വ്യാജമായി സൃഷ്ടിച്ച ഫോണ്‍ ബില്ലാണ് കമ്ബനി രാജിസ്റ്റര്‍ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് ബിഎസ്‌എൻഎല്‍ തന്നെ നല്‍കിയ മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ രേഖ നിര്‍മ്മിച്ച് അത് മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത് ബിഎസ്‌എൻഎല്ലിന് തന്നെ നിയമനടപടി സ്വീകരിക്കാവുന്ന വിഷയമാണെന്നും അൻവര്‍ പറയുന്നു.
ഷാജൻ സ്കറിയയെ ഓഫീസില്‍നിന്ന് താഴെ ഇറക്കുമെന്നും, പൂട്ടിക്കുമെന്ന് പറഞ്ഞാല്‍ പൂട്ടിക്കുമെന്നും അൻവര്‍ ഇന്നലെ ഫെയ്സ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. കമ്ബനിയുടെ നിലവിലെ രജിസ്ട്രേഷൻ ക്യാൻസല്‍ ചെയ്യിപ്പിച്ചിരിക്കുമെന്നും അൻവര്‍ പറഞ്ഞിരുന്നു.
അതേസമയം വാസ്തവമില്ലാത്ത വാര്‍ത്തകള്‍ നല്‍കി കുപ്രസിദ്ധനായ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആളുകള്‍ രംഗത്ത്.ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച് ഷാജന്‍ സ്‌കറിയയെ കൈകാര്യം ചെയ്ത രാജേഷ് കൃഷ്ണയാണ് പ്രകോപനത്തിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് എതിരെ വരെ നീണ്ട തരംതാണ അസഹനീയമായ സൈബര്‍ ബുള്ളിയിങ്ങാണ് ഷാജന്‍ സ്‌കറിയ നടത്തിയിരിന്നതെന്നും ഇതില്‍ സഹികെട്ടാണ് ഒടുവില്‍ കൈകാര്യം ചെയ്യേണ്ടി വന്നതെന്നും രാജേഷ് വെളിപ്പെടുത്തി. തന്റെ പ്രവര്‍ത്തിയുടെ കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് അടക്കം ആര്‍ക്കും എതിരഭിപ്രായമില്ലെന്നും രാജേഷ് ചൂണ്ടികാട്ടി.
2017 ല്‍ ഒരു പരിപാടിയുടെ വാര്‍ത്തയിടാന്‍ അതിന്റെ സംഘാടകരോട് ഷാജന്‍ സ്‌കറിയ പൈസ ചോദിച്ചത് താന്‍ ചോദ്യം ചെയ്‌തെന്നും അന്ന് മുതല്‍ തന്നോടുള്ള വൈരാഗ്യം ഷാജന് തുടങ്ങിയെന്നും രാജേഷ് രാജേഷ് വ്യക്തമാക്കി. ജിഷാ വധക്കേസില്‍ ഇലക്ഷന്‍ വരെ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ നിരന്തരം കള്ളങ്ങള്‍ പ്രചരിപ്പിച്ച് വോട്ടെടുപ്പിന് ശേഷം ‘ ഇതുവരെ എഴുതിയതെല്ലാം കഥകളാണെന്ന് കരുതി മറന്നേക്കൂ’ എന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തതോടെ ഇത് ഇരട്ടിച്ചു,
‘ഫ്രോഡ് ‘ എന്ന വാക്ക് ചേര്‍ത്തായി പിന്നീടുള്ള സംസാരമെല്ലാം.തന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരെയും അനാവശ്യ സൈബര്‍ ആക്രമണമാണ് ഷാജന്‍ നടത്തിയതെന്നും രാജേഷ് പറയുന്നു.