KeralaNEWS

കൊല്ലത്തെ ഇന്ത്യൻ കോഫി ഹൗസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

കൊല്ലം:നഗരത്തില്‍ 58 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.
ജൂണ്‍ 15-ന് അവസാനിപ്പിക്കാൻ തീരുമാനം എടുത്തെങ്കിലും ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരന്റെ വിരമിക്കല്‍ ചടങ്ങുകൂടി കഴിഞ്ഞിട്ട്  അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ ജൂണ്‍ 30 വരെ സമയം നീട്ടിയിട്ടുണ്ട്.
90 പേര്‍ക്ക് ഇരിക്കാൻ സൗകര്യമുള്ള ഇവിടെ ഭക്ഷണം കൊടുക്കാൻ രണ്ടുപേരെയുള്ളു. കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ നിയമനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. മാത്രവുമല്ല വരുമാനം ഇല്ലാത്തതുകൊണ്ട് വാടകയും ശമ്ബളവുമെല്ലാം പ്രതിസന്ധിയില്‍ ആയതോടെയാണ് ഇത് അടയ്ക്കാൻ തീരുമാനിച്ചത്. നിലവില്‍ ഇവിടെയുള്ള ജീവനക്കാരെ കൊട്ടാരക്കരയ്ക്കും ചെങ്ങന്നൂരിലേക്കും മാറ്റും. ഇവിടെ ഇപ്പോള്‍ ആകെ 20 ജീവനക്കാരാണുള്ളത്.
1965 ജൂലായ് 27-നാണ് കൊല്ലം കപ്പലണ്ടിമുക്കില്‍ ഇന്ത്യ കോഫി ബോര്‍ഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള കോഫി ഹൗസ് ഇവിടെ തുടങ്ങിയത്. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. അതിനുശേഷം അര്‍ച്ചന, ആരാധന തിയേറ്റര്‍ സമുച്ചയത്തിലേക്ക് മാറ്റുകയായിരുന്നു

Back to top button
error: