Month: June 2023
-
ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ
ദില്ലി: ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ഒളിംപിക്‌സ് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ. ഇനി പരിശീലനമടക്കമുള്ള കാര്യങ്ങൾ നന്നായി മുന്നോട്ട് പോകട്ടെ, വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും പിടി ഉഷ ദില്ലിയിൽ പറഞ്ഞു. നേരത്തെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകർത്തെന്ന ഉഷയുടെ പരാമർശം വിവാദമായിരുന്നു. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് ഉഷ വിമർശിച്ചു. തെരുവിൽ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും ഉഷ വ്യക്തമാക്കിയിരുന്നു. പിന്നാലെ കടുത്ത എതിർപ്പാണ് ഉഷക്കെതിരെ ഉയർന്നത്. ലൈംഗിക പീഡന പരാതിയിൽ നീതി ലഭിക്കാതെ തെരുവിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് തുറന്നടിച്ച് ശശിതരൂർ, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കൾ രംഗത്തെത്തി. ‘ലൈംഗികപീഡന പരാതി നൽകിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു. നീതിക്ക് വേണ്ടിയുള്ള കായികതാരങ്ങളുടെ സമരം ഒരിക്കലും രാജ്യത്തിെേന്റ പ്രതിഛായക്ക് മങ്ങലല്ല. അവരുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതും, കൃത്യമായ അന്വേഷണം…
Read More » -
Kerala
സംവരണം അട്ടിമറിച്ചുള്ള നിയമനം; കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ കേസെടുത്ത് എസ്‍സി, എസ് ടി കമ്മീഷൻ
തിരുവനന്തപുരം: കെ. വിദ്യയുടെ പിഎച്ച് ഡി പ്രവേശനത്തിൽ കേസെടുത്ത് എസ്‍സി, എസ് ടി കമ്മീഷൻ. സംവരണം അട്ടിമറിച്ചുള്ള നിയമനത്തിൽ ആണ് എസ് സി, എസ് ടി കമ്മീഷൻ കേസെടുത്തിരിക്കുന്നത്. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കാലടി സർവ്വകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തിൽ അന്വേഷണത്തിന് കാലടി സർവകലാശാല വിസി നിർദേശം നൽകിയിട്ടുണ്ട്. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കണം. അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസിയുടെ നടപടി. സംവരണത്തിന് അർഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നൽകിയത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും. 2019 ലെ മലയാളം വിഭാഗം പിഎച്ച്ഡിയ്ക്കുളള ആദ്യത്തെ പത്തു സീറ്റിന് പുറമേയാണ് അഞ്ചു പേരെക്കൂടി തെരഞ്ഞെടുത്തത്. ഇതിൽ പതിനഞ്ചാമതായിട്ടാണ് വിദ്യ കടുന്നുകൂടിയത്. ആകെയുളള സീറ്റിൽ ഇരുപത് ശതമാനം എസ് സി/എസ് ടി സംവരണമെന്നാണ് ചട്ടം. എന്നാൽ…
Read More » -
Kerala
നമ്പർ പ്ലേറ്റിലെ സ്‍ക്രൂവിൽ എ.ഐ ക്യാമറയ്ക്ക് ‘വർണ്യത്തിലാശങ്ക,’ സര്‍വത്ര സാങ്കേതിക തകരാര്‍, അപാകതകളിൽ വട്ടംകറങ്ങി മോട്ടോർ വാഹന വകുപ്പ്
സംസ്ഥാനത്തെ റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജെന്റ് ക്യാമറ സ്ഥാപിച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. വലിയ സംഭവമായി അവതരിപ്പിക്കപ്പെട്ട പദ്ധതി സാങ്കേതികപ്രശ്‌നങ്ങൾ മൂലം പല പല വെല്ലുവിളികളാണ് നേരിടുന്നതെന്നും ക്യാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളിലും അവയെ വിലയിരുത്തി നോട്ടിസ് അയക്കുന്ന എൻ.ഐ.സി സംവിധാനത്തിലും പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ ദിവസം കായംകുളം റൂട്ടിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതിനെ തുടർന്നു, സീറ്റ്‌ബെൽറ്റ് മറഞ്ഞതോടെ കോട്ടയം മൂലവട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന് എ.ഐ ക്യാമറയുടെ പിഴ നോട്ടീസ് വന്നു. നോട്ടീസ് ലഭിച്ചതിന് പിന്നാലെ കാർ ഉടമ ഷൈനോ ഫോട്ടോയുമായി കോട്ടയം ആർ.ടി ഓഫിസിൽ ബന്ധപ്പെട്ടു. ഇവിടെ നിന്നുള്ള നിർദേശത്തെ തുടർന്ന് ആലപ്പുഴ ഓഫിസിൽ ബന്ധപ്പെട്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ പിഴ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കുതിച്ചുപായുന്ന ചരക്ക്…
Read More » -
Crime
ഖത്തറിൽ വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ
ദോഹ: ഖത്തറില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. വിവിധ തരത്തിലുള്ള ലഹരി വസ്‍തുക്കള്‍ രാജ്യത്ത് പലയിടത്തായി ഒളിപ്പിച്ചു വെച്ചശേഷം ഇവ രഹസ്യമായി മറ്റുള്ളവര്‍ക്ക് കൈമാറിയിരുന്നവരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. രണ്ട് പേരും ഏതൊക്കെ രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് ആണ് ഇവരെ പിടികൂടിയത്. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷം പ്രവാസികളുടെ താമസ സ്ഥലത്ത് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് ഉദ്യോഗസ്ഥര്‍ റെയ്‍ഡ് നടത്തി. ഹാഷിഷ്, ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ലഹരി പദാര്‍ത്ഥമായ മെത്താംഫിറ്റമീന്‍, ഹെറോയിന്‍ എന്നിവയും 11,700 റിയാലും പിടിച്ചെടുത്തു. ലഹരി വസ്‍തുക്കളുടെ വില്‍പനയില്‍ നിന്ന് സമാഹരിച്ച പണമാണിതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇവര്‍ മയക്കുമരുന്ന് കടത്തിയതായി സമ്മതിച്ചു. പണം വാങ്ങിയ ശേഷം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ലഹരി വസ്‍തുക്കള്‍ ഒളിപ്പിച്ച് വെയ്ക്കുകയും ഈ സ്ഥലങ്ങളുടെ ജിപിഎസ്…
Read More » -
Crime
വഴിയാത്രക്കാരനായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുമരകത്ത് ഒരാൾ അറസ്റ്റിൽ
ഗാന്ധിനഗർ: വഴിയാത്രക്കാരനായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ചൂള ഭാഗത്ത് കുടിലിൽ വീട്ടിൽ രഞ്ജിത്ത് കുമാർ കെ.എസ് (46) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് വെളുപ്പിനെ പത്രം വാങ്ങുന്നതിനായി വഴിയിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കനെയാണ് ചുങ്കം തേക്കുപാലം ഭാഗത്ത് വച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ മുൻപ് വാക്ക് തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് മധ്യവയസ്കനെ ഇയാൾ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ സുധി. കെ.സത്യപാലൻ, വിജയപ്രസാദ്, സി.പി.ഓ സോണി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ പാമ്പാടിയിൽ യുവാവ് അറസ്റ്റിൽ
പാമ്പാടി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി പയ്യപ്പാടി ചീരംകുളം ഭാഗത്ത് തറേപറമ്പിൽ വീട്ടിൽ സനൽ കുമാർ (30) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കയ്യിൽ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ എതിർത്ത് ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ മുറിയിൽ ഉണ്ടായിരുന്ന അലമാരയുടെ ചില്ല് ഇടിച്ചു തകർക്കുകയും ചെയ്തു. ഇവരുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ് ഐ ലെബിമോൻ കെ.എസ്, അംഗദൻ പി.ജി, എ.എസ്.ഐ ആന്റണി മൈക്കിൾ, സി.പി.ഓ മാരായ അനൂപ് വി.വി, ബോബി സുധീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
വീട്ടമ്മയെ ജാതി പേര് വിളിച്ച് അപമാനിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയെ ജാതി പേര് വിളിച്ച് അപമാനിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചെറുവാണ്ടൂർ പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ (52) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ 31 ആം തീയതി വീട്ടമ്മയും മക്കളെയും ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ,ജാതി പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ ജി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സെയിത് മുഹമ്മദ്, സി.പി. ഓ മാരായ ലിനീഷ്, നിതിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എസ്. സി /എസ്.റ്റി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
Read More » -
Crime
സിനിമ അസിസ്റ്റന്റ് ക്യാമറാമാൻ കഞ്ചാവുമായി മുണ്ടക്കയത്ത് പിടിയിൽ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ വലയിൽ കുടുങ്ങിയത് മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണി
മുണ്ടക്കയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാൻ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ മുണ്ടക്കയം കരയിൽ പുത്തൻ വീട്ടിൽ സുലൈമാൻ മകൻ സുഹൈൽ സുലൈമാൻ (28) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. 225 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ കയ്യിൽ നിന്ന് കണ്ടെത്തി. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തുകയാണ് പ്രതിയുടെ ശൈലി. ഇയാൾ സിനിമ പ്രവർത്തനത്തിന് പോകുമ്പോഴും മയക്കുമരുന്ന് കൈവശം വെയ്ക്കാറുള്ളതായി പറയുന്നു. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ മുതലായ സിനിമകളിൽ പ്രതി പ്രവർത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം ഇയാൾ ഈ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത്.…
Read More » -
Movie
‘പാപ്പച്ചൻ ഒളിവിലാണ്’ സിനിമയിൽ എം.ജി ശ്രീകുമാറും സുജാതയും പാടിയ ആദ്യ വീഡിയോ ഗാനമെത്തി
സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം ഇന്നു റിലീസ് ചെയ്തു. ഹരിനാരായണൻ രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് എം.ജി.ശ്രീകുമാറും സുജാതയും പാടിയ ‘മുത്തുക്കുട മാനം പന്തലൊരുക്കീല്ലേ…? മോഹപ്പെരുന്നാളായി ആരും കാണാന്നിൻ്റെ നെഞ്ചിൽ …’ എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള എം.ജി.ശ്രീകുമാറും സുജാതയും ഒരിടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്നു ഈ ഗാനത്തിലൂടെ. സൈജുക്കുറുപ്പും ദർശനയുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ ഗാനം ആരംഭിക്കുന്നതിനു മുമ്പ് സൈജുക്കുറുപ്പ് അവതരിപ്പിക്കുന്ന പാപ്പച്ചൻ എന്ന കഥാപാത്രത്തിൻ്റേതായ ഒരു ഡയലോഗുണ്ട്. ‘പുണ്യാളൻ്റെ പെരുന്നാളിന് അമിട്ടു പൊട്ടുന്നതു പോലെയല്ലേ പത്തു പതിനെട്ടു കൊല്ലം അങ്ങു പോയത്.’ ദരശനമുടെ മറുപടി: ‘ഹാ… ഓർക്കാനൊക്കെ രസമുണ്ട്.’ ഈ വാക്കുകളുടെ തുടർച്ചയായിട്ടാണ് ഈ ഗാനരംഗം കടന്നു വരുന്നത്. ഇവിടെ അത് ഒരു ഓർമ്മയിലേക്കു കടക്കുകയാണ്. ഇരുവരുടേയും ബാല്യകാലത്തെ സൗഹൃദവും പ്രണയവുമൊക്കെയാണ് ഈ ഗാനരംഗത്തിലുns സംവിധായകൻ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ബാല്യകാല സ്മരണകളുടെ…
Read More » -
Local
കോട്ടയം നിയോജകമണ്ഡലത്തിലെ വികസനം തട്ടിക്കൂട്ടല്ല; സി.പി.എമ്മിന്റെ ആരോപണം നീതിബോധമില്ലാത്തത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിൽ നടന്നതും നടത്തിയതുമായ വികസനം തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന സി.പി.എം. നേതാക്കളുടെ ആരോപണം നീതിബോധമുള്ളവർക്ക് ചേർന്നതല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കോട്ടയം നിയോജക മണ്ഡലത്തിലെ വർക്കുകളെക്കുറിച്ച് സി.പി.എം. നേതൃത്വത്തിൽ നടത്തിയ പ്രസ്താവനകൾ വസ്തുതയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കഞ്ഞിക്കുഴി ഫ്‌ളൈ ഓവറിന്റെയും, ചിങ്ങവനം സ്‌പോർട്‌സ് ഇൻസ്റ്റിറ്റിയൂട്ടിന്റെയും യാതൊരുവിധ ഓർഡറുകളും ഇല്ല എന്നും , ഉണ്ടെങ്കിൽ കോട്ടയം എം. എൽ. എ. കാണിക്കണമെന്നും സി.പി.എം. നേതാവ് വെല്ലുവിളിച്ചിരുന്നു. എന്നാൽ കുഞ്ഞിക്കുഴി ഫ്‌ളൈ ഓവറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷനും ടെക്‌നിക്കൽ സാങ്ഷനും പൂർത്തിയായി വർക്ക് തുടങ്ങുവാൻ ആരംഭിച്ചപ്പോഴാണ് ഈ പദ്ധതി മുടക്കിയത്. അതുപോലെ തന്നെ കോടിമത രണ്ടാം പാലത്തിന്റെ സ്ഥലം ഏറ്റെടുക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്നും പറയുകയുണ്ടായി. എന്നാൽ അത് വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഈ അപ്രോച്ച് റോഡ് വരുന്ന സ്ഥലം ഗവൺമെന്റിന്റെ കൈവശമുള്ള (റവന്യൂ പുറമ്പോക്ക്) സ്ഥലത്താണ് ഈ രണ്ട് വീടുകൾ താൽക്കാലിക വീടുകൾ ഉണ്ടായിരുന്നത്. ഗവൺമെന്റ് മാറിയപ്പോൾ അവരെ ഒഴിപ്പിക്കാതിരുന്നതുമൂലമാണ് നിർമ്മാണം…
Read More »