KeralaNEWS

അരിക്കൊമ്പൻ പത്തനംതിട്ടയിൽ

പത്തനംതിട്ട: വനാതിര്‍ത്തിയിലൂടെ അരിക്കൊമ്ബൻ വെച്ചൂച്ചിറയിലെത്തി. വെച്ചൂച്ചിറ എണ്ണൂറാം വയല്‍ സിഎംഎസ് എല്‍പി സ്‌കൂളിലാണ് സംഭവം.

അരിക്കൊമ്ബൻ എന്ന് പേര് നല്‍കിയ റോബോട്ടിക് ആനയാണ് ഇക്കൊല്ലത്തെ പ്രവേശനോത്സവത്തിന് കുട്ടികളെ വരവേറ്റത്. ഇലട്രിക്ക് ആനയെ കണ്ടതോടെ കുട്ടികള്‍ ആവേശത്തിലായി. രാവിലെ മുതല്‍ അരിക്കൊമ്ബനെ കാണാൻ കുട്ടികള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടമാണ് വിദ്യാലയത്തിലെത്തിയത്. കുട്ടികളെ വരവേറ്റ അരിക്കൊമ്ബൻ അവര്‍ക്ക് സല്യൂട്ട് നല്‍കുകയും ചെയ്തു.

 

പ്രവേശനോത്സവ ദിനത്തില്‍ അരിക്കൊമ്ബനെ എത്തിക്കുമെന്ന് കുട്ടികള്‍ക്ക് പ്രധാനാധ്യാപകനും സഹ അധ്യാപകരും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ആനയെ കൂടാതെ അന്യഗ്രഹ ജീവികള്‍, പറക്കുംതളികകള്‍, സ്‌പേസ് ഷിപ്പുകള്‍, ആകാശ ഗോളങ്ങള്‍ തുടങ്ങിയവയും കുട്ടികളെ ആകര്‍ഷിക്കാനായി സ്‌കൂളില്‍ ഉണ്ടായിരുന്നു.

Back to top button
error: