Month: June 2023
-
India
ഇന്ത്യയിലെ 10 മനോഹര ഗ്രാമങ്ങളിൽ ഒരെണ്ണം കേരളത്തിൽ നിന്ന്
ഇന്ത്യയിലെ പത്ത് മനോഹരമായ ഗ്രാമങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര.തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പത്ത് മനോഹരമായ ഗ്രാമങ്ങളെ കുറിച്ച് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്.ഇതില്‍ ഒരണ്ണം കേരളത്തിലെ ഗ്രാമമാണ്. 1. കല്‍പ, ഹിമാചല്‍ പ്രദേശ് ഷിംല-കാസ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന കിന്നൗര്‍ ജില്ലയിലെ നദീതീര ഗ്രാമമാണ് കല്‍പ. ഇവിടെ ധാരാളം ആപ്പിള്‍ തോട്ടങ്ങള്‍ ഉണ്ട്. ഇതൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രിയപ്പെട്ട വേനല്‍ക്കാല കേന്ദ്രങ്ങളിലൊന്നായിരുന്നു കല്‍പ. ശൈത്യകാലത്ത് ഗ്രാമത്തില്‍ മഞ്ഞുവീഴ്ചയും ഉണ്ടാകുന്നു. 2. മൗലിനോംഗ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം മേഘാലയയിലെയിലെ മൗലിനോംഗ്. ‘ദെെവത്തിന്റെ സ്വന്തം പൂന്തോട്ടം’ എന്ന വിശേഷണവും ഈ ഗ്രാമതതിന് ഉണ്ട്. യാത്ര മാസികയായ ഡിസ്കവര്‍ ഇന്ത്യ ഈ ഗ്രാമത്തെ 2003ലാണ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പ്രഖ്യാപിച്ചത്. 3. കൊല്ലങ്കോട് പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം…
Read More » -
India
സ്തുത്യർഹ്യ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടി മലയാളി
ന്യൂഡൽഹി:സ്തുത്യർഹ്യ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടി മലയാളി. അതിര്‍ത്തി രക്ഷാ സേനയില്‍ മുപ്പത്തി ഒൻപത് വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന ഇൻസ്പെക്ടര്‍ മാത്യു വര്‍ഗ്ഗീസാണ് സ്തുത്യർഹമായ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയത്. ജൂൺ ആറിന് രാവിലെ ന്യൂ ഡല്‍ഹയിലെ വിഗ്യാൻ ഭവനില്‍ വെച്ച് നടന്ന ചടങ്ങിൽ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഹോം അജയ് കുമാര്‍ മിശ്രയില്‍ നിന്നും മാത്യു വർഗീസ് പുരസ്കാരം ഏറ്റുവാങ്ങി.കണ്ണൂര്‍ ജില്ലയില്‍ കേളകം സ്വദേശിയാണ്.
Read More » -
Kerala
കോടതിയലക്ഷ്യക്കേസിൽ കെ.എം ഷാജഹാനു കുരുക്ക് മുറുകി, യു ട്യൂബ് ചാനലിലൂടെ ആരോപണം തിരുത്തി മാപ്പുപറയണമെന്ന് ഹൈക്കോടതി
സത്യത്തിന്റെ അപ്പസ്തോലൻ എന്ന മട്ടിലാണ് കെ.എം ഷാജഹാൻ സ്വന്തം യു ട്യൂബ് ചാനലിലൂടെ തനിക്കു പകയുള്ള ഓരോരുത്തരെയും പുലഭ്യം പറയുന്നത്. ഇത് മാന്യതയാണോ മാധ്യമ പ്രവർത്തനമാണോ എന്ന് പൊതുസമുഹം ഉറപ്പായും ചിന്തിച്ചിട്ടുണ്ടാവണം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാൻ കോടതിയലക്ഷ്യക്കേസിൽ ഒടുവിൽ വെള്ളം കുടിക്കുകയാണ്. ഹൈക്കോടതി ജഡ്‌ജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെ തുടർന്നുള്ള ക്രിമിനൽ കോടതിയലക്ഷ്യ ഹർജിയിൽ ഷാജഹാന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല. ഷാജഹാൻ നൽകിയ സത്യവാങ്‌മൂലം നിരുപാധികമായുള്ള മാപ്പായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല യു ട്യൂബ് ചാനലിലൂടെ ആരോപണം തിരുത്തണമെന്നും നിർദേശിച്ചു. ജസ്റ്റിസ് പി.ബി സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് നിർദേശം. യു ട്യൂബ് ചാനലിലൂടെ ജഡ്‌ജിക്കെതിരേ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അതിന് മാപ്പ് നൽകണമെന്നും ഷാജഹാൻ സത്യവാങ്മൂലത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ല. അതിനാൽ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതിനെ തുടർന്ന് നിരുപാധികം മാപ്പ് അപേക്ഷിച്ച്…
Read More » -
Kerala
സ്കൂള്‍ വിട്ടു മടങ്ങിയ അഞ്ചാം ക്ലാസുകാരന് തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
