Month: June 2023
-
Movie
പ്രേംനസീറും വിധുബാലയും ഉണ്ണിമേരിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ശശികുമാറിന്റെ ‘മിനിമോൾ’ വെള്ളിത്തിരയിലെത്തിയിട്ട് 46 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശശികുമാറിന്റെ ‘മിനിമോൾ’ക്ക് 46 വയസ്സായി. 1977 ജൂൺ 3 ന് റിലീസ് ചെയ്‌ത ഈ ചിത്രത്തിലാണ് പ്രശസ്‌തമായ ‘കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന പാട്ടുള്ളത്. ‘എന്ത് സമ്മാനം മിനിമോൾക്കെന്ത് സമ്മാനം’ എന്നൊരു ഹിറ്റ് ഗാനം കൂടിയുണ്ടായിരുന്നു. പാപ്പനംകോട് ലക്ഷ്‌മണന്റെ രചന. പ്രേംനസീർ, വിധുബാല, ഉണ്ണിമേരി എന്നിവർ മുഖ്യവേഷങ്ങൾ ചെയ്‌തു. സോമനെ (നസീർ) പഠിപ്പിക്കാൻ സഹായിച്ച പണിക്കരുടെ മകൾ നിർമ്മലയ്ക്ക് (വിധുബാല) സോമനോട് മൗനാനുരാഗം. സോമൻ അതറിയാതെ സമ്പന്നയായ ഉഷയുടെ (ഉണ്ണിമേരി) സ്‌നേഹത്തിന് കീഴടങ്ങുന്നു. ഉഷയുടെ അച്ഛന് ആ ബന്ധം ഇഷ്ടമില്ലാത്തതിനാൽ സോമനും അമ്മായിയച്ഛനും ശത്രുതയിലാണ്. സോമൻ-ഉഷമാർക്ക് മിനിമോൾ ജനിച്ചു. സോമന്റെ അനുവാദമില്ലാതെ കുഞ്ഞിന്റെ ജന്മദിനത്തിന് ഉഷ സ്വന്തം വീട്ടിൽ പോയത് സോമന് ഇഷ്ടമായില്ല. സോമൻ കുഞ്ഞിനെ എടുത്ത് കൊണ്ട് പോന്നു. കോടതിക്കേസായി. മിനിമോളുടെ കസ്‌റ്റഡി അമ്മയായ ഉഷയ്ക്ക്. മിനിമോൾ അമ്മയുമൊത്ത് മദ്രാസിലേയ്ക്ക് യാത്രയാവുകയാണ്. അച്ഛനെ പിരിഞ്ഞിരിക്കാൻ വയ്യാത്ത മിനിമോൾ പ്ലെയിനിൽ കയറാതെ സോമന്റെ…
Read More » -
Local
കുരുമുളക് കച്ചവടത്തിലൂടെ വയനാട്ടിലെ മലഞ്ചരക്ക് വ്യാപാരികളെ കോടികൾ തട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് വലയിൽ കുടുങ്ങി
വയനാട് ജില്ലയിൽ കോടികളുടെ തട്ടിപ്പ് നടത്തി അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെ വെള്ളമുണ്ട പോലീസ് അകത്താക്കി. 1090 കിന്റൽ കുരുമുളക് കടത്തി മൂന്ന് കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദ് ഗാനിയാനി(59)യെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്ന സ്ഥലങ്ങളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 109000 കിലോയോളം വരുന്ന കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി ജി.എസ്.ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപ നൽകാതെ വഞ്ചിച്ചു എന്ന കുറ്റത്തിന് വെള്ളമുണ്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു തട്ടിപ്പ്. സമാന കുറ്റകൃത്യങ്ങളിലുൾപെട്ട പ്രതി മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗരക്ഷകരോടൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു. സുരക്ഷക്കായി പ്രതി ആയുധധാരികളായ അംഗരക്ഷകരെ വച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടും അതൊന്നും വക വെക്കാതെ പ്രതി…
Read More » -
Kerala
കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം 80 ലക്ഷം കാസര്‍കോട്ട് വിറ്റ ടിക്കറ്റിന്, ഭാഗ്യവാൻ ഹസൈനാര്‍
കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സര്‍ക്കാര്‍ ലോട്ടറി കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് കാസർകോട് ബന്തിയോട് വിറ്റ ടിക്കറ്റിന്. ബന്തിയോട് അടുക്കത്തെ ഹസൈനാറാണ് ഈ ഭാഗ്യവാന്‍. ലോട്ടറി സ്റ്റാൾ ഉടമ പ്രസാദ് പ്രവാസിയായ ഹസൈനാര്‍ മകനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ടിക്കറ്റെടുത്തത്. ബന്തിയോട്ടെ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള നന്ദനം ലോട്ടറി സ്റ്റാളില്‍ നിന്നായിരുന്നു ടിക്കറ്റ് എടുത്തത്. കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേര്‍ക്ക് നല്‍കും. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവര്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
Read More » -
Business
നിയന്ത്രണങ്ങളുമായി പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്; നിലവിലുള്ള അക്കൗണ്ട് ഉടമകളെ ബാധിക്കില്ല
ദില്ലി: പുതിയ ഡിജിറ്റൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി). അതേസമയം, ഉപഭോക്താക്കൾക്ക് പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന സേവിംഗ്‌സ്, റെഗുലർ സേവിംഗ്‌സ്, പ്രീമിയം സേവിംഗ്‌സ് അക്കൗണ്ടുകൾ എന്നിങ്ങനെയുള്ള മറ്റ് തരത്തിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾ ഇപ്പോഴും തുറക്കാനാകും. പുതിയ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചെങ്കിലും അത് നിലവിലുള്ള അക്കൗണ്ട് ഉടമകളെ ബാധിക്കില്ലെന്നും എല്ലാ സേവനങ്ങളും തുടർന്നും ലഭിക്കുന്നതാണെന്നും ഐപിപിബി അറിയിച്ചു. പുതിയ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിക്കുന്നത് തടഞ്ഞത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടിന്റെ പ്രധാന സവിശേഷതകളും നേട്ടങ്ങളും പേപ്പർവർക്കുകളില്ലാതെ വേഗത്തിലും അനായാസമായും സ്വയം രജിസ്ട്രേഷൻ നടത്താം. തടസ്സമില്ലാത്ത ഓൺലൈൻ ഇടപാടുകൾക്കായി റുപേ വെർച്വൽ ഡെബിറ്റ് കാർഡ് നൽകുന്നു. പ്രതിമാസ ഇ-സ്റ്റേറ്റ്‌മെന്റുകൾ സൗജന്യമായി സ്വീകരിക്കുക. ബിൽ പേയ്‌മെന്റ്, റീചാർജ് ഓപ്ഷനുകൾ ലഭ്യമാണ്. മിനിമം പ്രതിമാസ ശരാശരി ബാലൻസ് ആവശ്യമില്ല. പ്രാഥമിക ബാലൻസ് ആവശ്യമില്ലാതെ…
Read More » -
Kerala
മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാര്‍; ജൂൺ 8 മുതൽ വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ
തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസമാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്കാണ് പെൻഷൻ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. അതിനിടെ കടമെടുപ്പ് അനുമതി വൈകിപ്പിച്ചും ഗ്രാൻറ് വെട്ടിച്ചുരുക്കിയുമുള്ള കേന്ദ്ര കടുംപിടുത്തങ്ങൾ കാരണം സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്താനുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തുന്നതായുള്ള വിവരം പുറത്ത് വരുന്നുണ്ട്. ക്ഷേമ പെൻഷൻ മൂന്ന് മാസത്തിലൊരിക്കലാക്കുന്നത് അടക്കം ബദൽ നിർദ്ദേശങ്ങളാണ് ധനവകുപ്പിന്റെ സജീവ പരിഗണനയിലുള്ളത്.
Read More » -
LIFE
സിനിമ കാണാതെ റിവ്യു പറഞ്ഞു; ആറാട്ടണ്ണന് അടിയുടെ ആറാട്ട്
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നു. പിന്നാലെ സന്തോഷിന്റേതായി പുറത്തുവന്ന വീഡിയോകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. സിനിമ റിവ്യുകളും ഇക്കൂട്ടത്തിൽപ്പെടും. ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് എതിരെ കയ്യേറ്റം നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ‘വിത്തിൻ സെക്കൻഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാണ് ആരോപണം. കൊച്ചി വനിതവിനീത തിയറ്ററിലാണ് സംഭവം നടന്നത്. സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററിൽ നിന്ന് ഇറങ്ങി. സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം. സന്തോഷ് വർക്കിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുക ആണ്. കാശ് വാങ്ങിയാണ് സന്തോഷ് നെഗറ്റീവ് റിവ്യു പറഞ്ഞതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. “എനിക്ക് പടം ഇഷ്ടപ്പെടാതെ പോയതാണ്. ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങി പോയി. എന്നെ…
Read More » -
India
ഒഡീഷയിലെ ടെയിൽ അപകടം, 50 യാത്രക്കാര്‍ മരിച്ചു; 300 ഓളം പേര്‍ക്ക് പരുക്ക്
പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസ് ഒഡീഷയില്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 50ലധികം പേർ മരിച്ചു. വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ വാർത്ത റെയിൽവേ അധികൃതരോ സർക്കാരോ സ്ഥിരീകരിച്ചിട്ടില്ല. ബാലസോര്‍ ജില്ലയിലെ ബഹാനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് കൂട്ടിയിടി ഉണ്ടായത്. ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോകുകയായിരുന്നു ഗുഡ്സ് ട്രെയിൻ. മറിഞ്ഞ ബോഗികൾക്കിടയിൽ 300ലധികം പേർ കുടുങ്ങിയതായാണ് വിവരം. പരുക്കേറ്റ നിരവധി പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ചുമതലപ്പെടുത്തി. ബാലസോർ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രത്യേക സംഘത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട്…
Read More » -
Local
ഹോട്ടൽ മാലിന്യനീക്കം സംബന്ധിച്ച തർക്കം; കടനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ സിപിഎം – കേരള കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി
കോട്ടയം: കോട്ടയം കടനാട് ഗ്രാമപഞ്ചായത്തിൽ സിപിഎം കേരള കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കേരള കോൺഗ്രസ് നേതാവ് ജെയ്സൺ പുത്തെൻകണ്ടെത്ത്, സി പിഎം നേതാവ് വി ജി സോമൻ എന്നിവർ തമ്മിൽ ആണ് കൈയ്യങ്കാളി നടന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ജനകീയ ഹോട്ടലിലെ മാലിന്യം നീക്കുന്നത് സംബന്ധിച്ച തർക്കമായിരുന്നു സംഘർഷത്തിന് കാരണം.
Read More » -
LIFE
നാദിറ പ്രണയിച്ചാൽ നെഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും! ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങളുടെ കൂമ്പാരം
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഫൈനലിലേക്ക് ഷോ അടുക്കുന്തോറും പ്രശ്നങ്ങളുടെ കൂമ്പാരമാണ് ബിബി വീട്ടിൽ. എപ്പോഴും ശത്രുപക്ഷത്തുള്ള അഖിൽ മാരാരും ജുനൈസുമാണ് ഇത്തവണ ജയിലിൽ കിടന്നത്. അഖിലുമായുള്ള തർക്കത്തിനിടെ നാദിറയും സാഗറും തമ്മിലുള്ള പ്രശ്നം എടുത്തിടുകയും രംഗം വഷളാകുകയും ചെയ്തിരുന്നു. ട്രാൻസ് വുമണിനെ പ്രണയിച്ചാൽ നെഗറ്റീവ് ആകുമെന്നും സാഗറിന് കുടുംബം ഉണ്ടെന്നും ജുനൈസ് പറഞ്ഞെന്ന് നാദിറ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ബിബി ഹൗസിൽ തർക്കം. നാദിറ പ്രണയിച്ചാൽ നെഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും എന്നാണ് ജുനൈസ് പറഞ്ഞതെന്നാണ് അഖിൽ പറയുന്നത്. ഇവിടെ പ്രേമിച്ച് കെട്ടിയവരും പ്രണയം സ്ട്രാറ്റജി ആക്കിയവരും ഉണ്ട്. നാദിറ പ്രണയിച്ചപ്പോൾ ജുനൈസിന് അങ്ങനെ തോന്നണമെങ്കിൽ കപടപുരോഗമനവാദി എന്നല്ലാതെ ഇവനെ ഞാൻ എന്ത് വിളിക്കണമെന്നും അഖിൽ ചോദിക്കുന്നുണ്ട്. ജുനൈസ് അല്ലാതെ ഇക്കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് നാദിറയും പറയുന്നുണ്ട്. പിന്നാലെ മറുപടിയുമായി ജുനൈസും എത്തി. “ഇവിടെ നാദിറയുടെ പ്രണയത്തെ ഏറ്റവും ബഹുമാനത്തോടെ നോക്കി…
Read More » -
Kerala
ബക്കറ്റ് പിരിവിന്റെ റിഫൈന്‍ഡ് ഫോമാണ് സ്‌പോണ്‍സര്‍ഷിപ്പ്; ലോക കേരളസഭകൊണ്ട് സാധാരണ പ്രവാസികള്‍ക്കും കേരളീയര്‍ക്കും ഒരു ഗുണവും ഉണ്ടാവുന്നില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോക കേരളസഭകൊണ്ട് സാധാരണ പ്രവാസികൾക്കും കേരളീയർക്കും ഒരു ഗുണവും ഉണ്ടാവുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബക്കറ്റ് പിരിവിന്റെ പുതിയ പതിപ്പാണ് സ്‌പോൺസർഷിപ്പ് എന്ന പേരിൽ നടത്തുന്നത്. ആളുകൾ വൈകിട്ട് പോയിരിക്കുന്ന ടൈംസ് സ്‌ക്വയറിൽ സമ്മേളനം നടത്തുന്നു എന്ന് പറഞ്ഞാൽ, എന്താണ് നടക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു. ലോക കേരളസഭ ധൂർത്താണെന്നും വരേണ്യവർഗത്തിനുവേണ്ടിയുള്ള ഏർപ്പാടാണെന്നും മനസിലാക്കിയതോടെയാണ് കഴിഞ്ഞ രണ്ടുവർഷവും പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രി അമേരിക്കയിൽ പോകുമ്പോൾ അദ്ദേഹത്തെ കാണണമെങ്കിൽ പണം കൊടുക്കണമെന്ന് പറയുന്നതിന്റെ അർഥമെന്താണ്? കേരളത്തിലെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കിൽ പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് ഏർപ്പാടാണ്? കേരളത്തിലെ മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കണമെങ്കിൽ പണം കൊടുക്കണമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്ത ഏർപ്പാടാണെന്നും ചെന്നിത്തല പറഞ്ഞു. പൂച്ച പാലുകുടിക്കുന്നതുപോലെ ഒന്നും അറിയാതെ തട്ടിപ്പും വെട്ടിപ്പും നടത്തുന്നു. അത് കണ്ടുപിടിച്ചതിന്റെ പ്രതിഷേധമാണ് എ.കെ. ബാലന്. ഈ ലോക കേരളസഭകൊണ്ട് പ്രവാസി ലോകത്തിന് എന്ത് പ്രയോജനമുണ്ടാകുന്നു? മുഖ്യമന്ത്രി ഇത്രയും നാൾ നടത്തിയ വിദേശയാത്രകൊണ്ട് കേരളത്തിന് എന്ത്…
Read More »