IndiaNEWS

മദ്യപിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്ന് താഴെ വീണ് 19 വയസുകാരി മരിച്ചു

നിർമാണ ജോലികള്‍ പൂര്‍ത്തിയാകാത്ത ഒഴിഞ്ഞ കെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്ന് താഴെ വീണ് 19 വയസുകാരി മരിച്ചു.

മഹാരാഷ്‌ട്രയിലെ നവി മുംബൈയില്‍ വ്യാഴാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മദ്യപിച്ച പെൺകുട്ടി കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണു എന്നാണ് വിവരം.എന്നാൽ ‍ സംഭവത്തിൽ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്‌തുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: