Movie

ഡിനോ ഡെന്നിസ്- മമ്മൂട്ടി സിനിമ ‘ബസൂക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യഗയിം ത്രില്ലർ ചിത്രമായ ‘ബസൂക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്യുന്ന വിവരം മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.അതു കൊണ്ടു തന്നെ പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു.
പ്രേക്ഷകർ പ്രതീക്ഷിച്ചതു പോലെ തന്നെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
ഏറ്റം നൂതനമായ ഒരു പ്രമേയമാണീ ചിത്രത്തിന്റേത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ചിത്രത്തിൻ്റെ അവതരണം.

നിരവധി ഗറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഏറെ കൗതുകവും, സസ്പെൻസും കോർത്തിണക്കിയ കഥാപാത്രമാണ് മമ്മുട്ടിയുടേത്. കഥാപാത്രത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് അണിയറ പ്രവർത്തകർ വിവരങ്ങ ഒന്നും തന്നെ പുറത്തുവിടുന്നില്ല
പാൻ ഇൻഡ്യൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൽ പ്രശസ്ത ദക്ഷിണേന്ത്യൻ താരം ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാപിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം- മിഥുൻ മുകുന്ദൻ
ഛായാഗ്രഹണം- നിമേഷ് രവി,
എഡിറ്റിംഗ്- നിഷാദ് യൂസഫ്,
കലാസംവിധാനം -അനിസ് നാടോടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുജിത് സുരേഷ്.
തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: