IndiaNEWS

ധൻബാദിൽ ഖനി അപകടം; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു; നിരവധി പേർ മണ്ണിനടിയിൽ

ധൻബാദ്: ഝാര്‍ഖണ്ഡിലെ ധൻബാദില്‍ ഖനി ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു.നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ധൻബാദിന് അടുത്ത് ഭൗരാ കോലിയേരി മേഖലയിലെ ഖനിയില്‍ രാവിലെയാണ് അപകടമുണ്ടായത്.

മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യം വ്യക്തമല്ല.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അനധികൃതമായി പ്രവർത്തിച്ച കൽക്കരി ഖനിയാണ് ഇടിഞ്ഞു വീണത്.മരിച്ചവരിൽഒരു കുട്ടിയും ഉൾപ്പെടുന്നു.

Signature-ad

അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ഖനിയില്‍ പ്രദേശവാസികള്‍ ഉൾപ്പെടെ നിരവധി പേർ ജോലിചെയ്യുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: