LIFEReligion

മണർകാട് കത്തീഡ്രലിൽ “തിരുവചന യാത്ര” പ്രതിമാസ കൺവൻഷൻ നാളെ

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച നടത്തുന്ന “തിരുവചന യാത്ര” എന്ന പ്രതിമാസ സായാഹ്ന കൺവൻഷൻ ഇന്ന് നടക്കും.

നാളെ വൈകുന്നേരം വൈകിട്ട് 6.30ന് ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയും, 7ന് മുളന്തുരുത്തി വൈദീക സെമിനാരിയിലെ ലിറ്റർജിക്കൽ തിയോളജി അദ്ധ്യാപകൻ ഫാ. ബിജു പാറേക്കാട്ടിൽ വചന ശുശ്രൂഷ നടത്തുന്നതുമാണ്. വചന ശുശ്രൂഷക്ക് ശേഷം യോഗത്തിൽ പങ്കെടുക്കുന്നവർക്ക് കത്തീഡ്രലിന്റെ വിവിധ കരകളിലേക്ക് യാത്രാ സൗകര്യവും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രാർത്ഥനാ യോഗം പ്രസിഡന്റ് ഫാ. ജെ. മാത്യു മണവത്തും, സെക്രട്ടറി ജേക്കബ് വി.ജെ വാഴത്തറയും അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: