Month: June 2023

  • Kerala

    21 ആണ്‍കുട്ടികള്‍ക്കൊപ്പം ഇനി അനിലക്ഷ്മിയും; ആറുപതിറ്റാണ്ടിനുശേഷം ഗവ. ബോയ്‌സില്‍ വളകിലുക്കം

    പത്തനംതിട്ട: അനിലക്ഷ്മി എന്ന എട്ടാം ക്ലാസുകാരി ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്‌കൂളിലേക്കെത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. അടൂര്‍ ഗവ. ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് എ ഡിവിഷനില്‍ 21 ആണ്‍കുട്ടികള്‍ക്കൊപ്പമാണ് അനിലക്ഷ്മി പഠിക്കുന്നത്. സ്‌കൂളില്‍ ആറ് പതിറ്റാണ്ടിനുശേഷം പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിച്ചപ്പോഴാണ് അനിലക്ഷ്മി എത്തിയത്. 1917ല്‍ സ്‌കൂള്‍ സ്ഥാപിച്ചപ്പോള്‍ ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠുച്ചിരുന്നു. കുട്ടികള്‍ കൂടിയതോടെ 1961ലാണ് അടൂര്‍ ബോയ്‌സ്, അടൂര്‍ ഗേള്‍സ് എന്നിങ്ങനെ രണ്ട് സ്‌കൂളുകളാക്കി. ഹൈസ്‌കൂള്‍ വിഭാഗം മിക്‌സഡ് ആക്കാനുള്ള ശ്രമങ്ങള്‍ 2021 മുതല്‍ തുടങ്ങിയതാണ്. ഈ വര്‍ഷം അത് യാഥാര്‍ഥ്യമായി. അടൂര്‍ മേലൂട് സ്വദേശി എം ജി അനിയുടെയും അനിതയുടെയും മകളാണ് അനിലക്ഷ്മി. അനിയന്‍ അനുശങ്കര്‍ ഇതേ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നുണ്ട്. പ്രവേശനോത്സവദിനത്തില്‍ പിടിഎയുടെ നേതൃത്വത്തില്‍ ഏക പെണ്‍തരിക്കു സ്വീകരണം ഒരുക്കിയിരുന്നു.      

    Read More »
  • Kerala

    വീട്ടുവളപ്പിലെ പ്ലാവില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

    കോഴിക്കോട്: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റും അനുരാജ് പോലീസ് ഇന്റലിജന്‍സ് വിങ്ങില്‍ ട്രെയിനിയുമാണ്. അനു രാജിന്റെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും 4 മാസമായി ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ബന്ധുക്കളാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൂക്കാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതനായ വെണ്ണിപുറത്ത് മാധവന്‍ നായരുടെയും ദേവിഅമ്മയുടെയും മകനാണ് അശോക് കുമാര്‍. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ ശാന്തകുമാരി, രാജു (ഡപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), രാജേശ്വരി. ഇടുക്കി ചെറുതോണി സ്വദേശിനി സൂസിയുടെ മകളാണ് അനു രാജ്.

    Read More »
  • Kerala

    68കാരിയെ പീഡിപ്പിച്ച കേസില്‍ 50 ‍കാരൻ അറസ്റ്റിൽ

    വർക്കല:68കാരിയെ പീഡിപ്പിച്ച കേസില്‍ വര്‍ക്കല തൊടുവെ കനാല്‍ പുറമ്ബോക്കില്‍ അമ്മിണി ബാബു എന്ന ബാബുവിനെ (50) വര്‍ക്കല പൊലീസ് അറസ്റ്റുചെയ്‌തു. മേയ് 25ന് പുലര്‍ച്ചെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് പരാതി. ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൃദ്ധ പൊലീസിന് മൊഴി നല്‍കിയിരുന്നു.സംഭവ ദിവസം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.   ഭര്‍ത്താവ് വീട്ടിലെത്തിയശേഷമാണ് വൃദ്ധ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വര്‍ക്കല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മദ്യലഹരിയിലാണ് കൃത്യം ചെയ്‌തതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

    Read More »
  • Kerala

    ക്ഷേത്രത്തിൽ എത്തിയവരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി; സ്ത്രീകളടക്കം 10 പേർക്ക് പരിക്ക്

    പുനലൂര്‍: തമിഴ്നാട് അതിര്‍ത്തിയിലെ കോട്ടവാസലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ സ്ത്രീകളും കുട്ടികളും അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ തെങ്കാശി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3 ഓടെയായിരുന്നു ആക്രമണം. മൂന്ന് വാഹനങ്ങളില്‍ തൂത്തുക്കുടിയില്‍ നിന്ന് കോട്ടവാസലിലെ കറുപ്പ സ്വാമി കോവിലില്‍ പൂജയ്ക്ക് എത്തിയ ഭക്തരും പുളിയറയിലെ തെര്‍ക്ക്മേട് സ്വദേശികളും തമ്മിലാണ് ഏറ്റുമുട്ടിയത്.സ്ത്രീകള്‍ അടക്കമുള്ളവര്‍ വിറക് കഷണങ്ങള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടിയതെന്ന് സമീപവാസികള്‍ പറഞ്ഞു. വാഹനങ്ങളില്‍ ഒച്ചത്തില്‍ പാട്ട് വച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് തെന്മല പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് കേരള, തമിഴ്നാട് പൊലീസ് സ്ഥലത്തി ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് അക്രമികളെ പിരിച്ചുവിട്ടതും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതും.

    Read More »
  • Kerala

    വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റില്‍

    മലപ്പുറം: വീട്ടില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റില്‍. താഴേക്കോട് സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.പെരിന്തല്‍മണ്ണ പോലീസാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ ചെടി നട്ടത് ഉപയോഗിക്കുന്നതിന് വേണ്ടിയല്ലെന്നും കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു എന്നുമാണ് സുരേഷ് കുമാർ പോലീസിനോട് പറഞ്ഞത്. കരിങ്കല്ലത്താണി പെട്രോള്‍ പമ്ബിന് സമീപമുള്ള വാടക വീട്ടിലാണ് സുരേഷിന്റെ താമസം. പെരിന്തല്‍മണ്ണ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെയെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പിന്നാലെ പോലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു എന്തിനാണ് കഞ്ചാവ് വളര്‍ത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍. ഇയാളുടെ പക്കല്‍ നിന്ന് 125 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. നിലവില്‍ കഞ്ചാവുമായി ബന്ധപെട്ട് നിലമ്ബൂരിലും പ്രതിയുടെ പേരില്‍ കേസുണ്ട്. പെരിന്തല്‍മണ്ണ പോലീസ് ഇൻസ്‌പെക്ടര്‍ പ്രേംജിത്തിന്റെയും എസ്‌ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    ഛർദ്ദിച്ചതിന് ബസിൽ നിന്നും ഇറക്കിവിട്ട വയോധികൻ മരിച്ചു

    അഞ്ചല്‍ : സ്വകാര്യ ബസില്‍ ശാരീരിക അസ്വസ്ഥത അനുഭവിക്കുകയും ഛര്‍ദിക്കുകയും ചെയ്തപ്പോള്‍ ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച വയോധികൻ മരിച്ചു. ഏരൂര്‍ വിളക്കുപാറ റോഡില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസില്‍ യാത്ര ചെയ്ത ഇടുക്കി പള്ളിവാസല്‍ ചിത്തിരപുരം വെട്ടുകല്ലുമുറിയില്‍ സിദീഖ് (60) ആണ് മരിച്ചത്. വിളക്കുപാറ സര്‍ക്കാര്‍ മദ്യവില്‍പ്പനശാലക്ക് സമീപം ലോട്ടറി വില്‍പന നടത്തിവരുന്ന സിദീഖ് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ബസില്‍ അഞ്ചലിലേക്ക് തിരിച്ചത്. ഇതിനിടയില്‍ ബസില്‍ ഛര്‍ദിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.ഇതോടെ മുഴതാങ്ങില്‍ നിര്‍ത്തിയ ബസ് ഇവിടെയുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ സിദീഖിനെ ഉപേക്ഷിച്ച ബസ് ജീവനക്കാര്‍ പോവുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്ത് എത്തി സിദീഖിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍.

    Read More »
  • Kerala

    അനുവാദമില്ലാതെ വിദേശത്തു പോയി ഫണ്ട് പിരിവ്;പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

    തിരുവനന്തപുരം:അനുവാദമില്ലാതെ വിദേശത്തു പോയി ഫണ്ട് പിരിവ് നടത്തുകയും പണം തിരിമറി നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം. പറവൂരിലെ പുനര്‍ജനി പദ്ധതിക്കുവേണ്ടിയാണ് സതീശൻ അനുവാദമില്ലാതെ വിദേശത്തു പോയതും അവിടെ നടന്ന ചടങ്ങില്‍ പണം ആവശ്യപ്പെട്ടതും.രണ്ടിനും തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇതിനായി പദവി ദുരുപയോഗം ചെയ്തതിലും നിയമലംഘനത്തിലും ഊന്നിയാകും വിജിലൻസ് അന്വേഷണം. പ്രളയബാധിതര്‍ക്കായി വിദേശത്തു പോയി പണം പിരിക്കാൻ വി ഡി സതീശന് അനുവാദം കൊടുത്തിട്ടില്ലെന്ന് വിദേശ മന്ത്രാലയം 2020 ഒക്ടോബര്‍ 21ന് ജയ്സണ്‍ പാനിക്കുളങ്ങരയ്ക്ക് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയിട്ടുണ്ട്. കേരളത്തിലെ പ്രളയബാധിതര്‍ക്കായി നിങ്ങള്‍ 500 പൗണ്ട് വീതം സംഭാവന നല്‍കണമെന്ന് ബര്‍മിങ്ഹാമില്‍ പ്രസംഗിക്കുന്ന വീഡിയോ സതീശൻ തന്നെ ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു. യാത്ര വിവാദമായപ്പോള്‍ പണം പിരിച്ച കാര്യം വാര്‍ത്താസമ്മേളനത്തില്‍ സമ്മതിക്കുകയും ചെയ്തു.   പ്രളയബാധിതരെ സഹായിക്കാനായി ആരും വിദേശത്തു പോയി പണം പിരിക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിച്ചിരുന്നു.ഒട്ടേറെ വാഗ്ദാനം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍…

    Read More »
  • Kerala

    സിനിമാ ലോക്കേഷനില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കോട്ടയത്ത് മധ്യവയസ്‌കൻ അറസ്റ്റിൽ

    കോട്ടയം : സിനിമാ ലോക്കേഷനില്‍ എത്തിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ റെജി എം.കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുവാൻ വേണ്ടി എത്തിച്ച പെണ്‍ക്കുട്ടിക്ക് നേരെയാണ് ക്രൂരമായ ലൈംഗിക പീഢനം ഉണ്ടായത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ നല്‍കുന്നയാളാണ് പ്രതിയായ റെജി.ഷൂട്ടിങ്ങിനായി പോകും വഴി ഒഴിഞ്ഞ വീട്ടില്‍ വച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം.

    Read More »
  • Kerala

    ആനയെ തുരത്താൻ പടക്കം; രണ്ട് കാട്ടാനകൾ ചരിഞ്ഞു

    പത്തനംതിട്ട:കോന്നിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊക്കാത്തോട്  കാഞ്ഞിരംപാറ വനാതിര്‍ത്തിയില്‍ ഇന്നലെ രാവിലെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ആനയുടെ വായില്‍ ആഴത്തില്‍  മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.പടക്കം കടിച്ചതിനെ തുടര്‍ന്ന് മുറിവുണ്ടായതെന്നാണ് നിഗമനം.   അതേസമയം ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. ഒരാഴ്ച മുന്‍പ് തോട്ടത്തില്‍ ആണ് കുട്ടിയാനയെ വായില്‍ പരുക്ക് പറ്റിയ നിലയില്‍ കണ്ടത്.   അതേസമയം ആനകളുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആഹ്ലാദപ്രകടനം നടത്തിയവരെ വനം വകുപ്പ് അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്.ആനകൾ ചരിഞ്ഞത് ഫോട്ടോ സഹിതം ആദ്യം പുറംലോകത്തെ അറിയിച്ചവരെയാണ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരുന്നത്.

    Read More »
  • Kerala

    മലപ്പുറത്ത് അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍ 

    മലപ്പുറം:മോഷ്ടിക്കുന്ന വാഹനങ്ങൾ രഹസ്യ കേന്ദ്രത്തിലെത്തിച്ച്‌ വ്യാജ നമ്ബറുകള്‍ ഘടിപ്പിച്ച്‌ വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ ശിവകുമാര്‍ (43), ദിനേഷ് (23) എന്നിവരാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ കെഎസ്‌ആര്‍ടിസി, മൂസക്കുട്ടി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ നിന്നും രണ്ട് ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. പിടിയിലായ ശിവകുമാറിന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആറോളം മോഷണ കേസുകള്‍ നിലവിലുണ്ട്. മൂന്നു മാസം മുമ്ബാണ് ഇയാള്‍ ജയില്‍ മോചിതനായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തി മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ വ്യാജ നമ്ബറുകള്‍ സംഘടിപ്പിച്ച്‌ വില്‍ക്കുകയാണ് പതിവ്.   ചോദ്യം ചെയ്യലിനിടെ മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: