Month: June 2023

  • India

    ധൻബാദിൽ ഖനി അപകടം; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു; നിരവധി പേർ മണ്ണിനടിയിൽ

    ധൻബാദ്: ഝാര്‍ഖണ്ഡിലെ ധൻബാദില്‍ ഖനി ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു.നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ധൻബാദിന് അടുത്ത് ഭൗരാ കോലിയേരി മേഖലയിലെ ഖനിയില്‍ രാവിലെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യം വ്യക്തമല്ല.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അനധികൃതമായി പ്രവർത്തിച്ച കൽക്കരി ഖനിയാണ് ഇടിഞ്ഞു വീണത്.മരിച്ചവരിൽഒരു കുട്ടിയും ഉൾപ്പെടുന്നു. അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ഖനിയില്‍ പ്രദേശവാസികള്‍ ഉൾപ്പെടെ നിരവധി പേർ ജോലിചെയ്യുന്നതായാണ് വിവരം.

    Read More »
  • Kerala

    കൊല്ലത്തെ ഇന്ത്യൻ കോഫി ഹൗസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

    കൊല്ലം:നഗരത്തില്‍ 58 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ജൂണ്‍ 15-ന് അവസാനിപ്പിക്കാൻ തീരുമാനം എടുത്തെങ്കിലും ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരന്റെ വിരമിക്കല്‍ ചടങ്ങുകൂടി കഴിഞ്ഞിട്ട്  അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ ജൂണ്‍ 30 വരെ സമയം നീട്ടിയിട്ടുണ്ട്. 90 പേര്‍ക്ക് ഇരിക്കാൻ സൗകര്യമുള്ള ഇവിടെ ഭക്ഷണം കൊടുക്കാൻ രണ്ടുപേരെയുള്ളു. കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ നിയമനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. മാത്രവുമല്ല വരുമാനം ഇല്ലാത്തതുകൊണ്ട് വാടകയും ശമ്ബളവുമെല്ലാം പ്രതിസന്ധിയില്‍ ആയതോടെയാണ് ഇത് അടയ്ക്കാൻ തീരുമാനിച്ചത്. നിലവില്‍ ഇവിടെയുള്ള ജീവനക്കാരെ കൊട്ടാരക്കരയ്ക്കും ചെങ്ങന്നൂരിലേക്കും മാറ്റും. ഇവിടെ ഇപ്പോള്‍ ആകെ 20 ജീവനക്കാരാണുള്ളത്. 1965 ജൂലായ് 27-നാണ് കൊല്ലം കപ്പലണ്ടിമുക്കില്‍ ഇന്ത്യ കോഫി ബോര്‍ഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള കോഫി ഹൗസ് ഇവിടെ തുടങ്ങിയത്. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. അതിനുശേഷം അര്‍ച്ചന, ആരാധന തിയേറ്റര്‍ സമുച്ചയത്തിലേക്ക് മാറ്റുകയായിരുന്നു

    Read More »
  • Kerala

    കെപിസിസി മുൻ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് 

    വയനാട്:.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ ജനറല്‍ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്ബത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് റെയ്ഡ്. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകനായ രാജേന്ദ്രൻ നായര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.   എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് വയനാട്ടില്‍ കെ.കെ എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പുല്‍പ്പള്ളി ബാങ്കിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്. നാല് മാസം മുൻപാണ് ഇഡി ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

    Read More »
  • Kerala

    വനിതാ ഫാര്‍മസിസ്റ്റിനെയും പുരുഷ നഴ്സിനെയും ആശുപത്രിയിൽ നിന്നും കാണാതായി

    കാസർകോട്: വനിതാ ഫാര്‍മസിസ്റ്റിനെയും പുരുഷ നഴ്സിനെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കാണാതായതായി പരാതി. 40 കാരിയായ വനിതാ ഫാർമസിസ്റ്റിനെയും ഇതേ ആശുപത്രിയിലെ 45 കാരനായ പുരുഷ നഴ്സിനെയുമാണ് കാണാതായത്. യുവതിക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. യുവാവിന് ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്.ബന്ധുക്കള്‍ കാസര്‍കോട് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

    Read More »
  • India

    മദ്യപിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്ന് താഴെ വീണ് 19 വയസുകാരി മരിച്ചു

    നിർമാണ ജോലികള്‍ പൂര്‍ത്തിയാകാത്ത ഒഴിഞ്ഞ കെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്ന് താഴെ വീണ് 19 വയസുകാരി മരിച്ചു. മഹാരാഷ്‌ട്രയിലെ നവി മുംബൈയില്‍ വ്യാഴാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച പെൺകുട്ടി കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണു എന്നാണ് വിവരം.എന്നാൽ ‍ സംഭവത്തിൽ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്‌തുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    പാലക്കാട് ‍കണ്ടയിനർ ലോറിക്ക് പിറകില്‍ ബസിടിച്ചു കയറി; നിരവധി പേർക്ക് പരിക്ക്

    പാലക്കാട്: കണ്ടയ്നര്‍ ലോറിക്ക് പിറകില്‍ ബസിടിച്ചു കയറിയുണ്ടായ അപകടത്തില്‍ നിരവധി ‍ പേർക്ക് പരിക്കേറ്റു. കഞ്ചിക്കോട് വെച്ചാണ് അപകടം നടന്നത്. ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്.   അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • Kerala

    കാർ യാത്രയ്ക്കിടെ താടി ചൊറിഞ്ഞാൽ പണി വരും സൂക്ഷിക്കുക! കോട്ടയം മൂലവട്ടം സ്വദേശിയുടെ കാറിന് എ.ഐ ക്യാമറയുടെ പിഴ മുന്നറിയിപ്പ്

    കോട്ടയം: കായംകുളം റൂട്ടിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതിനെ തുടർന്നു, സീറ്റ്‌ബെൽറ്റ് മറഞ്ഞതോടെ മൂലവട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന് എ.ഐ ക്യാമറയുടെ പിഴ മുന്നറിയിപ്പ്. കായംകുളം റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂലവട്ടം സ്വദേശിയായ ഷൈനോയുടെ കാറിന് സന്ദേശം ലഭിച്ചത്. പിഴ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഷൈനോ കോട്ടയം ആർ.ടി ഓഫിസിൽ ബന്ധപ്പെടുകയും, ഇവിടെ നിന്നുള്ള നിർദേശത്തെ തുടർന്നു ആലപ്പുഴ ഓഫിസിൽ ബന്ധപ്പെടുകയും ചെയ്തതോടെ പിഴ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ എട്ട് വ്യാഴാഴ്ചയാണ് ഷൈനോയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം ലഭിച്ചത്. തുടർന്നു, നോട്ടീസ് പരിശോധിച്ച ഷൈനോയ്ക്കു മനസിലായി ജൂൺ ഏഴ് ബുധനാഴ്ച കായംകുളം റൂട്ടിൽ പോകുന്നതിനിടെയാണ് വാഹനം എ.ഐ ക്യാമറയുടെ പിടിയിൽ കുടുങ്ങിയത് എന്ന്. ഷൈനോയുടെ ഉടമസ്ഥതയിലുള്ള വാഹനം കായംകുളത്താണ് സർവീസിങ് നടത്തുന്നത്. കാറിന്റെ സർവീസിനായി ഏഴിന് ഷൈനോയുടെ സഹോദരൻ കാറുമായി പോയിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്നയാൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നായിരുന്നു എ.ഐ ക്യാമറയുടെ…

    Read More »
  • Kerala

    കോഴിക്കോട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്‌ 11 പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: കോട്ടൂളിയില്‍ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്‌ 11 പേര്‍ക്ക് പരിക്ക്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. പെട്ടെന്ന് ബ്രേക്ക് ഇടുകയും ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയും ചെയ്തതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.റോഡിന്റെ എതിര്‍ദിശയിലേക്ക് കയറിയാണ് ബസ് മരത്തിലിടിച്ചത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Crime

    പശുക്കിടാവിനെ കവുങ്ങില്‍ കെട്ടിയിട്ട് കയര്‍ കഴുത്തില്‍ മുറുക്കി കൊന്നു; സ്വകാര്യ ഭാഗത്ത് മരക്കോല്‍ കുത്തിക്കയറ്റി

    വയനാട്: പശുക്കിടാവിനെ കവുങ്ങില്‍ കെട്ടിയിട്ട് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. വയനാട് പൂതാടി ചെറുകുന്നിലാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കൊവള കോളനിയിലെ വീട്ടമ്മയുടെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. തൊഴുത്തില്‍ കെട്ടിയ പശുവിനെ ഇന്നലെ രാവിലെയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കവുങ്ങും തോട്ടത്തില്‍ ജഡം കണ്ടെത്തുകയായിരുന്നു. പശുക്കിടാവിന്റെ കൈയും കാലും കഴുത്തും കയറിട്ട് മുറുക്കിയ നിലയിലായിരുന്നു. കൂടാതെ പശുക്കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മരക്കോല്‍ കുത്തിക്കയറ്റുകയും ദേഹമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കേണിച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പശുക്കുട്ടിയെ സാമൂഹ്യവിരുദ്ധര്‍ പീഡനത്തിനിരയാക്കിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.

    Read More »
  • Kerala

    വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളത്തെത്തി; റാങ്കില്‍ പിന്നിലായതിനാല്‍ നിയമനം ലഭിച്ചില്ല

    കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് കാസര്‍കോട് കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലി നേടിയ എസ്എഫ്‌ഐ മുന്‍ നേതാവും തൃക്കരിപ്പൂര്‍ സ്വദേശിനിയുമായ കെ.വിദ്യ, ജോലിയില്‍ തുടരാന്‍ കോളജില്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കിയെന്ന് കണ്ടെത്തല്‍. എന്നാല്‍, അഭിമുഖത്തില്‍ അഞ്ചാം റാങ്ക് ആയതിനാല്‍ നിയമനം ലഭിച്ചില്ല. വിഷയത്തില്‍ നീലേശ്വരം പോലീസ് കരിന്തളം കോളജിലെത്തി തെളിവെടുക്കുന്നു. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഇവര്‍ ഇവിടെ താല്‍ക്കാലികാധ്യാപികയായി ജോലി ചെയ്തിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റാണ് കരിന്തളത്ത് ഹാജരാക്കിയിരുന്നത്. കരിന്തളം ഗവ.കോളജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത കാലയളവില്‍ ഇവര്‍ സര്‍വകലാശാല മൂല്യ നിര്‍ണയ ക്യാംപുകളിലും പങ്കെടുത്തതായും വിവരമുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി…

    Read More »
Back to top button
error: