KeralaNEWS

കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; സെപ്റ്റംബർ മുതൽ നടപ്പിലാക്കും

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി.
ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രി അറിയിച്ചതിന് പിന്നാലെയാണിത്.സെപ്റ്റംബര്‍ മുതൽ ‍നിര്ബന്ധമാക്കാനാണ് തീരുമാനം.

ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനില്‍ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് ബാധകമാകുക.

 

Signature-ad

ശരാശരി 12 പേരാണ് സംസ്ഥാനത്ത് ഒരു ദിവസം റോഡപകടത്തില്‍ മരിക്കുന്നത്. പുതിയ സംവിധാനങ്ങളോട് ജനങ്ങള്‍ വലിയ രീതിയില്‍ തന്നെ സഹകരിക്കുന്നുണ്ടെന്നും മരണസംഖ്യയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Back to top button
error: