Month: June 2023

  • LIFE

    മണർകാട് കത്തീഡ്രലിൽ “തിരുവചന യാത്ര” പ്രതിമാസ കൺവൻഷൻ നാളെ

    മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച നടത്തുന്ന “തിരുവചന യാത്ര” എന്ന പ്രതിമാസ സായാഹ്ന കൺവൻഷൻ ഇന്ന് നടക്കും. നാളെ വൈകുന്നേരം വൈകിട്ട് 6.30ന് ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയും, 7ന് മുളന്തുരുത്തി വൈദീക സെമിനാരിയിലെ ലിറ്റർജിക്കൽ തിയോളജി അദ്ധ്യാപകൻ ഫാ. ബിജു പാറേക്കാട്ടിൽ വചന ശുശ്രൂഷ നടത്തുന്നതുമാണ്. വചന ശുശ്രൂഷക്ക് ശേഷം യോഗത്തിൽ പങ്കെടുക്കുന്നവർക്ക് കത്തീഡ്രലിന്റെ വിവിധ കരകളിലേക്ക് യാത്രാ സൗകര്യവും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രാർത്ഥനാ യോഗം പ്രസിഡന്റ് ഫാ. ജെ. മാത്യു മണവത്തും, സെക്രട്ടറി ജേക്കബ് വി.ജെ വാഴത്തറയും അറിയിച്ചു.

    Read More »
  • Kerala

    ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസുകാരുടെ പൊതു സ്വത്ത്, ഗ്രൂപ്പ് തര്‍ക്കങ്ങളുടെ പേരില്‍ അദേഹത്തെ വേദനിപ്പിക്കരുത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

    കോട്ടയം: സോളാർ വിവാദവുമായി ബന്ധപ്പെട്ട് സി.പി.ഐ. നേതാവ് സി.ദിവാകരനും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹേമചന്ദ്രനും നടത്തിയ വെളിപ്പെടുത്തലിന്റെ പേരിൽ കോൺഗ്രസ് നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെ ആരും വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉമ്മൻ ചാണ്ടി കോൺഗ്രസുകാരുടെ പൊതു സ്വത്താണ്.ഗ്രൂപ്പ് തർക്കങ്ങളുടെ പേരിൽ അദേഹത്തെ വേദനിപ്പിക്കരുതെന്നും തിരുവഞ്ചൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. സി.പി.ഐ. നേതാവ് സി. ദിവാകരനാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് അസംബന്ധമാണെന്ന് ആദ്യം പറഞ്ഞത്.ഇതിൽ സി.പി.എമ്മിനും എൽ.ഡി.എഫും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ഈ വിഷയത്തിൽ ഇടതുമുന്നണി നിലപാട് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.കോൺഗ്രസ് ഈ വിഷയത്തിൽ ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്.സോളർ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ഉമ്മൻ ചാണ്ടിക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഇനിയുളള കാലവും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരേ കെട്ടിപ്പൊക്കിയ കളളക്കഥയിരുന്നു സോളാർ കേസെന്ന് ഓരോ ദിവസം കഴിയുമ്പോഴും തെളിയുകയാണ്.വി.എസ്. അച്യുതാന്ദൻ മുഖ്യമന്ത്രി ആയിരിക്കേ എസ്.സി,എസ്.റ്റി കമ്മീഷൻ ആയിരുന്നു ജസ്റ്റീസ് ശിവരാജൻ.അദേഹത്തിന് രണ്ടാമതും സ്ഥാനം നീട്ടി…

    Read More »
  • Health

    വയോധികരുടെ ശ്രദ്ധയ്ക്ക്: ദിനംപ്രതി ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക കഴിച്ചാൽ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് ഓര്‍മശക്തി മെച്ചപ്പെടുമെന്ന് ശാസ്ത്രലോകം

    ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക വീതം കഴിക്കുന്നത് പ്രായമായവരിലെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണ ഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 3500 പേരില്‍ മൂന്നു വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഇവരില്‍ പകുതി പേര്‍ക്ക് ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റ് വീതവും പകുതി പേര്‍ക്ക് പ്ലാസെബോയും നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ ഹ്രസ്വകാല ഓര്‍മയെ വിലയിരുത്താനുള്ള ഓണ്‍ലൈന്‍ കോഗ്നിറ്റീവ് പരിശോധന നടത്തി. മള്‍ട്ടിവൈറ്റമിന്‍ കഴിച്ച സംഘത്തിന് കഴിക്കാത്ത സംഘത്തെ അപേക്ഷിച്ച് ഓര്‍മശേഷിയില്‍ നേരിയ പുരോഗതിയുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പ്രായമാകുമ്പോള്‍ ധാരണശേഷിയില്‍ ഉണ്ടാകുന്ന മങ്ങല്‍ ഇവര്‍ക്ക് താരതമ്യേന കുറവായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പുതിയ വസ്തുക്കളെ തിരിച്ചറിയാനോ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ ഉള്ള ശേഷിയിലൊന്നും മള്‍ട്ടിവൈറ്റമിന്റെ ഉപയോഗം മാറ്റങ്ങള്‍ വരുത്തുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. അതേ സമയം…

    Read More »
  • Kerala

    കോൺഗ്രസ് പാർട്ടി പദവികൾ വില്പനക്ക്: വി.ഡി സതീശനും പാലോട് രവിക്കുമെതിരെ തലസ്ഥാന നഗരിയിൽ പോസ്റ്ററുകള്‍

      വി.ഡി സതീശനും പാലോട് രവിക്കും എതിരെ തലസ്ഥാനത്ത് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍ ലേലം വിളിച്ച് വിറ്റ പാലോടന്‍ ആന്‍ഡ് പറവൂരാന്‍ കമ്പനി തുലയട്ടെയെന്ന് പോസ്റ്റര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോസ്റ്റുകള്‍ വില്പനയ്ക്ക് എന്നും പോസ്റ്ററില്‍ പരാമര്‍ശം. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പുന:സംഘടന സൃഷ്ടിച്ച അമര്‍ഷം കോണ്‍ഗ്രസിനുള്ളില്‍ പുകഞ്ഞ് പുകഞ്ഞ് ഇപ്പോള്‍ പരസ്യ പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുന്നു. ബ്ലോക്ക് പ്രസിഡന്റ് നിയമത്തിലെ എതിര്‍പ്പ് പരസ്യമാക്കി തിരുവനന്തപുരം ഉള്ളൂര്‍ ബ്ലോക്കില്‍ നേതാക്കള്‍ ഉള്‍പ്പെടെ 800 പേര്‍ രാജിവച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ കൂടി തലസ്ഥാന നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പാലോട് രവിക്കുമെതിരെയാണ് പോസ്റ്ററുകളില്‍ പരാമര്‍ശം. കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍ ലേലം വിളിച്ച് വിറ്റ പാലോടന്‍ ആന്‍ഡ് പറവൂരാന്‍ കമ്പനി തുലയട്ടെയെന്നും തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കിയ പിരിവ് വീരന്‍, നാടക നടന്‍ പാലോടന്റെയും അഹങ്കാരമൂര്‍ത്തി പരവൂര്‍ രാജാവിന്റെയും നടപടിയില്‍ പ്രതിഷേധിക്കുക…

    Read More »
  • Crime

    വിവാഹം കഴിക്കണം; കാമുകിയെ കൊന്ന് മാൻഹോളിൽ തള്ളി പൂജാരി

    കല്യാണം കഴിക്കണമെന്ന് നിർബന്ധം പിടിച്ച കാമുകിയെ കൊന്ന് മാൻഹോളിൽ തള്ളി പൂജാരി.ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഇവരെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ ട്വിസ്റ്റ് കണ്ടെത്തിയത്.പരാതിക്കാരൻ തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ്  കണ്ടെത്തിയ പോലീസ് കൊലപാതക കേസില്‍ ഇയാളെ  അറസ്റ്റ് ചെയ്യുകയും ചെയ്തു. തെലങ്കാനയിലാണ് സംഭവം.ഹൈദരബാദ് സ്വദേശിനിയായ അപ്സരയെ കാണാനില്ലെന്ന വെങ്കിടസൂര്യ സായ് കൃഷ്ണ എന്ന ക്ഷേത്ര പൂജാരിയുടെ പരാതിയിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് പൊലീസ് കണ്ടെത്തിയത്. അപ്സരയുടെ കാമുകനായിരുന്നു വിവാഹിതനായ പൂജാരി വെങ്കിടസൂര്യ സായ് കൃഷ്ണ.ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.എന്നാല്‍ അടുത്തിടെ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്.നിലവിലെ വിവാഹ ബന്ധം ഒഴിവാക്കണമെന്നും തന്നെ നിയമപരമായി വിവാഹം കഴിക്കണമെന്നുമുള്ള നിലപാടില്‍ അപ്സര ഉറച്ചുനിന്നതോടെയാണ് സായ് കൃഷ്ണ ക്രൂരത ചെയ്തത്. അപ്‌സരയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ പ്രതി എയർപോർട്ട് റോഡിലെ ശംഷാബാദ് പ്രദേശത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.ശേഷം സരൂര്‍നഗര്‍…

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; സെപ്റ്റംബർ മുതൽ നടപ്പിലാക്കും

    തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രി അറിയിച്ചതിന് പിന്നാലെയാണിത്.സെപ്റ്റംബര്‍ മുതൽ ‍നിര്ബന്ധമാക്കാനാണ് തീരുമാനം. ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനില്‍ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് ബാധകമാകുക.   ശരാശരി 12 പേരാണ് സംസ്ഥാനത്ത് ഒരു ദിവസം റോഡപകടത്തില്‍ മരിക്കുന്നത്. പുതിയ സംവിധാനങ്ങളോട് ജനങ്ങള്‍ വലിയ രീതിയില്‍ തന്നെ സഹകരിക്കുന്നുണ്ടെന്നും മരണസംഖ്യയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

    Read More »
  • India

    പ്രവാസി വ്യവസായിയായ അമ്മായി അപ്പന്റെ 108 കോടി രൂപ തട്ടിയെടുത്തെന്ന് മരുമകനെതിരെ കേസ്, പക്ഷേ കോടതിയിൽ നിന്ന് ജാമ്യം നേടി മരുമകൻ ഉടൻ പുറത്തിറങ്ങി

      പ്രവാസി വ്യവസായിയായ ഭാര്യാപിതാവില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കാസര്‍കോട്ടെ യുവ ബിസിനസുകാരൻ മുഹമ്മദ് ഹഫീസിന് ഗോവയിലെ പോണ്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് മഫ്തിയിലെത്തിയ ഗോവ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബെംഗ്‌ളൂറില്‍ നിന്ന് മുഹമ്മദ് ഹഫീസിനെ കസ്റ്റഡിയിലെടുത്തത്. ഹഫീസിനെ കര്‍ണാടകയില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് ഗോവയില്‍ പരാതി നല്‍കി ഭാര്യാവീട്ടുകാര്‍ കേസില്‍ അകപ്പെടുത്തിയതെന്ന് ഹഫീസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കേസായത് കൊണ്ടാണ് കര്‍ണാടകയില്‍ പൊലീസ് പരാതി തള്ളിയതെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. യു.എ.ഇയില്‍ സ്‌കൂളുകളും കണ്‍സ്ട്രക്ഷന്‍ ബിസിനസും നടത്തുന്ന ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്ന് 2018 ജൂലൈയ്ക്കും 2022 മാര്‍ച്ചിനും ഇടയില്‍ മുഹമ്മദ് ഹഫീസ് 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ് കേരളത്തിലെ കേസ്. ഗോവയിലെ ആദായനികുതി വകുപ്പ് ചീഫ് കമീഷണറുടെ വ്യാജകത്ത് തയ്യാറാക്കി പണം തട്ടിയെന്ന പരാതിയിലാണ് ബെംഗ്ളൂറില്‍ നിന്ന് ഹഫീസിനെ…

    Read More »
  • NEWS

    കുവൈറ്റിൽ ‍ ടാങ്കർ ലോറി അപകടത്തിൽ ഡ്രൈവറിന് ദാരുണാന്ത്യം

    കുവൈത്ത് സിറ്റി: കുവൈറ്റിൽ ‍ ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ജഹ്‌റ പ്രദേശത്തെ സിക്‌സ്ത് റിംഗ് ഹൈവേയിലായിരുന്നു അപകടം നടന്നത്. അഗ്‌നിശമന സേന സ്ഥലത്തിയപ്പോള്‍ ടാങ്കര്‍ മരത്തിലിടിച്ച നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ ടാങ്കര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു.അതേസമയം ഇയാളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

    Read More »
  • India

    തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു

    ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയിലെ കെ കെ നഗറില്‍ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിലാണ് യുവ സംവിധായകൻ മരിച്ചത്. മറ്റൊരു നടനായ പളനിയപ്പന്‍റെ കാറും ശരണിന്‍റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്‍റെ ജീവനെടുത്ത അപകടം സംഭവിച്ചത്. പ്രശസ്ത സംവിധായകൻ വെട്രിമാരന്‍റെ അസിസ്റ്റന്‍റായിരുന്ന മരണപ്പെട്ട ശരണ്‍. വെട്രിമാരന്‍റെ ഹിറ്റ് ചിത്രം വട ചെന്നൈയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. വട ചെന്നൈയിലും സിനിമയിലും അസുരനിലുമടക്കം ശരണ്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

    Read More »
  • Kerala

    മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; നേരിട്ട് ഹാജരാകാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് കോടതി 

    കാസർകോട്:മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നേരിട്ട് ഹാജരാകാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് കോടതി. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച് സുരേന്ദ്രന് നോട്ടീസ് അയച്ചത്. കേസിന്റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ്. കെ സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവര്‍ക്കും നോടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കോടതി നിര്‍ദേശ പ്രകാരം സുരേന്ദ്രനുള്‍പെടെ മുഴുവന്‍ പ്രതികളും ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ഇവര്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചത്. ഓഗസ്റ്റ് അഞ്ചിന് കേസ് ജില്ലാ കോടതി വീണ്ടും പരിഗണിക്കും.കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ…

    Read More »
Back to top button
error: