജിസ്റ്റര്‍ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് ബിഎസ്‌എൻഎല്‍ തന്നെ നല്‍കിയ മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ രേഖ നിര്‍മ്മിച്ച് അത് മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത് ബിഎസ്‌എൻഎല്ലിന് തന്നെ നിയമനടപടി സ്വീകരിക്കാവുന്ന വിഷയമാണെന്നും അൻവര്‍ പറയുന്നു. ഷാജൻ സ്കറിയയെ ഓഫീസില്‍നിന്ന് താഴെ ഇറക്കുമെന്നും, പൂട്ടിക്കുമെന്ന് പറഞ്ഞാല്‍ പൂട്ടിക്കുമെന്നും അൻവര്‍ ഇന്നലെ ഫെയ്സ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. കമ്ബനിയുടെ നിലവിലെ രജിസ്ട്രേഷൻ ക്യാൻസല്‍ ചെയ്യിപ്പിച്ചിരിക്കുമെന്നും അൻവര്‍ പറഞ്ഞിരുന്നു. അതേസമയം വാസ്തവമില്ലാത്ത വാര്‍ത്തകള്‍ നല്‍കി കുപ്രസിദ്ധനായ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആളുകള്‍ രംഗത്ത്.ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച് ഷാജന്‍ സ്‌കറിയയെ കൈകാര്യം ചെയ്ത രാജേഷ് കൃഷ്ണയാണ് പ്രകോപനത്തിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് എതിരെ വരെ നീണ്ട തരംതാണ അസഹനീയമായ സൈബര്‍…
Read More » -
India
ഒഡിഷ അപകടത്തിൽ പെട്ടത് 3 ട്രെയിനുകള്‍, മരണം 250 കടന്നു, 1000ലധികം പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ നാല് തൃശ്ശൂർ സ്വദേശികളും; 48 ട്രെയിനുകള്‍ റദ്ദാക്കി
രാജ്യത്തെയാകെ ഞെട്ടിച്ച ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഇതിനോടകം 50 പേര്‍ മരിച്ചു. അപകടത്തില്‍ 1000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അപകട സ്ഥലത്തു നിന്ന് 130 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് ഒഡിഷ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സുധാന്‍ഷു സാരംഗി പറഞ്ഞു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. വെള്ളിയാഴ്ച രാത്രി 7.20 ഓടേയാണ് അപകടം നടന്നത്. ബെംഗളൂരുവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം പാളംതെറ്റി മറിഞ്ഞാണ് ആദ്യ അപകടം സംഭവിച്ചത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളില്‍ ഇടിച്ചുമറിഞ്ഞു. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചു. ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ പത്തിലേറെ കോച്ചുകള്‍ പാളംതെറ്റി മറിഞ്ഞു. ഇരു ട്രെയിനിലെയുമായി 20ഓളം ബോഗികളാണ് പാളം തെറ്റി മറിഞ്ഞത്. കൂട്ടിയിടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി.…
Read More » -
Kerala
അരിക്കൊമ്പൻ പത്തനംതിട്ടയിൽ
പത്തനംതിട്ട: വനാതിര്‍ത്തിയിലൂടെ അരിക്കൊമ്ബൻ വെച്ചൂച്ചിറയിലെത്തി. വെച്ചൂച്ചിറ എണ്ണൂറാം വയല്‍ സിഎംഎസ് എല്‍പി സ്‌കൂളിലാണ് സംഭവം. അരിക്കൊമ്ബൻ എന്ന് പേര് നല്‍കിയ റോബോട്ടിക് ആനയാണ് ഇക്കൊല്ലത്തെ പ്രവേശനോത്സവത്തിന് കുട്ടികളെ വരവേറ്റത്. ഇലട്രിക്ക് ആനയെ കണ്ടതോടെ കുട്ടികള്‍ ആവേശത്തിലായി. രാവിലെ മുതല്‍ അരിക്കൊമ്ബനെ കാണാൻ കുട്ടികള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടമാണ് വിദ്യാലയത്തിലെത്തിയത്. കുട്ടികളെ വരവേറ്റ അരിക്കൊമ്ബൻ അവര്‍ക്ക് സല്യൂട്ട് നല്‍കുകയും ചെയ്തു. പ്രവേശനോത്സവ ദിനത്തില്‍ അരിക്കൊമ്ബനെ എത്തിക്കുമെന്ന് കുട്ടികള്‍ക്ക് പ്രധാനാധ്യാപകനും സഹ അധ്യാപകരും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ആനയെ കൂടാതെ അന്യഗ്രഹ ജീവികള്‍, പറക്കുംതളികകള്‍, സ്‌പേസ് ഷിപ്പുകള്‍, ആകാശ ഗോളങ്ങള്‍ തുടങ്ങിയവയും കുട്ടികളെ ആകര്‍ഷിക്കാനായി സ്‌കൂളില്‍ ഉണ്ടായിരുന്നു.
Read More » -
India
വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരവുമായി ഇന്ത്യന്‍ റെയില്‍വെ
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരവുമായി ഇന്ത്യന്‍ റെയില്‍വെ. വീരമൃത്യു വരിച്ച മലയാളി ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ലെഫ്റ്റനന്ററ് കേണല്‍ അരുണ്‍ ഖേത്രപല്‍ തുടങ്ങിയവരുടെ പേരുകൾ ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് നല്‍കിയാണ് റയിൽവേയുടെ ആദരം. ‘നമ്മുടെ ജവാന്‍മാരോടുള്ള ആദരസൂചകമായി ഉത്തര റെയില്‍വേ പുതിയ ഡീസല്‍ എഞ്ചിനുകള്‍ക്ക് വീരമൃത്യ വരിച്ച ജവാന്‍മാരുടെ പേര് നല്കുകയാണെന്നും രാജ്യത്തിനായി അവര്‍ ചെയ്ത ത്യാഗത്തെ സ്മരിക്കുന്നുവെന്നും’ ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനൊപ്പമാണ് പേരുകള്‍ നല്‍കിയ ട്രെയിന്‍ എഞ്ചിനുകളുടെ ചിത്രവും വിഡിയോയും റെയില്‍വേ പങ്കുവെച്ചത്.
Read More » -
India
മരണം 233;ഒഡീഷയിൽ അപകടത്തിൽപ്പെട്ടത് രണ്ടു യാത്രാതീവണ്ടികളടക്കം മൊത്തം മൂന്ന് തീവണ്ടികള്‍
ഭുവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി റയിൽവെ. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസും (12841) , യശ്വന്ത്പുര്‍- ഹൗറ (12864) എക്സ്പ്രസും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. കോറോമാണ്ടല്‍ എക്സ്പ്രസിന്റെ പത്തോളം കോച്ചുകള്‍ പാളം തെറ്റിയെന്ന് റെയില്‍വേ വക്താവ് അമിതാഭ് ഷര്‍മ അറിയിച്ചു. പാളം തെറ്റിയ ട്രെയിൻ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണതാണ് യശ്വന്ത്പുര്‍- ഹൗറ ട്രെയിൻ കൂടി അപകടത്തില്‍പ്പെടാൻ കാരണം. ഇതോടെ യശ്വന്ത്പുറില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും അപകടത്തില്‍പ്പെട്ടു. ഈ ട്രെയിനിന്റെമൂന്ന്-നാല് കോച്ചുകള്‍ അപകടത്തില്‍പ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുഡ്സ് ട്രെയിൻ കൂട്ടിയിടിച്ചാണ് കോറോമാണ്ടല്‍ എക്സ്പ്രസ് പാളം തെറ്റിയത്.അപകടത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി.ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. അതേസമയം ഒഡീഷയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ മരണം 233 ആയി. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ…
Read More » -
Movie
ഡിനോ ഡെന്നിസ്- മമ്മൂട്ടി സിനിമ ‘ബസൂക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യഗയിം ത്രില്ലർ ചിത്രമായ ‘ബസൂക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്യുന്ന വിവരം മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.അതു കൊണ്ടു തന്നെ പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ചതു പോലെ തന്നെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റം നൂതനമായ ഒരു പ്രമേയമാണീ ചിത്രത്തിന്റേത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ചിത്രത്തിൻ്റെ അവതരണം. നിരവധി ഗറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏറെ കൗതുകവും, സസ്പെൻസും കോർത്തിണക്കിയ കഥാപാത്രമാണ് മമ്മുട്ടിയുടേത്. കഥാപാത്രത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് അണിയറ പ്രവർത്തകർ വിവരങ്ങ ഒന്നും തന്നെ പുറത്തുവിടുന്നില്ല പാൻ ഇൻഡ്യൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൽ പ്രശസ്ത ദക്ഷിണേന്ത്യൻ താരം ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ,…
Read More » -
NEWS
സ്വയം അഹംബോധവും അപരനില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്ന പെരുമാറ്റം അപകടത്തിലേയ്ക്കു നയിക്കും
വെളിച്ചം ആ ബീച്ചിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു അരയന്നം. അപ്പോഴാണ് കാക്ക അടുത്തെത്തിയത്. കാക്ക അരയന്നത്തോട് ചോദിച്ചു: “നിനക്ക് എന്റെയത്ര വേഗത്തില്‍ പറക്കാന്‍ ആകുമോ? എന്നെപ്പോലെ അഭ്യാസം കാണിക്കാനാകുമോ? നിനക്ക് ചിറകടിക്കാനറിയാം എന്നെല്ലാതെ എന്നപ്പോലെ നന്നായി പറക്കാനറിയുമോ? ” അരയന്നം കാണാന്‍ കാക്ക കുറെ അഭ്യാസങ്ങളും കാണിച്ചു. അപ്പോള്‍ അരയന്നം ചോദിച്ചു: “നിങ്ങള്‍ക്ക് കഴിവുകളുണ്ട്. പക്ഷേ എന്തിനാണ് ഇത്ര ധാര്‍ഷ്ട്യത്തോടെ എന്നെ .കളിയാക്കുന്നത്…?” കാക്ക പറഞ്ഞു: “എനിക്കു വെല്ലുവിളി ഉയര്‍ത്തുന്ന എന്തെങ്കിലും നീ ചെയ്താല്‍ ഞാന്‍ കളിയാക്കല്‍ നിര്‍ത്താം.” അരയന്നം കാക്കയെ കടലിനുമുകളിലൂടെ പറക്കാന്‍ ക്ഷണിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും കാക്ക ആകെ ക്ഷീണിച്ചു. എങ്കിലും പുറത്തുകാണിച്ചില്ല. തളര്‍ന്നു കടലില്‍ വീഴാറായപ്പോള്‍ അരയന്നം കാക്കയെ തന്റെ ചുമലില്‍ താങ്ങി നിര്‍ത്തി. നന്ദിപറയാനുളള ശേഷിപോലും അപ്പോള്‍ ആ കാക്കയ്ക്ക് ഉണ്ടായിരുന്നില്ല. എല്ലാ ചിറകുകളും ഒരുപോലെയല്ല,. എല്ലാ കാലുകള്‍ക്കും ഒരേ വേഗമല്ല. എല്ലാ കരങ്ങള്‍ക്കും ഒരേ കരവിരുതല്ല. എല്ലാവരും തന്നെപ്പോലെയാകണമെന്ന പിടിവാശി രണ്ട്…
Read More »