കണ്ണൂര്‍: സ്കൂള്‍ വിട്ടു മടങ്ങിയ അഞ്ചാം ക്ലാസുകാരന് തെരുവു നായയുടെ കടിയേറ്റു. ചമ്ബാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റഫാൻ റഹീസിനാണ് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് കുട്ടിയെ ചമ്ബാട് ഇൻഡോര്‍ സ്റ്റേഡിയത്തിന് സമീപം വെച്ച് തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ വലതു കൈയ്ക്കും കാലിനും ആഴത്തില്‍ കടിയേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടിലെ സ്ത്രീയും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Kerala
അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നല്‍കി 15 കാരിയെ പീഡിപ്പിച്ചു;അറുപതുകാരന് ജീവപര്യന്തം ശിക്ഷ
തൃശൂർ:അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നല്‍കി മാനസികക്ഷമത കുറവുള്ള 15-കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കേസിൽ അറുപതുകാരന് ജീവപര്യന്തം ശിക്ഷ.പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയില്‍ വച്ച് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നല്‍കിയതിന് ശേഷമായിരുന്നു ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി ആവര്‍ത്തിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. മുത്തശ്ശി മരിച്ച ചടങ്ങിനിടെയായിരുന്നു ഇയാള്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് കുന്ദംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ പിടിയിലാകുകയായിരുന്നു.നിരവധി വകുപ്പുകള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. നേരത്തെ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലില്‍ കഴിയുകയാണ് പ്രതി അജിതൻ. ഇതേ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ ശിക്ഷിച്ചത്.
Read More » -
Kerala
ഏറ്റെടുക്കാന്‍ ആളില്ല; മെഡിക്കൽ കോളേജിൽ നിന്നും എട്ട് പേരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
തിരുവനന്തപുരം:ഏറ്റെടുക്കാന്‍ ആളില്ലാത്ത എട്ടുപേരെ മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.ശ്രീകാര്യത്തെ ഹോമിലേക്കാണ് ഇവരെ മാറ്റിയത്. മെഡിക്കല്‍ കോളജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടി വരികയാണ്.ആശുപത്രി ജീവനക്കാരാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണവും പരിചരണവുമൊക്കെ നല്‍കി വന്നിരുന്നത്. ഇത് പലപ്പോഴും മറ്റ് രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ടായി മാറുന്നുണ്ടായിരുന്നു. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി വീണാ ജോര്‍ജ് പ്രശ്‌നത്തിലിടപെട്ട് ഇവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചത്.
Read More » -
NEWS
ഫോണ്‍ ഉടമ മെസേജ് കാണണം എന്ന് ആവശ്യപ്പെടാതെ ഇനിമുതൽ ദൃശ്യങ്ങള്‍ കാണാനാവില്ല; പുതിയ ഫീച്ചറുമായി ആപ്പിൾ
അശ്ലീള ഡിയോകളോ, നഗ്നചിത്രങ്ങളോ, ബീഭത്സമായ രംഗങ്ങൾ അടങ്ങിയ ചിത്രങ്ങളോ ഫോണ്‍ ഉടമയുടെ അനുമതിയില്ലാതെ അയച്ചാല്‍ അത് നിയന്ത്രിക്കുന്ന പുതിയ സംവിധാനം ആപ്പിൾ നടപ്പിലാക്കി. ‘സെൻസിറ്റീവ് കണ്ടന്റ് വാണിംഗ് സംവിധാനം’ എന്ന ഈ സംവിധാനം ഐഒഎസില്‍ മികച്ചൊരു ഫീച്ചറാണ്. ഈ ഫീച്ചര്‍ നിങ്ങളുടെ ഫോണില്‍ നടപ്പാക്കാൻ എങ്ങനെ സാധിക്കുമെന്ന് അറിയണ്ടേ? ആദ്യം സെറ്റിംഗ്സ് എടുക്കുക. പ്രൈവസി ആന്റ് സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്തശേഷം സെൻസിറ്റീവ് ഉള്ളടക്കം എന്ന ഓപ്ഷൻ കാണാനാകും.ഇത് ഓണ്‍ചെയ്‌തിടുക. ആപ്പിള്‍ മെസേജുകളിലും എയര്‍ഡ്രോപ്പിലും ഫേസ് ടൈം മെസേജിലുമായി ഇത് പ്രവര്‍ത്തിക്കും. ഫോണ്‍ ഉടമ മെസേജ് കാണണം എന്ന് ആവശ്യപ്പെടാതെ ദൃശ്യങ്ങള്‍ കാണാനാവില്ല.
Read More » -
India
ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് പ്രവാസി ഇന്ത്യക്കാരോടും വിദേശികളോടും സംഭാവന ആവശ്യപ്പെട്ട് ട്രസ്റ്റ്
അയോധ്യ:ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് പ്രവാസി ഇന്ത്യക്കാരോടും വിദേശികളോടും സംഭാവന ആവശ്യപ്പെട്ട് ക്ഷേത്രനിർമ്മാണ ട്രസ്റ്റ്. ക്ഷേത്രം ഔപചാരികമായി ഭക്തര്‍ക്ക് തുറന്ന് നല്‍കുന്നതിന് മുൻപു തന്നെ സാധ്യമായ സംഭാവനകള്‍ സ്വീകരിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.ഇതിനായിഎൻആർഐ അക്കൗണ്ടുകള്‍ ഉൾപ്പെടെ ക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാൻ രാജ്യത്തിന് അകത്ത് നിന്നുള്ള ഭക്തര്‍ക്ക് മാത്രമാണ് അവസരം. വിദേശീയരായ ഭക്തര്‍ക്ക് ധനസഹായം നല്‍കാൻ ആവശ്യമായഎല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി ട്രസ്റ്റ് വക്താവ് പ്രകാശ് കുമാര്‍ ഗുപ്ത പറഞ്ഞു.വിദേശങ്ങളില്‍ നിന്ന് നിരവധിപേരാണ് ഇത്തരം ആവശ്യം ഉന്നയിച്ച് ബന്ധപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോദ്ധ്യ ശ്രീരാമ ജന്മഭൂമിക്ഷേത്രം 2024 ജനുവരി 14 നും 22 നും ഇടയില്‍ ഭക്ത ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.ചാന്ദ്ര കലണ്ടര്‍ അനുസരിച്ചാണ് തീരുമാനം.രാമക്ഷേത്രത്തിന്റെ താഴത്തെ നിലയും രാംലല്ലയുടെ വിഗ്രഹവും 2023 നവംബറോടെ പൂര്‍ത്തിയാകും.
Read More » -
Kerala
അമല്‍ജ്യോതി കോളേജ് സമരം;കത്തോലിക്ക സഭയുടെ പ്രതിരോധറാലി
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ വിദ്യാർത്ഥി സമരങ്ങൾക്കെതിരെ പ്രതിരോധറാലി നടത്തി കത്തോലിക്കാ സഭ. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിതമായ അക്രമം നടക്കുന്നു എന്ന് ആരോപിച്ചാണ് കാഞ്ഞിരപ്പള്ളിയില്‍ ഇന്ന് കത്തോലിക്കാ സഭ പ്രതിരോധ റാലി നടത്തിയത്.കത്തോലിക്ക കോണ്‍ഗ്രസിന്‍റെയും യുവദീപ്തിയുടെയും നേതൃത്വത്തില്‍ ആയിരുന്നു ഐക്യദാര്‍ഢ്യ റാലി.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ റാലിയില്‍ പങ്കെടുത്തു. അമല്‍ജ്യോതി കോളേജ് സമരങ്ങള്‍ക്ക് പിന്നാലെയാണ് കത്തോലിക്ക സഭയുടെ പ്രതിരോധറാലി.അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.വിദ്യാര്‍ത്ഥി സമരം കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു കാഞ്ഞിരപ്പള്ളി രൂപതയുടെ ആരോപണം. ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് വികാരി ജനറാല്‍ ബോബി അലക്സ് മണ്ണം പ്ലാക്കല്‍ പറഞ്ഞിരുന്നു.രണ്ടാംവര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി സമരം ആരംഭിച്ചിരുന്നത്. ശ്രദ്ധ സതീഷിന്റെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍…
Read More » -
India
അപകടം വർധിക്കുന്നു;ട്രെയിൻ മാനേജര്‍മാര്‍ക്ക് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി റെയില്‍വെ
ന്യൂഡൽഹി:അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ട്രെയിൻ മാനേജര്‍മാര്‍ക്ക് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി റെയില്‍വെ.ഇത് സംബന്ധിച്ചുള്ള ഉത്തരവ് വിവിധ സോണല്‍ ഓഫീസുകള്‍ക്ക് റെയില്‍വെ മന്ത്രാലയം അയച്ചു. ബാലസോര്‍ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.ട്രെയിൻ മാനേജര്‍, സെക്ഷൻ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്കാണ് കൗണ്‍സിലിങ് നല്‍കുക.സുരക്ഷിതമായ ട്രെയിൻ യാത്രയ്ക്കും നിരന്തരം ജാഗ്രതയോടെയിരിക്കാനും സംബന്ധിച്ചുള്ളതാകും കൗണ്‍സിലിങ്. ചില റെയില്‍വെ സോണുകളില്‍ കൗണ്‍സിലിങ് സംവിധാനം നേരത്തെത്തന്നെ ഉണ്ടെങ്കിലും അവ കൂടുതല്‍ ശക്തമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Read More »