Month: June 2023

  • NEWS

    പരീക്ഷ എഴുതാതെയും ജയിക്കാം! ഇണചേരാതെ സ്വയം ഗര്‍ഭംധരിച്ച് പെണ്‍മുതല

    സാന്‍ ജോസ്(കോസ്റ്ററിക്ക): പരീക്ഷ എഴുതാതെയും ജയിക്കാമെന്ന വിവാദം കേരളത്തില്‍ ചൂടുപിടിച്ചിരിക്കെ ഇണ ചേരാതെ തന്നെ ഗര്‍ഭിണിയായ പെണ്‍മുതല കൗതുകമാകുന്നു. മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലെ മൃഗശാലയിലാണ് ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്. ആണ്‍ മുതലകളുമായി ഇണ ചേരാതെ പ്രത്യുല്‍പ്പാദനം നടത്തിയ മുതലയുമായി 99.9 ശതമാനം സാദൃശ്യമുള്ള കുഞ്ഞാണ് പിറന്നത്. യുഎസിലെ ഗവേഷകര്‍ അടങ്ങുന്ന സംഘം വിഷയത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനു കഴിവുള്ള ജീവികള്‍ ഉണ്ടെങ്കിലും മുതലയില്‍ ഇത്തരമൊരു പ്രതിഭാസം ആദ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡിഎന്‍എ പരിശോധനയില്‍ നിന്നാണ് ഇണ ചേരാതെ തന്നെയാണ് കുഞ്ഞ് പിറന്നതെന്നടക്കമുള്ള കണ്ടെത്തലുകള്‍ ലഭിച്ചത്. ‘ബയോളജി ലെറ്റേഴ്സ്’ എന്ന ജേണലില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഫാക്കല്‍റ്റേറ്റീവ് പാര്‍ത്തനോജെനസിസ്’ എന്നാണ് ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷികള്‍, ചില പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ മത്സ്യങ്ങള്‍ എന്നിവയെല്ലാം ഈ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. വംശനാശം നേരിടുന്ന ജീവികളില്‍ ഇത്തരം പ്രതിഭാസം സാധാരണയായി…

    Read More »
  • India

    ഒഡീഷ അപകടം: ട്രെയിനിൽ നാൽപതോളം ബംഗ്ലാദേശികളും യാത്ര ചെയ്തിരുന്നു എന്ന് സൂചന

    ഭുവനേശ്വർ:ബാലസോറിൽ അപകടം നടന്ന ട്രെയിനിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നതായി സൂചന. നാൽപതോളം മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനായുള്ളത്.ഇവരെ തിരക്കി ആരും വന്നിട്ടില്ല.അതേസമയം ട്രെയിൻ അപകടത്തില്‍ പരിക്കേറ്റവരെ ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും ചെയ്തു. ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥൻ ഷെയ്‌ക്ക് മറെഫത്ത് അലിയാണ് ബാലസോര്‍ ട്രെയിൻ അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചത് ബാലസോറിലെയും കട്ടക്കിലെയും ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ഇദ്ദേഹം സന്ദർശിച്ചിരുന്നു.പ്രത്യേകം സൂക്ഷിച്ചിട്ടുള്ള തിരിച്ചറിയാത്ത മൃതദേഹങ്ങളും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സംഘം പരിശോധിച്ചു. ഇതോടെ ട്രെയിനില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് അധികൃതര്‍. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

    Read More »
  • Kerala

    ജോലി അന്വേഷിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

    തൊടുപുഴ: ജോലി അന്വേഷിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.തൊടുപുഴ കുടയത്തൂര്‍ കൂവപ്പള്ളി കുന്നത്തുപറമ്ബില്‍ അനില്‍പ്രഭയെയാണ് (36) തൊടുപുഴ എസ്.ഐ.ജി അജയകുമാറും സംഘവും ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ നിന്നും പിടികൂടിയത്.   യുവതി ഡി.ജി.പിക്ക് നേരിട്ട് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2022മെയ് 28ന് തൊടുപുഴ നഗരത്തില്‍ പ്രതിയും സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന വീട്ടുജോലിക്കാരെയും ഹോംനഴ്‌സുമാരെയും മറ്റും ക്രമീകരിക്കുന്ന ഏജന്‍സിയില്‍ ജോലി അന്വേഷിച്ചെത്തിയതാണ് പരാതിക്കാരി. ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പുനല്‍കിയ പ്രതി യുവതിയെ  ലോഡ്ജിലെത്തിച്ച്  പീഡിപ്പിക്കുകയായിരുന്നു.   ഇതിനുശേഷം ആന്ധ്രാ പ്രദേശിലേക്ക് ഇയാൾ കടന്നുകളയുകയായിരുന്നു.പോലീസ് ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ബോറംപാലം എന്ന ഗ്രാമത്തില്‍ ഇയാൾ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിചെയ്യുകയാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • India

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ചിത്രം പ്രചരിപ്പിച്ച ഗായകൻ അറസ്റ്റിൽ

    ഗുഡ്‌ഗാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്‌ത ഗായകൻ പൊലീസ് പിടിയില്‍. ഭോജ്‌പൂരി ഗായകനായ അഭിഷേക് (21) ആണ് അറസ്‌റ്റിലായത്. ബിഹാര്‍ സ്വദേശിയായ അഭിഷേക് 13കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ, ഐടി നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    സോളര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയുണ്ടാക്കിയിട്ടില്ല; ദിവാകരനെ തള്ളി കാനം

    തിരുവനന്തപുരം: സോളര്‍ സമരത്തില്‍ സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥ (കനല്‍ വഴികളിലൂടെ) യിലെ വെളിപ്പെടുത്തല്‍ വിപണന തന്ത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സോളര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ദിവാകരന്റെ അത്തരം പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധമെന്നും കാനം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി.ദിവാകരന്‍ പറഞ്ഞ കാര്യങ്ങളൊന്നും ആത്മകഥയിലില്ല. എഴുതിയതിന്റെ ഉത്തരവാദിത്വം എഴുതിയ ആള്‍ക്ക് മാത്രമാണെന്നും പ്രസാധകര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വായിച്ചുവെന്നും റിപ്പോര്‍ട്ടിലെ എല്ലാം അംഗീകരിക്കാനാകില്ലെന്നും കാനം വ്യക്തമാക്കി. ”കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചു. തള്ളക്കളയേണ്ടതായി പലതുമുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതും റിപ്പോര്‍ട്ടില്‍ എഴുതിവച്ചിട്ടുണ്ട്” കാനം പറഞ്ഞു. എസ്എഫ്‌ഐയ്‌ക്കെതിരെ ഉയര്‍ന്ന വ്യാജരേഖ, മാര്‍ക്ക് ലിസ്റ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോട്, സര്‍വകലാശാലകളിലെ അട്ടിമറികള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നായിരുന്നു കാനത്തിന്റെ മറുപടി. മുന്‍പ് കെഎസ്യു നേതാക്കള്‍ക്ക് എതിരെയായിരുന്നു. ഇപ്പോള്‍ എസ്എഫ്‌ഐ എന്നേയുള്ളൂവെന്നും അദ്ദേഹം മറുപടി പറഞ്ഞു. സോളര്‍ അഴിമതിയാരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജന്‍ നാലോ അഞ്ചോ കോടി വാങ്ങിച്ച് ‘കണാ കുണാ’ റിപ്പോര്‍ട്ട്…

    Read More »
  • Kerala

    ഓണം ലക്ഷ്യമിട്ടുള്ള പൂക്കൃഷിക്ക്‌ മലയൻകീഴിൽ തുടക്കം

    മലയിന്‍കീഴ്‌: കഴിഞ്ഞ ഓണക്കാലത്ത്‌ ‌ കാട്ടാക്കട മണ്ഡലത്തില്‍ വന്‍ വിജയമായി തീർന്ന പൂക്കൃഷിക്ക്‌ ഇക്കൊല്ലവും ആരംഭം കുറിച്ചു. ‘നമ്മുടെ ഓണം നമ്മുടെ പൂക്കള്‍’ എന്നപേരില്‍ തുടങ്ങിയ പദ്ധതി തുടക്കമെന്ന നിലയില്‍ പള്ളിച്ചല്‍ പഞ്ചായത്തിലെ നാലര ഏക്കറില്‍ ആണ്‌ ആരംഭിച്ചത്‌.കൃഷിയുടെ ആദ്യ വിത്തുപാകി ഐ.ബി.സതീഷ്‌ എം.എല്‍.എ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ ഓണക്കാലത്ത്‌ മണ്ഡലത്തില്‍ ആരംഭിച്ച നമ്മുടെ ഓണം നമ്മുടെ പൂക്കള്‍ പദ്ധതി വിജയകരമായിരുന്നു.കാട്ടാക്കട മണ്ഡലത്തില്‍ വിളയിച്ച പൂക്കള്‍ക്ക്‌ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാരുണ്ടായിരുന്നു. കര്‍ഷകര്‍ക്കും മികച്ച വരുമാനമാണ്‌ ഇതില്‍ നിന്നും ലഭിച്ചത്‌. പള്ളിച്ചല്‍ പഞ്ചായത്തില്‍ മാത്രം ഇത്തവണ 25 ഏക്കറില്‍ പുഷ്‌പകൃഷി നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌.അടുത്ത ആഴ്‌ച്ചകളില്‍ തന്നെ മറ്റു പഞ്ചായത്തുകളിലും പുഷ്‌പകൃഷി ആരംഭിക്കും.കുറഞ്ഞത്‌ 50 ഏക്കറിലെങ്കിലും ഇത്തവണ പുഷ്‌പകൃഷി ചെയ്യുന്നതിനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഐ.ബി.സതീഷ്‌ എം.എല്‍.എ പറഞ്ഞു.

    Read More »
  • LIFE

    യൂറോപ്യന്‍ പര്യടനം കഴിഞ്ഞു; അച്ഛനൊപ്പം പാചക പരീക്ഷണങ്ങളുമായി പ്രണവ്

    സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ പോലെ തന്നെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും. യാത്രകളെ ഏറെ സ്നേഹിക്കുന്ന പ്രണവ്, സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോള്‍ മോഹന്‍ലാലിനോടൊപ്പം പാചക പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. മോഹന്‍ലാലിനേയും സുഹൃത്ത് സമീര്‍ ഹംസയേയും ഈ ചിത്രങ്ങളില്‍ കാണാം. സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുന്ന പ്രണവ് കുറച്ച് നാളുകളായി യാത്രയിലായിരുന്നു. പ്രണവ് ഇപ്പോള്‍ യൂറോപ്യന്‍ യാത്രയിലാണെന്ന് വിനീത് ശ്രീനിവാസന്‍ അടുത്തിടെ പറഞ്ഞിരുന്നു. 800 മൈല്‍സ് പ്രണവ് കാല്‍നടയായി യാത്ര ചെയ്യുകയാണെന്നാണ് യുറോപ്യന്‍ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, മോഹന്‍ലാല്‍ ആകട്ടെ ‘റാം’ എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്.

    Read More »
  • India

    വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ ഭയം; ബാലസോറില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു

    ഭുവനേശ്വര്‍: 280 പേര്‍ മരിക്കാനിടയായ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി താത്കാലിക മോര്‍ച്ചറിയായി ഉപയോഗിച്ച സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം പൊളിക്കാനൊരുങ്ങി അധികൃതര്‍. വേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നുവെങ്കിലും വിദ്യാര്‍ഥികളും ജീവനക്കാരും ഭയംമൂലം സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ തയ്യാറാകുന്നില്ല. രക്ഷിതാക്കളടക്കം ആശങ്ക അറിയിച്ചതോടെയാണ് സ്‌കൂള്‍ കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബാലസോര്‍ കലക്ടര്‍ ദത്താത്രേയ ഭാവുസാഹെബ് ഷിന്ദേ കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ടുകണ്ട രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും കെട്ടിടം പൊളിക്കണമെന്നും പുതിയത് നിര്‍മിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം അധികൃതര്‍ അംഗീകരിക്കുകയാണ് ഉണ്ടായത്. അതിനിടെ, അന്ധവിശ്വാസം പ്രചരിപ്പിക്കരുതെന്നും ഭയം ജനിപ്പിക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ദുരന്തമുണ്ടായ സ്ഥലത്തിന് 500 മീറ്റര്‍മാത്രം അകലെയാണ് ബഹാനംഗ നോഡല്‍ ഹൈസ്‌കൂള്‍. മൃതദേഹങ്ങള്‍ ബാലസോറിലെയും ഭുവനേശ്വറിലേയും ആശുപത്രികളിലെ മോര്‍ച്ചറികളിലേക്ക് മാറ്റുന്നതിനുമുമ്പ് ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയെത്തിയാണ് പലരും ബന്ധുക്കളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സ്‌കൂളിലെ ആറ് ക്ലാസ് മുറികളാണ് മൃതദേങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചത്. അതിനിടെ…

    Read More »
  • Crime

    മദ്യപര്‍ക്കൊരു ദുഃഖവാര്‍ത്ത; മറിച്ചുവില്‍പ്പനക്കാരന്‍ ‘ജവാന്‍’ ഷജീര്‍ അകത്തായി

    ആലപ്പുഴ: മാവേലിക്കര താമരക്കുളം ഭാഗത്തു വച്ച് ബിവറേജ് ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി ചില്ലറ വില്പന നടത്തുന്നയാള്‍ എക്‌സൈസ് പിടിയിലായി. വള്ളികുന്നം സ്വദേശി ഷജീര്‍ (50) ആണ് 15 ലിറ്റര്‍ ജവാന്‍ മദ്യവുമായി നൂറനാട് എക്‌സൈസിന്റെ പിടിയിലായത്. മദ്യം കടത്തിക്കൊണ്ടു വന്ന ഹോണ്ട ഡിയോ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി ജവാന്‍ മദ്യം വില്പന നടത്തുന്നതിനാല്‍ ‘ജവാന്‍’ ഷജീര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇയാള്‍ കുപ്പിക്ക് 840 രൂപ നിരക്കിലാണ് മദ്യം മറിച്ചു വിറ്റിരുന്നത്. സ്‌കൂട്ടറില്‍ കൊണ്ട് നടന്നുള്ള ഇയാളുടെ മദ്യ വില്പന കാരണം പൊതുസ്ഥലങ്ങളില്‍ ആള്‍ക്കാര്‍ മദ്യപിച്ചു സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ധാരാളം പരാതികള്‍ എക്‌സൈസിന് ലഭിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊതുജനങ്ങള്‍ക്ക് ലഹരി ഉപയോഗത്തെയും വില്പ്പനയെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ഫോണ്‍ നമ്പര്‍ 0479-2383400, 9400069503 ഉപയോഗിക്കാവുന്നതാണ്.    

    Read More »
  • NEWS

    ദുബായിൽ ഗര്‍ഭിണിയായ പ്രവാസി യുവതി ബസ് യാത്രക്കിടെ പ്രസവിച്ചു

    ദുബായ്: ഗര്‍ഭിണിയായ പ്രവാസി യുവതി ബസ് യാത്രക്കിടെ പ്രസവിച്ചു. യുഗാണ്ടൻ യുവതിയാണ് ദുബൈയില്‍നിന്ന് അജ്മാനിലേക്കുള്ള യാത്രക്കിടെ ആര്‍.ടി.എയുടെ ഡബ്ള്‍ ഡക്കര്‍ ബസില്‍ പ്രസവിച്ചത്.  വനിത പ്രതിനിധികളും ബസ് ഡ്രൈവറും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ആര്‍.ടി.എയാണ് വാര്‍ത്ത പുറത്തുവിട്ടത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആര്‍.ടി.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു.   സാധാരണ പ്രസവമായിരുന്നെന്നും സംഭവം നടന്നയുടനെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നും ആര്‍.ടി.എ വ്യക്തമാക്കി. അമ്മക്കും കുഞ്ഞിനും അഭിനന്ദനമറിയിച്ച ആര്‍.ടി.എ സംഘം നോള്‍ കാര്‍ഡും സമ്മാനിച്ചാണ് മടങ്ങിയത്.

    Read More »
Back to top button
error: