KeralaNEWS

കോഴിക്കോട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്‌ 11 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോട്ടൂളിയില്‍ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്‌ 11 പേര്‍ക്ക് പരിക്ക്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
പെട്ടെന്ന് ബ്രേക്ക് ഇടുകയും ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയും ചെയ്തതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.റോഡിന്റെ എതിര്‍ദിശയിലേക്ക് കയറിയാണ് ബസ് മരത്തിലിടിച്ചത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: